'ഇനി യുദ്ധം ജാസ്മിനും സിബിനും തമ്മില്‍; അഖില്‍ മാരാരും ശോഭയും പോലെ, കളിമാറി മറിയും'
ബിഗ് ബോസ് സീസണ്‍ 6 ലേക്ക് വൈല്‍ഡ് കാര്‍ഡ് എന്‍ട്രി മത്സരാര്‍ത്ഥികളായാണ് സിബിനും സായ് കൃഷ്ണയും പൂജയും നന്ദനയുമടക്കമുള്ള മത്സരാര്‍ത്ഥികള്‍ കടന്നു വന്നത്. ഇവര്‍ പുറത്തു നിന്ന് കളി കണ്ട് വന്നവരാണ് എന്നതുകൊണ്ട് തന്നെ തുടക്കം മുതല്‍ ജാസ്മിന്‍ ഗബ്രി കോംബോയ്ക്ക് എതിരായി തന്നെയായിരുന്നു ഗെയിം മുന്നോട്ട് കൊണ്ടു പോയിരുന്നത്.
നന്ദന വന്ന ദിവസം തന്നെ ജാസ്മിനെ ടാര്‍ഗറ്റ് ചെയ്യുകയും ചെയ്തിരുന്നു. സിബിന്‍ ആണ് പ്രധാനമായും ജാസ്മിനെതിരായ മറ്റൊരു എതിരാളി.സിബിന്‍ ജാസ്മിനെ ടാര്‍ഗറ്റ് ചെയ്താണ് എപ്പോഴും സംസാരിക്കുന്നത്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി സിബിന്‍ വന്നതോടെയാണ് കളി മാറിയതെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

ജാസ്മിന്റെ വൃത്തിയുമായി ബന്ധപ്പെട്ട കാര്യങ്ങളിലും ജിന്റോയും സിബിനും അഭിഷേക് വരെ ഇടപെടാറുണ്ടായിരുന്നു. എന്നാല്‍ ജാസ്മിനെ അകാരണമായി ടാര്‍ഗറ്റ് ചെയ്യുകയാണ് എന്ന കാരണത്താല്‍ നോറ വരെ ഇപ്പോള്‍ ജാസ്മിന്റെ പക്ഷത്തായിരിക്കുകയാണെന്നാണ് വിലയിരുത്തല്‍.
ബിഗ് ബോസ് ഹൗസിലെ അംഗങ്ങള്‍ രണ്ട് ടീമായി ജാസ്മിന്റെയും സിബിന്റെയും കൂടെയാകുമെന്നും ഇനി കളി ഇവര്‍ തമ്മില്‍ ആകുമെന്നുമാണ് പ്രേക്ഷകര്‍ പറയുന്നത്. സിബിന്‍ ജാസ്മിനുമായി എപ്പോഴും കോര്‍ക്കാറുണ്ട്. ജാസ്മിന്റെ ഭാഗത്ത് ന്യായമുണ്ടായാലും ജാസ്മിനോട് മൊത്തത്തിലുള്ള എതിര്‍പ്പ് കാരണമാണ് ജാസ്മിന്‍ പറയുന്ന കാര്യങ്ങളെ അംഗീകരിക്കാത്തത്.
മുമ്പുള്ള സീസണുകളില്‍ അഖില്‍ മാരാരും ശോഭയും തമ്മിലുണ്ടായിരുന്ന ഫൈറ്റ് പോലെ, റോബിനും ജാസ്മിനും തമ്മിലുണ്ടായിരുന്ന ഫൈറ്റ് പോലെ ഇവിടെ സിബിനും ജാസ്മിനും തമ്മിലായിരിക്കും ഫൈറ്റ് എന്നാണ് വിലയിരുത്തല്‍. നിലവില്‍ ആള്‍ക്കാര്‍ കുറവുള്ളത് ജാസ്മിന്റെ പക്ഷത്താണെങ്കിലും അത് മാറി മറിയാന്‍ സമയം വേണ്ടെന്നാണ് ഒരു പ്രേക്ഷകന്‍ പങ്കുവെക്കുന്ന കുറിപ്പ്.
നിലവില്‍ ബിഗ് ബോസിലെ യുദ്ധം ഇനി സിബിനും ജാസ്മിനും തമ്മില്‍ ആയിരിക്കുമെന്ന് ഏകദേശം ഉറപ്പായി...മുമ്പത്തെ സീസണുകളിലേ പോലെ ഒരു പാറ്റേണ്‍...ഒരു Male Contestant Vs Female Contestant.... അഖില്‍ മാരാര്‍ Vs ശോഭ, റോബിന്‍ Vs ജാസ്മിന്‍ പോലെ ഇപ്പോ ഇവിടെ സിബിന്‍ Vs ജാസ്മിന്‍ ആയിരിക്കും നടക്കാന്‍ പോകുന്നത്...?? ( Contestants Compariosn അല്ല... പാറ്റേണ്‍ ഒന്ന് സൂചിപ്പിച്ചു എന്ന് മാത്രം)

ഇനി ആരൊക്കെ ആരുടെ കൂടെ നില്‍ക്കുന്നു എന്നറിഞ്ഞ മതി...ഇന്ന് ജാസ്മിന്‍ അഭി & നന്ദനയെ ചാക്കിട്ടു പിടിക്കാന്‍ നോക്കുമ്പോ, സിബിന്‍ അതിനു മറുപണി ഒപ്പിക്കുന്നത് എല്ലാം കണ്ടു...?? നിലവില്‍ ഡെന്‍ ടീം, ശ്രീതുവും നോറയും ജാസ്മിന് ഒപ്പം, പവര്‍ ടീം സിബിന് ഒപ്പം... ശ്രീരേഖ,അന്‍സിബ ജാസ്മിനോടു ഉള്ള വിരോധം കാരണം സിബിനു ഒപ്പം ആകും...
ജിന്റോ ആണേലും സായ്, അഭിഷേക് ആണേലും സിബിന് ഒപ്പം...നിലവില്‍ ആള്‍ക്കാര്‍ കുറവുള്ളത് ജാസ്മിന്റെ പക്ഷത്ത് ആണ്..വരും ദിവസങ്ങളില്‍ ഇത് മാറി മറയാം & കിടിലന്‍ Fights തന്നെ കാണാം ഇനി... ഇവര്‍ രണ്ടു പേരും എന്തായാലും അവസാനം വരെ വേണം..എന്നാലേ ഒരു ഉഷാര്‍ ഉള്ളൂ...വീട് ഒന്ന് ഓണ്‍ ആയി നില്‍ക്കുള്ളൂ എന്നാണ് ഒരു പ്രേക്ഷകന്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്.


Click it and Unblock the Notifications