ജാസ്മിന്റെ പതനം?, സ്വന്തം വഴിവെട്ടി ഗബ്രിയെ പുറത്താക്കി, സ്വാര്‍ത്ഥയായ മത്സരാര്‍ത്ഥി; കുറിപ്പ്

ബിഗ് ബോസിനകത്തും പുറത്തുമായി ഇത്തവണ ഏറ്റവും കൂടുതല്‍ ഹേറ്റ് ഏറ്റുവാങ്ങിയിട്ടുള്ള മത്സരാര്‍ത്ഥി ജാസ്മിന്‍ തന്നെയാണ്. ജാസ്മിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രശ്‌നമായി ആള്‍ക്കാര്‍ കണ്ടത് ഹൈജീന്‍ പ്രശ്‌നം തന്നെയായിരുന്നു. അതിന് പുറമെ ഗബ്രിയോടൊപ്പമുള്ള കോംബോ വീടിനകത്ത് ഫൈറ്റ് നടക്കുന്ന ഘട്ടങ്ങളില്‍ ഉപയോഗിക്കുന്ന സഭ്യമല്ലാത്ത വാക്കുകളും ജാസ്മിന് ഹേറ്റേഴ്‌സിനെ കൂട്ടിയിട്ടുണ്ട്.

ഗബ്രി പുറത്തായപ്പോള്‍ ജാസ്മിന്‍ ഇമോഷണലി തളര്‍ന്നു പോയിരുന്നു. എന്നാല്‍ ജാസ്മിന്‍ ആ സമയത്ത് കാണിക്കുന്നത് കണ്ടിട്ട് തമാശയാണ് തോന്നുന്നെതെന്നാണ് പ്രേക്ഷകര്‍ പലരും അഭിപ്രായപ്പെടുന്നത്. ഗബ്രി തനിക്ക് നല്‍കിയന്ന് പറഞ്ഞ മാല അതിഥിയായി വന്ന സാബുമോന്‍ എടുത്തുവെച്ചുവെന്ന് പറഞ്ഞ് ജാസ്മിന്‍ ബഹളമുണ്ടാക്കിയിരുന്നു.

jasmine

എന്നാല്‍ സാബുമോന്‍ ജാസ്മിനെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കുകയും ചെയ്തിരുന്നു. ജാസ്മിന്‍ ഒറ്റയ്ക്കാണെന്നും നല്ല പൊട്ടന്‍ഷ്യല്‍ ഉള്ള പ്ലെയര്‍ ആണെന്നും നന്നായി കളിച്ചാല്‍ കപ്പ് അടിക്കാന്‍ വരെ സാധ്യതയുള്ള പ്ലെയര്‍ ആണെന്നും പറഞ്ഞു മനസിലാക്കി കൊടുത്തിരുന്നു. എന്നാല്‍ ജാസ്മിന്‍ നല്ല പ്ലെയര്‍ ആണെന്ന് പറയുന്നത് പിആര്‍ വര്‍ക്കാണെന്നാണ് കുറിപ്പില്‍ പറയുന്നത്.

'ബിഗ് ബോസ്സിലെ ഏറ്റവും സ്വാര്‍ത്ഥയായ മത്സരാര്‍ഥിയാണ് ജാസ്മിന്‍ എന്ന് ഞാന്‍ പറയുന്നു. സ്വന്തം വഴി വെട്ടി ഗബ്രിയേ പുറത്താക്കി .
അയാളുടെ പുറത്താവലിന് ശേഷം ഇമോഷണല്‍ ഡ്രാമ കളിക്കുന്നു. അയാളുടെ മാല ഫോട്ടോ എന്നിവയെല്ലാം ഉപയോഗിച്ച് കണ്ണീര്‍ നാടകങ്ങള്‍,' എന്നാണ് ഒരു പ്രേക്ഷകന്‍ പറയുന്നത്.

'സാബു എന്ന ബിഗ് ബോസ്സ് വിജയി അതിഥിയായി കടന്നു വന്നപ്പോള്‍ ആ മാല എടുത്തു എന്ന് പറഞ്ഞു കരഞ്ഞു പുതപ്പിനടിയിലേക്കു പോയി കരയുന്ന ജാസ്മിന്‍ പ്രേക്ഷകര്‍ക്കിടയില്‍ ചിരി ആണ് പരത്തുന്നത്. ഹൃദയത്തിനു ബ്ലോക്ക് ഉണ്ടെന്നു പറയുന്ന വാപ്പയുടെ ഫോട്ടോ തൊട്ടടുത്ത് ഉണ്ട് , എന്നിട്ടും വോട്ട് ലക്ഷ്യം വെച്ച് ഗബ്രിയുടെ ഫോട്ടോ എടുത്തു കരയുന്നു പി ആര്‍ കാരണം ഓരോ ദിവസവും വോട്ട് മറിച്ചു തനിക്കു കിട്ടും എന്ന് ജാസ്മിന് അറിയാം'.

jasmine

'അപ്പൊ ഇങ്ങനെയൊക്കെ വേണമല്ലോ. ടാസ്‌കിനിടയില്‍ റോബോ ആയ ജാസ്മിനെ കണ്ടു ...അതി വിചിത്ര വാദം ആണ് 'ഗസ്റ്റ് റോബോര്‍ട്ടിനു ശമ്പളം നല്‍കുന്നു എന്ന് ' കൊള്ളാം കൊള്ളാം... അത് കഴിഞ്ഞു വീടിനു പുറത്താക്കപ്പെട്ട ജാസ്മിന്റെ ഭൂലോക അഭിനയം ' ഉറക്കം 'ഷോയുടെ നിയമങ്ങളില്‍ 'വീട്ടിലെ വെളിച്ചം കെടുത്തും വരെ ഉറങ്ങാന്‍ പാടില്ല മത്സരാര്‍ത്ഥികള്‍' എന്നാണു.'

എന്നാല്‍ ശ്രീരേഖ ശ്വേതാ മേനോനോട് പറഞ്ഞത് യാഥാര്‍ഥ്യം: 'ജാസ്മിന്‍ ആ അവസരത്തില്‍ കിടന്നു ഉറങ്ങി മുതലാക്കുന്നു' ...'അസതോമ സദ്ഗമയ ' എന്ന് ബിഗ് ബോസ് പറയുമ്പോ പ്രേക്ഷകര്‍ക്ക് അറിയാം. 'അയഥാര്‍ത്ഥത്തില്‍ നിന്ന് യഥാര്‍ത്ഥത്തിലേക്ക് എന്നെ നയിക്കുക' എന്നാണ് അതിന്റെ അര്‍ത്ഥം എന്ന്... ഏതു മോശം പ്രവര്‍ത്തിയും ചെയ്തു പി ആര്‍നു പ്രവര്‍ത്തിക്കാന്‍ ഓഫര്‍ കൊടുത്താല്‍ ജയിക്കും എന്ന കള്ള നാണയങ്ങള്‍ക്ക് ഞങ്ങള്‍ വോട്ട് ചെയ്യില്ല, We believe in reality not in a fake person like jasmin എന്നും കുറിപ്പില്‍ പറയുന്നു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X