For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആരതിയോട് ചോദ്യം ചോദിച്ച് റോബിൻ, വിവാഹ നിശ്ചയത്തിൻ്റെ ഡേറ്റ് പറയൂ എന്ന് ആരാധകർ

  |

  ബി​ഗ് ബോസ് സീസൺ നാലിലൂടെ ഏറ്റവും കൂടുതൽ ആരാധകരുള്ള താരമാണ് ഡോക്ടർ റോബിൻ രാധകൃഷ്ണൻ. ഷോയിൽ എത്തി ആഴ്ചകൾക്കുള്ളിൽ തന്നെ റോബിന് വേണ്ടി ആർമി പേജുകളൊക്കെ സജീവമായിരുന്നു. മറ്റൊരു മത്സരാർത്ഥിക്കും ലഭിക്കാത്ത അത്രയും സ്വീകാര്യതയാണ് റോബിന് ലഭിച്ചത്. സഹമത്സരാർത്ഥിയെ ആക്രമിച്ചതിൻ്റെ പേരിൽ എഴുപതാമത്തെ ദിവസം ഷോയിൽ നിന്ന് പുറത്താകേണ്ടി വന്നു. ഒരു പക്ഷെ മത്സരത്തിൽ റോബിൻ ഉണ്ടായിരുന്നെങ്കിൽ ബി​ഗ് ബോസ് കിരീടം സ്വന്താമാക്കാൻ കഴിയുന്നൊരു മത്സരാർത്ഥി കൂടിയായിരുന്നു.

  ബി​ഗ് ബോസ് അവസാനിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും റോബിന് ലഭിക്കുന്ന സ്വീകരണത്തിന് ഒരൽപം പോലും മാറ്റം വന്നിട്ടില്ല. റോബിനോടുള്ള ആരാധകരുടെ സ്നേഹം കൂടുകയല്ലാതെ കുറഞ്ഞിട്ടില്ല. അത് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെയും റോബിൻ എത്തുന്ന പൊതുവേദികളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കും. എവിടെ ചെന്നാലും റോബിനെ പൊതിഞ്ഞ് കൊണ്ട് ചുറ്റും കൂടി വിശേഷങ്ങൾ തിരക്കുന്ന സെൽഫി എടുക്കുന്ന സന്തോഷം പങ്കുവെക്കുന്ന ആളുകളെയാണ് കാണാൻ കഴിയുന്നത്.

  റോബിന് ലഭിച്ച ഈ ആരാധകരൊക്കെ കുറച്ച് നാളെ റോബിനൊപ്പം കാണില്ലെന്ന് ബി​ഗ് ബോസിലെ പല മത്സരാർത്ഥികളും പറഞ്ഞിരുന്നു. എന്നാൽ അതിൽ നിന്നെല്ലാം വിപരീതമായാണ് ഇപ്പോൾ നടക്കുന്നത്. ബി​ഗ് ബോസിൽ എത്തുന്നതിന് മുന്നേ സോഷ്യൽ മീഡിയയിൽ ഡോക്ടർ മച്ചാൻ എന്ന പേരിൽ സജീവമായിരുന്നു. മോട്ടിവേഷണൽ കണ്ടൻ്റും മ്യൂസിക്ക് വീഡിയോ ഒക്കെയായി.

  അടുത്തിടെ പൊതുവേദിയിൽ വെച്ചായിരുന്നു താൻ കമ്മിറ്റഡ് ആണെന്നും വിവാഹം ഫെബ്രുവരിയിൽ ഉണ്ടാകുമെന്നും ആരാധകരോട് പറഞ്ഞത്. നടിയും മോഡലും യുവസംരംഭകയുമായ ആരതി പൊടിയാണ് റോബിൻ വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടി. ബി​ഗ് ബോസിന് ശേഷം റോബിനെ അഭിമുഖം ചെയ്യാൻ വന്നതാണ് ആരതി. എന്നാൽ ചോദ്യങ്ങളൊന്നും ചോദിക്കാതെ റോബിനെ നോക്കി ഇരിക്കുകയായിരുന്നു. ഇതിനെ തുടർന്ന് സോഷ്യൽ മീഡിയയിൽ നിരവധി ട്രോളുകളും ആരതി ഏറ്റുവാങ്ങേണ്ടി വന്നു.

  Also Read: എൻ്റെ മുഖത്ത് നോക്കി പറയാൻ ധൈര്യമുണ്ടോ? മോശം കമൻ്റിട്ടയാൾക്ക് മറുപടി നൽകി മാളവിക ജയറാം

  പിന്നീട് റോബിൻ്റെ ആരാധകർ ഇവരുടെ കോംബോ ഏറ്റെടുക്കുകയായിരുന്നു. റോമാൻ്റിക്ക് റീൽസിലൂടെയും മറ്റും ആരാധകർക്ക് മുന്നിൽ പ്രത്യക്ഷപ്പെടാറുമുണ്ട്. ഇരുവരും ഒന്നിച്ചെത്തുന്ന വീഡിയോ വലിയ രീതിയിൽ ആരാധകർ ഏറ്റെടുക്കാറുമുണ്ട്. ഇപ്പോഴിതാ ആരതിയോട് റോബിൻ ചോദ്യം ചോദിക്കുന്ന ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. റോബിൻ്റെ ചോദ്യം ഇങ്ങനെയായിരുന്നു.

  Also Read: 'ഞാനാണ് ഡയാന ചേച്ചിയെങ്കിൽ രതീഷേട്ടൻ പോയ പിന്നാലെ ആത്മഹത്യ ചെയ്തേനെ'; സുഹൃത്തിനെ ഓർത്ത് സുരേഷ് ​ഗോപി!

  'അപ്പോ പൊടീ ഞാൻ ഒരു മൂന്ന് ചോദ്യം ചോദിക്കാം അതിനുത്തരം പറയണം. ശരിയെന്ന് ആരതി മറുപടിയും നൽകി. ആദ്യത്തെ ചോദ്യം എൻ്റെ ഇഷ്ടപ്പെട്ട നിറം ഏതാണ്? ബ്ലാക്ക് എന്ന് ആരതി ഉത്തരം പറഞ്ഞു. രണ്ടാമത് തനിക്കിഷ്ടപ്പെട്ട സിനിമ ഏതാണെന്നാണ് റോബിൻ ചോദിച്ചത്. അതിന് ഉത്തരം പറയാൻ ആരതിക്ക് കഴിഞ്ഞില്ല. ഉത്തരം റോബിൻ തന്നെ പറയുന്നുണ്ടായിരുന്നു.കെജിഎഫ് സിനിമയാണ് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടതും തന്നെ മോട്ടിവേറ്റ് ചെയ്യപ്പെട്ട സിനിമയും', റോബിൻ പറഞ്ഞു.

  Also Read: എട്ടാം ക്ലാസ്സിൽ അവസരം ചോദിച്ച് വന്നു, അച്ഛന് കൊടുത്ത വാക്ക് കാരണമാണ് ഹണി റോസ് സിനിമയിൽ എത്തിയതെന്ന് വിനയൻ

  മൂന്നമത്തെ ചോദ്യം ചോദിക്കട്ടെയെന്ന് റോബിൻ ചോദിച്ചെങ്കിലും പിന്നീട് ഇരുവരുടെ ചിരിയാണ് വീഡിയോയിൽ കണ്ടത്. റോബിൻ ആരതി ഫാൻസ് നിരവധി സോഷ്യൽമീഡിയയിലുണ്ട്. പുതിയ വീഡിയോയും വൈറലായതോടെ നിരവധി ആരാധകരാണ് കമന്റുകളുമായി എത്തിയത്. ഇന്നത്തേക്കുള്ള കണ്ടന്റായി, മേഡ് ഫോർ ഈച്ച് അതർ, രണ്ടാളും ക്യൂട്ടാണ്, വിവാഹം നിശ്ചയം എന്നാണ്, വിവാഹം എന്നാണ് തുടങ്ങിയ കമന്റുകളാണ് റോബിൻ-ആരതി ജോഡിയുടെ പുതിയ വീഡിയോയ്ക്ക് ലഭിക്കുന്നത്.

  Read more about: bigg boss
  English summary
  Bigg Boss Season 4 fame Robin Radhakrishnan new video with his fiance goes viral on social media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X