വെറുപ്പിന്റെ അങ്ങേയറ്റം ജാസ്മിനും ഗബ്രിക്കും സപ്പോര്‍ട്ട്; വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളുടെ ശ്രമം പാളുന്നു?
ബിഗ് ബോസ് സീസണ്‍ 6 ന്റെ തുടക്കം മുതല്‍ തന്നെ ഏറെ ചര്‍ച്ചയാകുന്ന വ്യക്തികളാണ് ജാസ്മിനും ഗബ്രിയും. ഇരുവരുടെയും കോംബോയെ കളിയാക്കി ജബ്രി എന്നാണ് വിളിക്കുന്നത്. തുടക്കം മുതല്‍ തന്നെ ഇരുവരും ഒരുമിച്ചായിരുന്നു. അതുകൊണ്ട് തന്നെ ഇരുവരും ലവ് സ്ട്രാറ്റജി ഇറക്കി കളിക്കുകയാണെന്നും ഇത് ഗുണം ചെയ്യില്ലെന്നുമുള്ള അഭിപ്രായങ്ങള്‍ വന്നിരുന്നു.
ഗബ്രിക്കും ജാസ്മിനുമെതിരെ വലിയ ഹേറ്റേഴ്‌സ് തന്നെ ഉണ്ടായിരുന്നു. ജാസ്മിന്‍ കമ്മിറ്റഡ് ആയിട്ടും ഗബ്രിയോട് അടുക്കുന്നതായിരുന്നു ബിഗ് ബോസ് ഹൗസിലും പുറത്തും പ്രശ്‌നമായത്. ഇരുവരെയും നന്നായി ടാര്‍ഗറ്റ് ചെയ്യുകയും ചെയ്തിരുന്നു. വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളായി എത്തിയ സായ് കൃഷ്ണയും പൂജയും നന്ദനയും സിബിനുമടക്കമുള്ളവര്‍ ജാസ്മിനെ ടാര്‍ഗറ്റ് ചെയ്യുകയും ചെയ്തിരുന്നു.

വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളായി എത്തിയവര്‍ പുറത്ത് നിന്ന് ഗെയിം കണ്ടിട്ടാണ് ബിഗ് ബോസിനകത്തേക്ക് എത്തിയത്. അതുകൊണ്ട് തന്നെ സായ് കൃഷ്ണ പുറത്ത് നടക്കുന്ന കാര്യങ്ങള്‍ ജാസ്മിനോട് പറഞ്ഞ സംഭവത്തില്‍ ബിഗ് ബോസ് താക്കീത് നല്‍കിയിരുന്നു. പൊതുവെ ഗബ്രിയെയും ജാസ്മിനെയും എതിര്‍ത്ത് സംസാരിക്കുന്നവര്‍ക്ക് വലിയ ഫാന്‍ ബേസ് ഉണ്ടാവുന്നുണ്ടായിരുന്നു.
വൈല്‍ഡ് കാര്‍ഡ് എന്‍ട്രി വഴി കയറിയ മത്സരാര്‍ത്ഥികളും അത് തന്നെ ചെയ്തപ്പോള്‍ സിബിന്‍ അടക്കമുള്ളവര്‍ക്ക് തുടക്കത്തില്‍ വലിയ ഫാന്‍ ബേസ് ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഇത് കുറഞ്ഞു വരികായാണെന്നാണ് പ്രേക്ഷകര്‍ തന്നെ അഭിപ്രായപ്പെടുന്നത്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി വന്നവര്‍ ജാസ്മിനെയും ഗബ്രിയെയും എതിര്‍ക്കാന്‍ തുടങ്ങിയതോടെ നേരത്തെ ബിഗ് ബോസ് ഹൗസിനകത്തുള്ളവരും അത് തന്നെ തുടരുകയാണ്.
ഇപ്പോള്‍ ജാസ്മന്‍ ഗബ്രി ടീം നെഗറ്റീവ് ആയിരുന്ന സയത്താണ് ആണ് വൈല്‍ഡ് കാര്‍ഡ് എന്‍ട്രി മത്സരാര്‍ത്ഥികള്‍ എത്തുന്നതെന്നാണ് ഒരു പ്രേക്ഷകന്‍ കുറിക്കുന്നത്. ടാസ്‌കിലായാലും, ഏത് പ്രവൃതിയിലായാലും അവര്‍ക്കെതിരെ ഉള്ള പക്ഷാഭേദം മറച്ചു വക്കാന്‍ പോലും കഴിയാത്ത ബാക്കിയുള്ള മണ്ടന്മാരായ മത്സരാര്‍ഥികളുടെ മാസ്മരിക പ്രകടനം, ഇനി മുതല്‍ ജബ്രി കോമ്പോക്ക് സപ്പോര്‍ട്ട് കൂടാനേ വഴിയൊരുക്കൂ എന്നാണ് ഒരു പ്രേക്ഷകന്‍ കുറിക്കുന്നത്.
ഇത് വരെ പ്രേക്ഷകരെ എങ്ങനെ ഒക്കെ വെറുപ്പിക്കാമോ അങ്ങനെ ഒക്കെ വെറുപ്പിച്ചു ക്ഷമയുടെ നെല്ലിപലക കണ്ട് നില്‍ക്കുന്ന പ്രേക്ഷകരുടെ മുന്നില്‍ ജാസ്മിനും ഗബ്രിയും എത്രത്തോളം നെഗറ്റീവ് ആവാമോ, അതിനപ്പുറം നെഗറ്റീവ് ആയി നില്‍ക്കുമ്പോള്‍ ആണ് പുതിയ വൈല്‍ഡ് കാര്‍ഡുകളുടെ പ്രവേശനം....

അവര്‍ വന്നതില്‍ പിന്നെ എല്ലാവരുടെയും ടാര്‍ഗറ്റ്, ജാസ്മിന്‍ & ഗബ്രി മാത്രം. ഇവര്‍ക്ക് പുറത്ത് നെഗറ്റീവ് ആണെന്ന് മനസിലാക്കിയ ബാക്കിയുള്ളവരും വൈല്‍ഡ് കാര്‍ഡുകളുടെ ഒപ്പം കൂടി ആക്രമണം തുടങ്ങി.... ഒന്നും നഷ്ടപ്പെടാന്‍ ഇല്ലാത്ത ഫുള്‍ നെഗറ്റീവ് ആയ ജാസ്മിനും ഗബ്രിയും ഒരു ഭാഗത്തു, നഷ്ടപ്പെടാന്‍ ഒരുപാടുള്ള ബാക്കിയുള്ള കോണ്ടെസ്റ്റാന്റ്‌സ് മറുഭാഗത്ത്....
ടാസ്‌കിലായാലും, ഏത് പ്രവൃതിയിലായാലും അവര്‍ക്കെതിരെ ഉള്ള പക്ഷാഭേദം മറച്ചു വക്കാന്‍ പോലും കഴിയാത്ത ബാക്കിയുള്ള മണ്ടന്മാരായ മത്സരാര്‍ഥികളുടെ മാസ്മരിക പ്രകടനം, ഇനി മുതല്‍ ജബ്രി കോമ്പോക്ക് സപ്പോര്‍ട്ട് കൂടാനേ വഴിയൊരുക്കു...വെറുപ്പിച്ചു വെറുപ്പിച്ചു വെറുപ്പിന്റെ അങ്ങേ അറ്റം കുട്ടി ശങ്കരനോടും കുട്ടി ശങ്കരിയോടും ഇനി ആര്‍ക്കൊക്കെ ഇഷ്ടം തോന്നുമെന്ന് നമുക്കിനി കാത്തിരുന്നു കാണാം എന്ന് പ്രേക്ഷകന്‍ കുറിക്കുന്നു.


Click it and Unblock the Notifications