മത്സരാർഥികളുടെ വിവരങ്ങളുമായി മോഹൻലാൽ, മാർച്ച് 27 മുതൽ ബി​ഗ് ബോസ് സീസൺ 4 പ്രേക്ഷകരിലേക്ക്!

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള റിയാലിറ്റി ഷോയാണ് ബി​ഗ് ബോസ്. എൻഡമോൾ കമ്പനി നെതർലൻഡ്സിൽ ആരംഭിച്ച ബിഗ് ബ്രദർ ടെലിവിഷൻ പരമ്പരയുടെ മാതൃകയിലാണ് ബിഗ് ബോസ് റിയാലിറ്റി ഷോ നിർമ്മിച്ചിരിക്കുന്നത്. ഹിന്ദിയിൽ സംപ്രേഷണം ചെയ്ത് വന്നിരുന്ന ബിഗ് ബോസ് ടെലിവിഷൻ പരമ്പരയുടെ മലയാളം പതിപ്പ് എന്ന നിലയിൽ 2018 ജൂൺ 24ന് ഏഷ്യാനെറ്റ് ചാനലിൽ ബിഗ് ബോസ്സ് മലയാളം പരിപാടിയുെട ആദ്യ സീസണിന്റെ സംപ്രേഷണം ആരംഭിച്ചു. ആദ്യ സീസണിൽ സാബുമോൻ അബ്ദുസമദ് ആണ് ജേതാവായത്. രണ്ടാം സീസൺ കോവിഡ്-19 കാരണം 75-ാം ദിനത്തിൽ അവസാനിപ്പിച്ചു.

മൂന്നാം സീസൺ കോവിഡിൻ്റെ രണ്ടാം തരംഗം കാരണം 95-ാം ദിനത്തിൽ താൽകാലികമായി അവസാനിപ്പിച്ചു. കോവിഡ് ശാന്തമായപ്പോൾ ഗ്രാൻഡ് ഫിനാലെ ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചു. സീസൺ 3 ഓഗസ്റ്റ് 1ന് നടത്തി. മണിക്കുട്ടൻ ആണ് ജേതാവായത്. ഇപ്പോൾ നാലാം സീസണിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഒരു കൂട്ടം മത്സരാർത്ഥികൾ പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ കുറച്ചുനാൾ ഒരു വീട്ടിൽ ഒരുമിച്ച് ജീവിക്കുക എന്നതാണ് ഈ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. ഓരോ ആഴ്ചയും രണ്ട് മത്സരാർത്ഥികളെ വീതം വീട്ടിൽ നിന്ന പുറത്താക്കുവാനായി മത്സരാർത്ഥികൾക്കിടയിൽ വോട്ടെടുപ്പ് നടത്തുന്നു.

നാലാം സീസൺ വരുന്നു

ഏറ്റവും കൂടുതൽ നാമനിർദ്ദേശങ്ങൾ ലഭിച്ചവരെ പുറത്താക്കുന്നതിനായി പ്രേക്ഷകർക്കും വോട്ട് രേഖപ്പെടുത്താവുന്നതാണ്. ഒരാളൊഴികെ എല്ലാ അംഗങ്ങളും പുറത്താകുന്നതു വരെ വോട്ടെടുപ്പ് തുടരുന്നു. ഏറ്റവുമൊടുവിൽ വീട്ടിൽ അവശേഷിക്കുന്നയാളെ വിജയിയായി പ്രഖ്യാപിക്കുന്നതോടെയാണ് ബിഗ് ബോസ് പരിപാടി അവസാനിക്കുന്നത്. സിനിമ, സീരിയൽ, സാമൂഹ്യപ്രവർത്തനം എന്നീ മേഖലകളിൽ പ്രശസ്തരായ 16 പേരാണ് ഈ പരിപാടിയിൽ മത്സരിക്കുന്നത്. പുറംലോകവുമായി ബന്ധമില്ലാത്ത ഒരു വീട്ടിൽ 100 ദിവസം ഒരുമിച്ച് ജീവിക്കുകയും അവസാന ദിവസം പുറത്താകാതിരിക്കുകയും ചെയ്യുന്നയാളാണ് മത്സരത്തിൽ വിജയിക്കുക. കഴിഞ്ഞ കുറച്ച് നാളുകളായി ബി​ഗ് ബോസ് നാലാം സീസൺ വരുന്നുവെന്ന് അറിയിച്ചുള്ള പ്രമോകളാണ് പുറത്തുവിട്ടിരുന്നത്.

മാർച്ച് 27 മുതൽ സംപ്രേഷണം ആരംഭിക്കുന്നു

ആദ്യ ലോ​ഗോയാണ് റിലീസ് ചെയ്തത്. പിന്നാലെ മോഹൻലാൽ തന്നെ നാലാം സീസണിലും അവതാരകനാകുമെന്ന് അറിയിച്ചുള്ള പ്രമോ വന്നു. പിന്നീട് വന്നത് സോഷ്യൽമീ‍ഡിയകളിൽ‌ പ്രചരിക്കുന്ന ബി​ഗ് ബോസ് മത്സരാർഥികളെ സംബന്ധിച്ചുള്ള പ്രഡിക്ഷൻ ലിസ്റ്റുകളെ ട്രോളിയുള്ള പ്രമോയായിരുന്നു. ഇപ്പോൾ ഏറ്റവും പുതിയതായി ബി​ഗ് ബോസ് ആരംഭിക്കാൻ പോകുന്ന തിയ്യതി അറിയിച്ചുള്ള പ്രമോയാണ് പുറത്ത് വന്നിരിക്കുന്നത്. ഇത്തവണ എന്ത് മാനദണ്ഡം നോക്കിയാണ് മത്സരാർഥികളെ തെരഞ്ഞെടുത്തിരിക്കുന്നത് എന്നും പ്രമോയിൽ മോഹൻലാൽ വിവരിക്കുന്നുണ്ട്. മാർച്ച് 27 മുതലാണ് ബി​ഗ് ബോസ് നാലാം സീസണിന്റെ സംപ്രേഷണം തുടങ്ങുന്നത്. തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ രാത്രി 9.30 മുതലും ശനിയും ഞായറും ദിവസങ്ങളിൽ ഒമ്പത് മണിക്കുമാണ് ഷോയുടെ സംപ്രേഷണം.

വ്യത്യസ്ത നിലപാടുകളും തീരുമാനങ്ങളും

വ്യത്യസ്ത നിലപാടുകളും തീരുമാനങ്ങളും ഇഷ്ട​ങ്ങളുമുള്ള ആളുകളാണ് സീസൺ ഫോറിൽ മത്സരിക്കാൻ എത്തുന്നത് എന്നാണ് പ്രമോ വീഡിയോയിൽ മോഹൻലാൽ പറയുന്നു. സം​ഗതി കളറാകും എന്ന ടാ​ഗ് ലൈനും പുതിയ പ്രമോയ്ക്ക് നൽകിയിട്ടുണ്ട്. പ്രമോ വന്നതോടെ ബി​ഗ് ബോസ് ആരാധകരും പ്രതീക്ഷയിലാണ്. ബി​ഗ് ബോസ് സീസൺ ഫോറിനായി കാത്തിരിക്കുകയാണ്, നിലവാരുമുള്ള മത്സരങ്ങളും മത്സരാർഥികളും വരണം, ദയവുചെയ്ത് മത്സരാർഥികളുടെ കണ്ണീർ കഥ ഇടരുത്. അവരുടെ ഗെയിം കാണാനാണ് ഞങ്ങൾ പ്രേക്ഷകർ ഇരിക്കുന്നത്. സിംപതി ഗെയിംങ്ങ് ഈ കൊല്ലമെങ്കിലും ഒന്ന് ഒഴിവാക്കി തരണം തുടങ്ങി നിരവധി കമന്റുകളാണ് പുതിയ പ്രമോ വന്നതോടെ പ്രത്യക്ഷപ്പെടുന്നത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X