'യെവള്‍ ആരെടെ?', ഇതൊക്കെ നല്ല ഊളത്തരമാണ്; വൃത്തിയില്‍ ജിന്റോയും ജാസ്മിനെ പോലെ തോല്‍വി
ജനപ്രിയ പരമ്പരയാണ് ബിഗ് ബോസ്. ഇത്തവണത്തെ ബിഗ് ബോസ് സീസണ്‍ 6 ആരംഭിച്ചതു മുതല്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച വിഷയമായിരിക്കുന്നത് ജാസ്മിനും ഗബ്രിയും ജിന്റോയുമൊക്കെയാണ്. ജിന്റോ ചെയ്യുന്ന പ്രവൃത്തികളും ജാസ്മിന്‍ ചെയ്യുന്ന പ്രവൃത്തികളുമാണ് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടാറുള്ളത്.
ഇവരുമായി ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയങ്ങളും ഏറ്റവും കൂടുതല്‍ വൃത്തിയുമായി ബന്ധപ്പെട്ടതാണ്. കഴിഞ്ഞ ദിവസം ജിന്റോ ജാസ്മിന് സമ്മാനമായി കുളിക്കാനുള്ള സോപ്പ് നല്‍കിയിരുന്നു. അത്‌പോലെ ജിന്റോ ചൂലിന്റെ അറ്റം വെട്ടാന്‍ അത് എടുത്ത് കിച്ചണില്‍ കൊണ്ടു പോവുകയും കിച്ചണിലെ കത്തി ഉപയോഗിക്കാന്‍ ശ്രമിച്ചതും ചര്‍ച്ചയായിരുന്നു.

ഇപ്പോഴിതാ സമാനമായ തര്‍ക്കമാണ് ജിന്റോയും ജാസ്മിനും തമ്മില്‍ ഉണ്ടായത്. ജാസ്മിന്‍ തുടച്ചിട്ട ടിഷ്യു പേപ്പര്‍ കട്ടിലില്‍ കണ്ടു അതെടുത്ത് മാറ്റാന്‍ ക്യാപ്റ്റനായ ജിന്റോ ആവശ്യപ്പെടുന്നുണ്ടെങ്കിലും ജാസ്മിന്‍ സമ്മതിച്ചിരുന്നില്ല. ഈ കാണിക്കുന്ന പ്രവൃത്തി ശരിയല്ലെന്ന് ജാസ്മനോട് ജിന്റോയും ബാക്കിയുള്ളവരും പറയുന്നുണ്ട്. എന്നാല്‍ ജിന്റോ ഇങ്ങനെ പറയുന്നതിനാല്‍ കേള്‍ക്കില്ലെന്നാണ് ജാസ്മിന്‍ പറഞ്ഞത്.
താന്‍ മേക്ക് അപ്പ് ചെയ്ത് കഴിഞ്ഞിട്ടില്ല. എടുത്ത് മാറ്റുന്ന സമയത്ത് മാറ്റിക്കോളാമെന്നാണ് ജാസ്മിന്‍ പറയുന്നത്. ആര് ടിഷ്യു ഉപയോഗിച്ചാലും തന്റെ തലയിലാണെന്നും ജാസ്മിന്‍ പറയുന്നു. ചെയ്തത് തെറ്റ് ആണ് പക്ഷെ ചെയ്യില്ല എന്ന നിലപാടാണ് ജാസ്മിന്‍ സ്വീകരിച്ചത്. ഈ സമയം ജിന്റോയോട് ബാത്ത് റൂമില്‍ കുപ്പിയും കൊണ്ട് കയറുന്ന കാര്യവും ജാസ്മിന്‍ സൂചിപ്പിക്കുന്നുണ്ട്.
ജിന്റോയും വൃത്തിയുടെ കാര്യത്തില്‍ ജാസ്മിനെ പോലെ തന്നെ തോല്‍വിയാണ്. അത് ഉന്നയിക്കുകയാണ് വേണ്ടത്. എന്നാല്‍ അനുസരിക്കില്ലെന്ന് പിടി വാശി കാണിക്കുന്നത് ശരിയല്ലെന്നാണ് ഒരു പ്രേക്ഷകന്‍ പറയുന്നത്.
'ഞാന്‍ ചെയ്തത് തെറ്റ് തന്നെയാ. പക്ഷെ ഞാന്‍ അനുസരിക്കില്ല '....ബിഗ്ഗ് ബോസ്സ് വീട്ടിലെ എല്ലാ ആള്‍ക്കാരും പറഞ്ഞാലും അത് തന്നോട് താണ് വണങ്ങി അഭ്യര്‍ത്ഥിച്ചില്ലേല്‍ അനുസരിക്കില്ല എന്ന പ്രവണത ഒക്കെ നല്ലസ്സല്‍ ഈഗോയുടേതാണ്. ജിന്റോ അവിടെ ഹൈജിന്‍ന്റെ കാര്യത്തില്‍ ജാസ്മിനെ പോലെ തന്നെ തോല്‍വിയാണ്. ശരിയാണ്.

അത് ജിന്റോ ജാസ്മിനോട് പറയുന്ന പോലെ ജാസ്മിന്‍ തിരിച്ചും ഉന്നയിക്കുകയാണ് വേണ്ടത്. അല്ലാതെ ഞാന്‍ തെറ്റ് ചെയ്തു പക്ഷെ നീയും തെറ്റ് ചെയ്യുന്നവന്‍ ആണ് അത് കൊണ്ട് ഞാന്‍ അനുസരിക്കില്ല എന്ന പിടിവാശി അല്ല വേണ്ടത്. സ്വയം വൃത്തിയും ഇല്ല, വീട് വൃത്തിയും ആക്കില്ല, പോരാത്തതിന് വീട് വൃത്തികേടും ആക്കും. പക്ഷെ അത് ആരും പറയാനും പാടില്ല ചോദിക്കാനും പാടില്ല.
യെവള്‍ ആരെടെ? അവിടെ OCD കണ്ടീഷന്‍ പോലുള്ള പല കണ്ടീഷന്‍സും ഉള്‍പ്പെടെ ഉള്ള പല ആളുകളും കാണും. അവരെ പോലും കണ്‍സിഡര്‍ ചെയ്യാതെ ഞാന്‍ തോന്നുന്നത് ഒക്കെ ചെയ്യും എന്നത് നല്ല ഊളത്തരം ആണ്.I have OCD condition and I can't tolerate this due to my condition. എന്നാണ് ഒരു പ്രേക്ഷകന്‍ കുറിച്ചിരിക്കുന്നത്.


Click it and Unblock the Notifications