കെജിഎഫിലെ വില്ലനെ വിവാഹം കഴിച്ച് തെന്നിന്ത്യന്‍ താരസുന്ദരി പൂജ രാമചന്ദ്രന്‍! വിവാഹ ചിത്രങ്ങള്‍ കാണൂ
തെലുങ്ക് ബിഗ് ബോസിലൂടെ ശ്രദ്ധേയായ നടി പൂജ രാമചന്ദ്രന്‍ വിവാഹിതയായി. പിസ്സ, നന്‍പന്‍, കാഞ്ചന 2 എന്നിങ്ങനെയുള്ള സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടി ഉറ്റ സുഹൃത്തും നടനുമായ ജോണ്‍ കോക്കനെയാണ് വിവാഹം കഴിച്ചത്. ലളിതമായി നടത്തിയ വിവാഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്ത് വിട്ട് നടി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഏറെ കാലമായി പ്രണയത്തിലായിരുന്ന ഇരുവരും വിഷു ദിനത്തിലാണ് വിവാഹിതരായത്. ഈ വിഷു ഏറ്റവും സന്തോഷം നിറഞ്ഞതാകുന്നു. എന്റെ ഉറ്റ സുഹൃത്തിനെയാണ് വിവാഹം കഴിച്ചതെന്നും പൂജ പോസ്റ്റില്‍ വ്യക്തമാക്കുന്നു. താരജോഡികള്‍ക്ക് ആശംസകളുമായി ആരാധകരും സുഹൃത്തുക്കളുമെത്തിയിരുന്നു.

വീഡിയോ ജോക്കി, അവതാരക, മോഡല്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച ബാംഗ്ലൂര്‍ സ്വദേശിനിയായ പൂജ ബിഗ് ബോസില്‍ മത്സരിച്ചിട്ടുണ്ട്. നാനി അവതാരകനായിട്ടെത്തുന്ന ബിഗ് ബോസ് തെലുങ്കിലായിരുന്നു പൂജ മത്സരാര്‍ത്ഥിയായി എത്തിയത്. 2004 ല്‍ മിസ് കോയമ്പത്തൂര്‍ സുന്ദരി പട്ടം കരസ്ഥമാക്കിയ പൂജ തൊട്ടടുത്ത വര്‍ഷം മിസ് കേരള റണ്ണര്‍ അപ്പുമായിരുന്നു.
തമിഴിന് പുറമേ മലയാളം, തെലുങ്ക് എന്നീ ഭാഷ ചിത്രങ്ങളിലും പൂജ അഭിനയിച്ചിട്ടുണ്ട്. ചെറിയ വേഷങ്ങളാണെങ്കിലും ലക്കിസ്റ്റാര്‍, ഡി കമ്പനി എന്നീ ചിത്രങ്ങളിലൂടെയാണ് മലയാളത്തില്‍ പൂജ അഭിനയിച്ചത്. പൂജയെ പോലെ ഭര്‍ത്താവ് ജോണ്‍ മോഡലും നടനുമാണ്. നടി മീര വാസുദേവിന്റെ മുന്‍ ഭര്‍ത്താവായിരുന്നു ജോണ്‍. യഷ് നായകനായി അഭിനയിച്ച ഹിറ്റ് ചിത്രം കെജിഎഫ്, ബ്രഹ്മാണ്ഡ ചിത്രം കെജിഎഫ് എന്നീ ചിത്രങ്ങളില്‍ ജോണ്‍ അഭിനയിച്ചിട്ടുണ്ട്.


Click it and Unblock the Notifications











