ഋഷി ലോല ഹൃദയന്‍; ഇങ്ങനെ തന്നെയാണ് ബിഗ് ബോസിലും; അനുഗ്രഹം വാങ്ങിയാണ് പോയത്
ജനപ്രിയ പരിപാടിയായ ബിഗ് ബോസിലെ ആറാം സീസണിലെ ശക്തരായ മത്സരാര്‍ത്ഥികളിലൊരാളാണ് ഋഷി കുമാര്‍. ഉപ്പും മുളകും എന്ന പരിപാടിയിലൂടെയാണ് ഋഷി പ്രേക്ഷകര്‍ക്ക് സുപരിചിതനായത്. ഉപ്പും മുളകിലെ എല്ലാവരും ഒരു കുടുംബം പോലെയാണെന്ന് അതിലെ അഭിനേതാക്കള്‍ തന്നെ പറഞ്ഞിരുന്നു.
ഇപ്പോഴിതാ ഉപ്പും മുളകിന്റെ മൂന്നാം സീസണ്‍ ആരംഭിക്കുമ്പോള്‍ ഋഷി ബിഗ് ബോസ് ഹൗസിനുള്ളിലാണ്. ഇപ്പോഴിതാ ബിഗ് ബോസില്‍ പോയ ഋഷിയെക്കുറിച്ച് സംസാരിക്കുകയാണ് ബിജു സോപാനവും നിഷ സാരംഗും. സെല്ലുലോയ്ഡ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇരുവരും ഋഷിയെക്കുറിച്ചും ഉപ്പും മുളകിനെക്കുറിച്ചുമെല്ലാം സംസാരിച്ചത്.

ഋഷി ബിഗ് ബോസില്‍ നിന്ന് പെട്ടെന്ന് പോരുകയാണെങ്കില്‍ ഉപ്പു മുളകില്‍ ഉണ്ടാകുമെന്ന് ബിജു സോപാനം പറഞ്ഞു. ബിഗ് ബോസ് കാണാറുണ്ട്. എപ്പോഴും ഒന്നും കാണാന്‍ പറ്റാറില്ല. എന്നാലും വീട്ടില്‍ ഉള്ളപ്പോള്‍ കാണും. അവനെ കാണുമ്പോള്‍ പാവം എന്നാണ് തോന്നാറെന്നും ഉപ്പു മുളകിലെ അമ്മയായി വേഷമിട്ട നിഷ സാരംഗ് പറഞ്ഞു.
അവന് നല്ല ഗുരുത്വം ഉള്ളവനാണ്. പോവുമ്പോള്‍ ഞങ്ങളുടെ കാലൊക്കെ തൊട്ട് അനുഗ്രഹം ഒക്കെ വാങ്ങിയിട്ടാണ് പോയത്. ചെലവ് ചെയ്യാമെന്ന് പറഞ്ഞിരുന്നു. അത് പറഞ്ഞ് പറ്റിച്ചിട്ട് അവന്‍ ബിഗ് ബോസിലേക്ക് പോയെന്നും ബിജു സോപാനം പറഞ്ഞു.
അവന് നല്ല തിരക്കായി പോയിട്ടുണ്ടാകും. ഉപ്പും മുളകിലും കാണിക്കുന്ന സംഭവം തന്നെയാണ് അവന്‍ അവിടെയും കാണിക്കുന്നത്. പെട്ടെന്ന് കരച്ചില്‍ വരും. വിഷമം ഒന്നും അവന് താങ്ങാന്‍ പറ്റില്ല. അവന്‍ ലോല ഹൃദയനാണ്. അതുകൊണ്ട് അവന് പാവം എല്ലാവരും വോട്ട് ചെയ്യണമെന്ന് ബിജു സോപാനവും പറഞ്ഞു.
പുതിയ ഉപ്പും മുളകില്‍ ശിവാനിയില്ല. ശിവാനി പഠിക്കുന്ന തിരക്കിലാണ്. ശിവാനി തല്‍ക്കാലം ഇതില്‍ ഇല്ല. പാറു കുട്ടി ചിലപ്പോള്‍ വരാമെന്നും ഇരുവരും പറഞ്ഞു. പാറു വന്നാല്‍ ഇവിടെ ഡേകെയര്‍ തുടങ്ങേണ്ടി വരുമെന്നും ബിജു സോപാനം പറഞ്ഞു. ആരൊക്കെ എന്തൊക്കെ എന്ന കാര്യങ്ങള്‍ ഒക്കെ ആയി വരുന്നേ ഉള്ളു എന്നും ഇരുവരും പറയുന്നു.
പലപ്പോഴും ഒരു സീന്‍ എടുത്തുകൊണ്ടിക്കുമ്പോള്‍ ഇടയക്ക് ഉണ്ടാകുന്ന സംഭവങ്ങള്‍ വെച്ചായിരിക്കും ചിലപ്പോള്‍ അടുത്ത എപിസോഡ് ഉണ്ടാകുന്നത്. സ്‌പോട്ടില്‍ ഇംപ്രവൈസ് ചെയ്തിട്ടൊക്കെയാണ് ഓരോ സീനുകളും ഉണ്ടാകാറ് എന്നും നിഷ സാരംഗ് പറഞ്ഞു.

ഒത്തിരി മോഡേണ്‍ ആയി വസ്ത്രം ധരിച്ചൊക്കെ ആദ്യം അഭിനയിച്ചിരുന്നു. പക്ഷെ അതൊന്നും പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടില്ല. അങ്ങനെ പതുക്കെ വസ്ത്രം ഒക്കെ മാറ്റി. അത് ഗ്രാജുവലി അങ്ങനെ സംഭവിച്ചതാണ്. ഡയറക്ടര്‍ പോലും അറിഞ്ഞില്ല പിന്നെ തങ്ങള്‍ വസ്ത്രം മാറ്റിയതെന്നും നിഷ പറയുന്നു.
പലപ്പോഴും താന്‍ വീട്ടില്‍ നിന്ന് വരുന്നത് എങ്ങനെയാണോ അതുപോലെയായിരിക്കും ഇതിന് കയറുക. കീറിയ ചുരിദാര്‍ ഇട്ട് വരെ അഭിനയിച്ചിട്ടുണ്ട്. അത് ബിജുചേട്ടനായാലും ഞാന്‍ ആയാലും അങ്ങനെ തന്നെ ആണെന്നും നിഷ പറയുന്നു. പക്ഷെ ഡയറക്ടര്‍ക്ക് താന്‍ ഐ ലാഷ് ഒക്കെ വെച്ച് മേക്ക് അപ്പ് ഒക്കെ ഇട്ടിട്ട് ഒക്കെ അഭിനയിക്കുന്നതായിരുന്നു ഇഷ്ടം എന്നും നിഷ സാരംഗ് പറഞ്ഞു.


Click it and Unblock the Notifications