For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബി​ഗ് ബോസ് കഴിഞ്ഞ് ഒരുവർഷത്തിന് ശേഷം കണ്ടുമുട്ടി സായ് വിഷ്ണുവും മണിക്കുട്ടനും

  |

  ബി​ഗ് ബോസ് ഷോയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരങ്ങളാണ് മണിക്കുട്ടനും സായ് വിഷ്ണുവും. ബി​ഗ് ബോസ് സീസൺ മൂന്നിൽ ആയിരുന്നു സായ് വിഷ്ണുവും മണിക്കുട്ടനും മത്സരാർത്ഥികളായി എത്തിയത്. സീസൺ മൂന്ന് 100 ദിവസം തികയ്ക്കാൻ കഴിഞ്ഞിരുന്നില്ല. കൊവിഡിൻ്റെ രൂക്ഷമായ സാഹചര്യം മൂലം 95ആം ദിവസത്തില്‍ ഷോ അവസാനിപ്പിക്കേണ്ടി വന്നിരുന്നു. രണ്ട് മാസത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം പ്രേക്ഷകരുടെ വോട്ടിന്റെ അടിസ്ഥാനത്തിൽ വിജയിയെ കണ്ടെത്തുകയാണ് ബി​ഗ് ബോസ് മലയാളം ടീം ചെയ്തത്.

  അതിൽ ഒന്നാം സ്ഥാനത്ത് എത്തിയത് നടൻ‌ മണിക്കുട്ടനായിരുന്നു. മൂന്നാം സീസണില്‍ ഏറ്റവുമധികം പ്രേക്ഷക പിന്തുണ നേടിയ മത്സരാര്‍ഥികളില്‍ ഒരാളായിരുന്നു മണിക്കുട്ടന്‍. സായ് വിഷ്ണു രണ്ടാം സ്ഥാനവും ഡിംപൽ ഭാൽ മൂന്നാം സ്ഥാനവും നേടി. ബി​ഗ് ബോസ് സീസൺ തുടങ്ങി ആദ്യ ആഴ്ചകൾ പിന്നിട്ടപ്പോൾ തന്നെ മണിക്കുട്ടനും സായ് വിഷ്ണുവും തമ്മിൽ കൊമ്പുകോർത്തിരുന്നു. വളരെ മോശമായ രീതിയിൽ വരെ സംസാരം പോകുകയും ചെയ്തു.

  ഇവരുടെ വിഷയത്തിൽ മറ്റു മത്സരാർത്ഥികൾക്ക് ഇടപെടാൻ പോലും കഴിഞ്ഞിരുന്നില്ല. പിന്നീട് ലാലേട്ടൻ വരുന്ന ദിവസം വരെ മറ്റ് മത്സരാർത്ഥികൾ കാത്തിരുന്നു. എന്താണ് പ്രശ്‌നമെന്ന് അദ്ദേഹം രണ്ടു പേരോടുമായി ചോദിച്ചു. ക്യാപ്റ്റനെന്ന നിലയില്‍ മണിക്കുട്ടന്റെ നിലപാടുകളേയും മറ്റുമാണ് സായ് വിമര്‍ശിച്ചത്. എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ ക്യാപ്റ്റനോട് പറഞ്ഞാല്‍ മതിയെന്ന് പറഞ്ഞത് തനിക്ക് അംഗീകരിക്കാന്‍ സാധിക്കുന്നതായിരുന്നില്ല. അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് താനെന്നും സായ് പറഞ്ഞു. പിന്നാലെ മറുപടിയുമായി മണിക്കുട്ടന്‍ എത്തി.

  Read Also: 'ആരുടെയൊക്കെയോ കൈകൾ കൊണ്ട് തന്നെ സംഭവിച്ചു' എന്ന് ഉറച്ച് വിശ്വസിക്കുകയാണ്, മണിയുടെ മരണത്തെക്കുറിച്ച് അനിയൻ

  'ക്യാപ്റ്റനെന്ന നിലയില്‍ താന്‍ സംസാരിച്ച് പരിഹരിച്ച വിഷയമായിരുന്നു. എന്നാല്‍ സായ് അന്ന് വെല്ലുവിളിയായിട്ടാണ് സംസാരിച്ചത്. അന്ന് റേഷന്‍ തീര്‍ന്ന ദിവസമായിരുന്നുവെന്നും മണിക്കുട്ടന്‍ പറഞ്ഞു. ഇവിടെ നടന്ന തീരുമാനങ്ങള്‍ അറിയിച്ചിരുന്നുവെന്നും പേഴ്‌സണലായിട്ടുള്ള വിഷയങ്ങള്‍ പേഴ്‌സണലായി തീര്‍ക്കാനാണ് പറഞ്ഞത്. ക്യാപ്റ്റനെന്ന നിലയില്‍ വെല്ലുവിളിയെ പേഴ്‌സണലായി തന്നെയെടുക്കു'മെന്നും മണിക്കുട്ടന്‍ പറഞ്ഞു.

  Also Read: ഭാര്യ സോനുവിൻ്റെ ബാറ്റിം​ഗ് അടിപൊളി, ചിരിച്ച് മടുത്തെന്ന് ബഷീർ, നല്ലൊരു ​ഗൃഹനാഥനാണ് ബഷീർ എന്ന് ആരാധകർ

  എന്തായാലും ബി​ഗ് ബോസിൽവെച്ച് തമ്മിൽതല്ലിയാണ് പോയത്. ആ പിണക്കം അങ്ങനെ തന്നെ എന്ന് കരുതിയിരിക്കുകയാണ് ആരാധകരും . എന്നാൽ ആരാധകരുടെ ആ ചിന്തയെ തകിടം മറിച്ചു കൊണ്ട് സായ് വിഷ്ണുവും മണിക്കുട്ടനും ഒരുമിച്ച് എത്തിയിരിക്കുകയാണ് സായിയുടെ യൂട്യൂബ് ചാനലിലൂടെ. ഉൃഇരുവരും ഒരു ബോട്ടിൽ ഒരുമിച്ച് സംസാരിക്കുന്നതിൻ്റെ വിശേഷങ്ങളാണ് വീഡിയോയിൽ.

  Also Read: 'അവൻ്റെ മരണം ഷോക്കായിരുന്നു', ഡിപ്രഷനിലേക്ക് വരെ പോയി, കോളേജിൽ തന്നെ ഒറ്റപ്പെടുത്തിയ സംഭവത്തെക്കുറിച്ച് വിൻസി

  മണിക്കുട്ടനെ സായ് വിഷ്ണു കിഡ്നാപ്പ് ചെയ്തുവെന്ന ക്യാപ്ഷൻ നൽകിയാണ് സായ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഷോയിൽ നിന്ന് ഇറങ്ങിയ ശേഷം ഞങ്ങൾ തമ്മിൽ പ്രശ്നങ്ങൾ ഒന്നും ഇല്ലായിരുന്നു. തമ്മിൽ പരസ്പരം ഫോണിലൂടെ കോൺടാക്ട് ഉണ്ടായിരുന്നു, വീഡിയോയിലൂടെ ഇരുവരും പറഞ്ഞു.

  ബി​ഗ് ബോസിൽ വെച്ച് അല്ല ഞാൻ മണിക്കുട്ടനെ ആദ്യമായി കാണുന്നത്. മറ്റൊരു പരിപാടിക്കിടെയാണ് അന്ന് കണ്ടപ്പോൾ മണുക്കുട്ടനെ വിളിക്കുകയും ചെയ്തു. പക്ഷെ മണിക്കുട്ടന് അന്ന് ഭയങ്കര ജാഡയായിരുന്നുവെന്നും സായ് പറഞ്ഞു. കുറേ തവണ മണിക്കുട്ടൻ്റെ പേര് പറഞ്ഞ് വിളിച്ചെങ്കിലും മണിക്കുട്ടൻ ഒന്ന് നോക്കിയില്ല. ഭയങ്കര ജാഡയായിരുന്നു. ഇതിന് മറുപടിയായി മണിക്കുട്ടൻ പറഞ്ഞത് വെള്ളി ഞായർ ദിവസങ്ങളിൽ എനിക്ക് കുറച്ച് ജാഡ കൂടുതലാണെന്നാണ്'.

  നിരവധി കമൻ്റുകളാണ് വീഡിയോയ്ക്ക് താഴെ വന്നിട്ടുള്ളത്. ബി​ഗ് ബോസിന് ശേഷം ഇരുവരും നല്ല സൗഹൃദം കാത്തുസൂക്ഷിക്കുന്നത് കാണുന്നതിൽ സന്തോഷമുണ്ട്. ഒരു വർഷത്തിന് ശേഷം വീണ്ടും ഇതുപോലെ ഒരുമിച്ച് എത്തിയതിൽ സന്തോഷം ഉണ്ടെന്നും താരം പറയുന്നു.

  Read more about: bigg boss
  English summary
  Bigg Boss Season winner manikkuttan And first Runner Sai Vishnu met again after a year after Bigg Boss
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X