ബ്ലെസ്‌ലിയുടെ സ്ഥാനത്ത് ഞാൻ ആയിരുന്നെങ്കിൽ അങ്ങനെ ചെയ്യില്ലായിരുന്നെന്ന് റിയാസ് സലീം

ബിഗ് ബോസ് സീസൺ 4 സംഭവ ബഹുലമായിരുന്നു. പതിനേഴ് മത്സരാർത്ഥികളുമായി ഷോ തുടങ്ങിയെങ്കിലും മൂന്ന് വൈൽഡ് എൻട്രികൾ കൂടി വന്നതോട് കൂടി ഷോ കളറായി. 42-ാം ദിവസം വൈൽഡ് കാർഡിൽ എത്തിയ റിയാസ് സലീം ഷോയെ മറ്റൊരു തലത്തിലേക്ക് എത്തിച്ചു. വന്ന ആഴ്ചയിൽ റിയാസിന് ഒരുപാട് ഹേറ്റേഴ്സ് ഉണ്ടാരുന്നെങ്കിലും ഷോയുടെ അവസാനമായപ്പോൾ റിയാസി ഇഷ്ടപ്പെടുന്നവരുടെ എണ്ണം കൂടിയിരുന്നു.

ആദ്യ ആഴ്ചകളിൽ താരത്തിനെ ഇഷ്ടപ്പെടാതെ മാറ്റി നിർത്തിയ പ്രേക്ഷകർ തന്നെയാണ് റിയസിനെ ഇഷ്ടമാണ് എന്ന് അവസാന ആഴ്ചകളിൽ പറഞ്ഞതും. റിയാസിൻ്റെയും വിനയുടെയും വരവോടെ ഷോ ഒന്ന് ഉണർന്നു. ആദ്യ രണ്ടാഴ്ച കലുശിതമായിരുന്നു ബിഗ് ബോസ് വീട്. എല്ലാ മത്സരാർത്ഥികളും ഇരുവരുടെയും വരവോടെ അസ്വസ്ഥമായി. വലിയ രീതിയിലുള്ള വാക്കേറ്റവും നടന്നു. ഭൂരിഭാഗം മത്സരാർത്ഥികളും ഇരുവർക്കും നേരെ തിരിഞ്ഞെങ്കിലും പിന്നീട് പ്രശ്നങ്ങൾ പതിയെ പരിഹരിച്ച് ആദ്യ രണ്ടാഴ്ചയിലെ പ്രശ്നങ്ങൾ തണുത്തു.

ബിഗ് ബോസ് വീട്ടിലെ രാജ പദവി ടാസ്ക്ക്

ബിഗ് ബോസ് വീട്ടിലെ രാജ പദവി ടാസ്ക്ക്

പിന്നീട് എഴുപതാം ദിവസത്തിനോടുത്ത സമയത്ത് മത്സരാർത്ഥികൾക്ക് ബിഗ്ബോസ് രാജ പദവി നൽകുന്ന ടാസ്ക്ക് നൽകിയിരുന്നു. ആദ്യം രാജാവ് ആയത് റിയാസ് ആയിരുന്നു. എന്നാൽ രാജാവായ റിയാസിൻ്റെ കഴുത്തിൽ കിടന്ന ഒരു കുപ്പി അതി വിദഗ്ദമായി തന്നെ റോബിൻ എടുത്തു. രാജ പദവിക്ക് അത്യാവശ്യ ഘടകമായിരുന്ന കുപ്പിയാണ് റോബിൻ എടുത്തത്. ഇതിനെ തുടർന്ന് വീട്ടിൽ തർക്കമുണ്ടായി. റോബിൻ കുപ്പിയുമായി ബാത്റൂമിനുള്ളിൽ ഇരുന്നെങ്കിലും ഹൗസിനുള്ളിലെ മത്സാരാർത്ഥികളുടെ പ്രതികരണങ്ങൾ കയ്യിൽ നിന്ന് പോയിരുന്നു.

മത്സരാർത്ഥികളിൽ പലരുമായി വാക്കേറ്റം നടന്നു. പലരും പലരെയും പരസ്പരം സപ്പോർട്ട് ചെയ്തും തള്ളിപ്പറഞ്ഞും സംഭവം മുന്നോട്ട് പോയി. എന്നാൽ റോബിനെ പുറത്ത് ഇറക്കാൻ വേണ്ടി ബാത്റൂമിലേക്ക് സ്പ്രേ ചെയ്തപ്പോൾ അവിടുത്തെ സ്ഥിതി കൈവിട്ടുപോയിരുന്നു. അടച്ചിട്ട ബാത്റൂമിലേക്ക് സ്പ്രേയുടെ സ്മെൽ എത്തിയപ്പോൾ റോബിൻ പുറത്തേക്ക് ഇറങ്ങി. പിന്നീട് സംഭവിച്ച കാര്യങ്ങൾ എന്തുവന്നാലും ബിഗ് ബോസ് വീടിനകത്ത് വെച്ച് നടക്കാൻ പാടില്ലാത്ത ഒന്നായിരുന്നു.

റോബിൻ്റെ റിയാക്ഷൻ

റോബിൻ്റെ റിയാക്ഷൻ

ബാത്റുമിനുള്ളിൽ നിന്ന് ഇറങ്ങിയ റോബിനെ റിയാസ് തൊടുമ്പോൾ റോബിൻ റിയാസിനെ കഴുത്തിന് പിടിച്ച് തള്ളുകയായിരുന്നു. അത് വിശദീകരണം റോബിൻ നൽകിയെങ്കിലും ഷോയുടെ നിയമം അനുസരിച്ച് റോബിൻ പഉറത്തേക്ക് പോകുകയായിരുന്നു. പിന്നെയും സംഭവ ബഹുലമായി നാടകീയ രംഗങ്ങൾ ഹൗസിനുള്ളിൽ അരങ്ങേറി. ഫിസിക്കൽ അസാൾട്ട് എന്ന പേരിലാണ് റോബിൻ ഷോയിൽ നിന്ന് പുറത്തായത്.

പിന്നീടുള്ള ആഴ്ചകളിൽ ഓരോ മത്സരാർത്ഥികളും എവിക്ടായി ഒടുവിൽ ആറു പേരിൽ എത്തി നിന്നിരുന്നു. പിന്നീട് വാക്ക് തർക്കങ്ങൾ ഉണ്ടായിരുന്നെങ്കിലും എല്ലാവരും ത്മമിൽ ഒരു കണക്ഷൻ അതിനകത്ത് ഉണ്ടായിരുന്നു. ഗ്രാൻ്ഡ് ഫിനാലെ കഴിഞ്ഞ് പുറത്ത് ഇറങ്ങിയ മത്സരാർത്ഥികൾക്ക് മികച്ച ജനപിന്തുണയാണ് ലഭിച്ചത്.

ബിഗ് ബോസ് വിന്നർ

ബിഗ് ബോസ് വിന്നർ

ബിഗ് ബോസ് വിന്നറായി ദിൽഷയെ പ്രഖ്യാപിച്ച ശേഷം പല അഭിപ്രായങ്ങളും അതിനെതിരെ വന്നിരുന്നു. റിയാസിനെ സപ്പോർട്ട് ചെയ്യുന്ന മത്സരാർത്ഥികളും പ്രേക്ഷകരും ബ്ലെസ്ലിയെ സപ്പോർട്ട് ചെയ്യുന്ന ഒരു പ്രേക്ഷക കൂട്ടവും. ഗ്രാൻഡ് ഫിനാലെ കഴിഞ്ഞും സമൂഹമാധ്യമങ്ങളിൽ ഇതിനെക്കുരിച്ചുള്ള ചർച്ചകൽ സജീവമായിരുന്നു.

Recommended Video

Shalini Nair On Dilsha | ദിൽഷ കപ്പടിച്ചപ്പോൾ മിണ്ടാതിരുന്നത് എന്തുകൊണ്ട്? | *Interview
ബ്ലെസ്ലിക്ക് സാബുമോൻ കപ്പ് നൽകിയപ്പോൾ

ബ്ലെസ്ലിക്ക് സാബുമോൻ കപ്പ് നൽകിയപ്പോൾ

മത്സാരാർത്ഥിയായ ബ്ലെസ്ലിക്ക് ബീഗ് ബോസ് സീസൺ 1 ൽ വിന്നറായ സാബുമോൻ ബ്ലെസ്ലിയാണ് വിന്നർ എന്ന് പറഞ്ഞ് ബിഗ് ബോസിൽ നിന്ന് ലഭിച്ച കപ്പ് ബ്ലെസ്ലിക്ക് കൈമാറിയിരുന്നു. ആ ഒരു സംഭവത്തോട് പ്രതികരിച്ചിരിക്കുകയാണ് റിയസ്. ഒരു അഭിമുഖത്തിനോട് സംസാരിക്കുമ്പോൾ അവതാരികയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു റിയാസ്. ഞാനായിരുന്നു ബ്ലെസ്ലിയുടെ സ്ഥാനത്ത് എങ്കിൽ ആ കപ്പ് വാങ്ങില്ലായിരുന്നു. സാബു ചേട്ടൻ അങ്ങനെ ചെയ്തതിനോട് ഒന്നും പറയാനില്ല, അത് അദ്ദേഹത്തിൻ്റെ വ്യക്തിപരമായ ഇഷ്ടം. ഷോ കമ്ട് അതിലെ മത്സരാർത്ഥിയായ സാബു ചേട്ടനെ ഇഷ്ടപ്പെട്ടവർ നേടിയ കപ്പായിരുന്നു. എന്നാണ് റിയാസ് ശലീം ഈ ഒരു വിഷയത്തോട് പ്രതികരിച്ചത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X