പട്ടുസാരിയണിഞ്ഞ് നവവധുവിനെ പോലെ ഒരുങ്ങി ദില്‍ഷ, ബിഗ് ബോസ് താരത്തിന്റെ പുത്തന്‍ ചിത്രങ്ങള്‍ വൈറല്‍

ബിഗ് ബോസ് സീസണ്‍ നാല് സംഭവബഹുലമായ ഷോ ആയിരുന്നു. ഒരുപാട് നാടകീയതകള്‍ക്കൊടുവിലാണ് ഷോ അവസാനിച്ചത്. ദില്‍ഷ പ്രസന്നനാണ് ടൈറ്റില്‍ വിന്നറായി തിരഞ്ഞെടുക്കപ്പെട്ടത്. ബിഗ് ബോസ് മലയാളത്തിലെ ആദ്യ വനിതാ വിജയിയായി ദില്‍ഷയെ പ്രേക്ഷകര്‍ തിരഞ്ഞെടുത്തപ്പോള്‍ വിവാദങ്ങളും പിന്നാലെയെത്തി. എന്നാല്‍ സോഷ്യല്‍ മീഡിയയിലെ വിമര്‍ശനങ്ങള്‍ക്കെല്ലാം ദില്‍ഷ തന്നെ മറുപടി പറയുകയും ചെയ്തു.

ബിഗ് ബോസ് ടൈറ്റില്‍ ദില്‍ഷയേക്കാള്‍ കൂടുതല്‍ അര്‍ഹിച്ചവര്‍ ഫൈനല്‍ സിക്‌സില്‍ ഉണ്ടെന്നായിരുന്നെന്നാണ് പലരും പറഞ്ഞത്. എന്നാല്‍ താന്‍ നൂറ് ദിവസം ഹൗസിനുള്ളില്‍ നിന്ന് മത്സരിച്ച് നേടിയ വിജയമാണ് ഇതെന്ന് ദില്‍ഷയും പറഞ്ഞു. താരത്തിനെതിരെ വിമര്‍ശനങ്ങള്‍ പറയുന്നവര്‍ ഉണ്ടെങ്കിലും താരത്തിനെ സ്‌നേഹിക്കുന്ന ഒരുപാട് കുടുംബ പ്രേക്ഷകര്‍ ഉണ്ട്.

ആദ്യ ആഴ്ചകളിൽ

ബിഗ് ബോസ് നാലാം സീസണിന്റെ തുടക്കത്തില്‍ വലിയ മത്സരങ്ങളൊന്നും ദില്‍ഷ കാഴ്ചവെച്ചിരുന്നില്ല. അഭിപ്രായ വ്യത്യാസങ്ങള്‍ മറ്റുള്ളവരോട് തുറന്നുപറയാന്‍ തുടക്കത്തില്‍ മടിച്ച് നിന്ന ദില്‍ഷ അവസാന റൗണ്ടില്‍ എത്തുമെന്ന് സഹമത്സരാര്‍ഥികളോ പ്രേക്ഷകരോ ആദ്യം കരുതിയിരുന്നില്ല.

എന്നാല്‍ ആഴ്ചകള്‍ കഴിഞ്ഞപ്പോള്‍ ദില്‍ഷയും നന്നായി മത്സരിക്കാന്‍ തുടങ്ങി. ബിഗ് ബോസ് നല്‍കുന്ന ടാസ്‌ക്കുകളില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയ മത്സരാര്‍ഥികളില്‍ ഒരാള്‍ ദില്‍ഷ ആയിരുന്നു. ടിക്കറ്റ് ടു ഫിനാലെ ടാസ്‌കുകളില്‍ ഒന്നാമതെത്തിയാണ് ദില്‍ഷ ഫൈനല്‍ സിക്‌സിലേക്ക് നേരിട്ട് പ്രവേശനം നേടിയത്.

സോഷ്യൽ മീ‍ഡിയ

ബിഗ് ബോസ് അവസാനിച്ചെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ദില്‍ഷ. തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. കഴിഞ്ഞ ദിവസം ദില്‍ഷ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോള്‍ പ്രേക്ഷകരുടെ മനം കവര്‍ന്നത്. പട്ടുസാരി ചുറ്റി അതിസുന്ദരിയായി വധുവിന്റെ വേഷത്തിലുള്ള ചിത്രങ്ങളാണ് ദില്‍ഷ പങ്കുവെച്ചത്. സോഷ്യല്‍ മീഡിയ ആരാധകര്‍ ചിത്രങ്ങള്‍ ഇതിനോടകം തന്നെ ഏറ്റെടുത്ത് കഴിഞ്ഞു.

വധുവിന്റെ വേഷത്തിൽ

ദില്‍ഷയെ വധുവിന്റെ വേഷത്തില്‍ സുന്ദരിയാക്കിയത് സഹസ്ര ബ്രൈഡല്‍ സ്റ്റുഡിയോ ആണ്. ടൂള്‍ബോക്‌സ് വെഡിംഗ്‌സ് ആണ് മനോഹര ചിത്രങ്ങള്‍ പകര്‍ത്തിയത്. കുപ്പിവളകളും മാലയും നെറ്റി ചുട്ടിയുമൊക്കെ ധരിച്ച് ഒരു വധുവിനെ പോലെ തന്നെയാണ് ദില്‍ഷ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നിങ്ങളുടെ മനോഭാവം നിങ്ങളുടെ മൂല്യങ്ങളുടെയും വിശ്വാസങ്ങളുടെയും പ്രതീക്ഷകളുടെയും ആവിഷ്‌കാരമാണെന്നാണ് ദില്‍ഷ ചിത്രങ്ങള്‍ക്ക് അടിക്കുറിപ്പായി നല്‍കിയിരിക്കുന്നത്. ചിത്രങ്ങള്‍ മനോഹരമായിട്ടുണ്ടെന്നുളള കമന്റുകളുമായി ആരാധകരുമെത്തി.

കഴിഞ്ഞ മൂന്ന് സീസണുകളില്‍ നിന്ന് വളരെ വ്യത്യസ്തമായാണ് നാലാം സീസണ്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയത്. ദില്‍ഷയുടെ വിജയത്തിന് പിന്നാലെ വലിയ ചര്‍ച്ചയാണ് സോഷ്യല്‍ മീഡിയയില്‍ നിന്ന് ഉയര്‍ന്നത്. റോബിന്‍ ഔട്ടായതോടെയാണ് ദില്‍ഷ ജയിച്ചതെന്നാണ് ഇതില്‍ കേട്ട ഏറ്റവും വലിയ വിമര്‍ശനം. ഇതിന് പിന്നാലെ വലിയ സൈബര്‍ ആക്രമണങ്ങളാണ് ദില്‍ഷയ്ക്ക് നേരിടേണ്ടി വന്നത്. ആദ്യമൊക്കെ ദില്‍ഷയും വിഷമിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അതില്‍ നിന്നെല്ലാം മാറി തന്റെ സന്തോഷങ്ങള്‍ക്ക് പിന്നാലെ പോകുകയാണ് താരം.

യാത്രകൾ ഒരുപാട് ഇഷ്ടമാണ്

ദില്‍ഷക്ക് യാത്രകള്‍ ഒരുപാടിഷ്ടമാണ്. ജീവിതം ഒരു ബൈക്ക് റൈഡ് പോലെയാണെന്നാണ് ദില്‍ഷ പറയുന്നത്. കയറ്റിറക്കങ്ങളും ഇരുട്ടും എല്ലാം നിറഞ്ഞതാണ് ജീവിതവും. എന്നാല്‍ അതിനെയൊക്കെ മറികടന്ന് പോകേണ്ടതാണ് ജീവിതമെന്നും താരം പറയുന്നു. അടുത്തിടെ ദില്‍ഷ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഒരു പോസ്റ്റായിരുന്നു ഇത്. എന്ത് പ്രതിസന്ധികള്‍ വന്നാലും യാത്രകളാണ് മുന്നോട്ട് പോകാനുള്ള ഊര്‍ജ്ജം നല്‍കുന്നത്.. ദില്‍ഷ പറഞ്ഞു..

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X