രണ്ടര ലക്ഷം രൂപ മാസം ചിലവ് വരും! ബിഗ് ബോസില്‍ പോകുന്നതിന് മുന്‍പേയുള്ള ചിലവാണിതെന്ന് അഖില്‍ മാരാര്‍
ബിഗ് ബോസ് മലയാളത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് അഖില്‍ മാരാര്‍. അഞ്ചാം സീസണിലെ വിന്നറായ താരം തന്റെ ജീവിതത്തെ പറ്റി തുറന്ന് പറച്ചിലുകള്‍ നടത്തിയിരുന്നു. എന്നാല്‍ വീണ്ടും തന്റെ തുടക്കകാലത്തെ കുറിച്ചും ഭാര്യയെ കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് താരം.
ഭാര്യ ലക്ഷ്മിയുടെ കൂടെ ഒര്‍ജിനല്‍സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ സംസാരിക്കുകയായിരുന്നു അഖില്‍. ബിഗ് ബോസില്‍ പോകുന്നതിന് മുന്‍പേ തനിക്കുള്ള ചിലവുകളെ പറ്റിയും തുടക്കകാലത്ത് വരുമാനം കണ്ടെത്തിയ മാര്‍ഗത്തെ കുറിച്ചുമൊക്കെ താരം പറയുന്നുണ്ട്.

2015 ല്‍ എനിക്ക് ബെന്‍സുണ്ട്. അടുത്തിടെ ഒരു അഭിമുഖത്തില്‍ വാഹനങ്ങളെ കുറിച്ച് ഞാന്‍ പറഞ്ഞിട്ടുണ്ട്. വാഹനങ്ങളോടും ബ്രാന്‍ഡഡ് വസ്ത്രങ്ങളോടുമൊക്കെ ഒരിഷ്ടം എനിക്ക് നേരത്തെ ഉള്ളതാണ്. ഇപ്പോഴും ഷെയര്‍ മാര്‍ക്കറ്റില്‍ ട്രേഡ് നടത്തുന്ന ആളാണ് ഞാന്‍. കൊച്ചിയില്‍ താമസിക്കുന്ന സമയത്ത് എനിക്ക് മാസം രണ്ട് ലക്ഷത്തോളം രൂപയുടെ ചിലവ് വരാറുണ്ട്. രണ്ട് ഫ്‌ളാറ്റുകളുടെ വാടക മാത്രം നാല്‍പ്പത്തിയയ്യിരം വെച്ച് കൊടുക്കുന്നുണ്ട്.
ഒരു ഫ്‌ളാറ്റ് കഥ എഴുതാനാണ്. ഇതൊക്കെ ബിഗ് ബോസില്‍ വരുന്നതിന് മുന്‍പേയുള്ള കഥയാണ്. അന്നും ഇതുപോലെ പൈസ ചിലവ് ഉണ്ടായിരുന്നു. പണ്ട് അഞ്ഞൂറ് രൂപ കിട്ടാന്‍ ഒത്തിരി കഷ്ടപ്പെട്ടിട്ടുണ്ട്. ഓണ്‍ലൈനിലൂടെ പതിനായിരം രൂപയ്ക്ക് ഫോണ്‍ വാങ്ങിയിട്ട് പതിനായിരത്തി അഞ്ഞൂറ് രൂപയ്ക്ക് വിറ്റിട്ടുണ്ട്. അങ്ങനെ അഞ്ഞൂറ് രൂപയുടെ ലാഭത്തിന് വേണ്ടിയൊക്കെ കഷ്ടപ്പെട്ടിട്ടുണ്ടെന്ന് അഖില്‍ പറയുന്നു.
പിന്നെ അത് മാറി വലിയ വലിയ ബിസിനസുകളിലേക്ക് തിരിഞ്ഞു. റിയല്‍ എസ്റ്റേറ്റ് ബിസിനസിലേക്ക് അടക്കം എത്തി. ഇന്‍കം ടാക്‌സുകാര്‍ വീട്ടിലേക്ക് വരുമോ എന്ന അവതാരകയുടെ ചോദ്യത്തിന് എല്ലാം ഇന്ത്യയ്ക്ക് പുറത്തുള്ള ബിസിനസാണെന്നാണ് അഖില്‍ മറുപടിയായി നല്‍കിയിരിക്കുന്നത്.
ഭര്‍ത്താവിന് ഗേള്‍ഫ്രണ്ട്‌സ് വരുന്നതൊക്കെ തനിക്ക് ഇഷ്ടമാണെന്നാണ് ലക്ഷ്മി പറയുന്നത്. മാത്രമല്ല അഖിലിന്റെ ഫേസ്ബുക്കില്‍ കാമുകിമാര്‍ക്ക് മെസേജ് അയക്കുന്നത് താനായിരുന്നുവെന്നും ഭാര്യ പറയുന്നു. ഭര്‍ത്താവ് ഇപ്പോള്‍ തിരക്കിലായെന്ന് ലക്ഷ്മി പറയുമ്പോള്‍ ബിഗ് ബോസില്‍ പോയതോടെ വന്ന മാറ്റത്തെ കുറിച്ച് അഖിലും പറഞ്ഞു.

മുന്‍പൊക്കെ സ്ഥിരമായി താന്‍ ഫോണില്‍ വിളിക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഫോണ്‍വിളി കുറഞ്ഞു. അവര്‍ക്കും അത് ഓക്കെയായി. കാരണം നൂറ് ദിവസത്തോളം വിളിക്കാതെ വന്നതോടെ അവരും അതിനോട് പൊരുത്തപ്പെട്ടുവെന്ന് അഖില്‍ കൂട്ടിച്ചേര്‍ത്തു. അതേ സമയം താരത്തെ അനുകൂലിച്ച് നിരവധി കമന്റുകളാണ് വരുന്നത്.
അഖില്‍ വളരെ ജെനുവിന്‍ ആയിട്ടുള്ള ആളാണെന്നാണ് ആരാധകര്‍ പറയുന്നത്. അവരുടെ സംസാരം കാണുമ്പോള്‍ ഭയങ്കര സന്തോഷം തോന്നുന്നു. ഇന്റര്‍വ്യൂ കണ്ട് ചിരിച്ച് പോയി. അഖിലിന്റെ അഭിമുഖം കണ്ടിരുന്നാല്‍ സമയം പോവുന്നത് പോലും അറിയില്ല. സകല ശത്രുക്കളും ഇന്ന് മാരാരുടെ മിത്രങ്ങള്‍ ആണ്. അഖിലിന്റെ ഹ്യൂമര്‍സെന്‍സ് എടുത്ത് പറയേണ്ട കാര്യമാണ്.
അഖില്‍ മാരാര്‍ ബിഗ് ബോസിന് ഏറ്റവും അനുയോജ്യനായിട്ടുള്ള ആളായിരുന്നു. ഇതുപോലൊരു ബിഗ് ബോസ് കംപ്ലീറ്റ് പാക്കേജ് ആയിട്ടുള്ള മത്സരാര്‍ഥികള്‍ ഇതിന് മുന്‍പുള്ള സീസണിലോ ഇനി വരാന്‍ പോകുന്ന സീസണുകളിലോ ഉണ്ടാവുമോ എന്ന് തന്നെ സംശയമാണ്. മലയാളം ബിഗ് ബോസിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച പ്ലേയറാണ് അഖില്‍. എത്ര സീസണുകള്‍ വന്ന് പോയാലും അഖിലിനെ എല്ലാവരും ഓര്‍മ്മിക്കും. ഇനി വരുന്ന ബിഗ് ബോസിലേക്ക് വരുന്ന മത്സരാര്‍ഥികളും അഖിലിനെ ഫോളോ ചെയ്യുമെന്നാണ് ചിലര്‍ പറയുന്നത്.
അതേ സമയം അഖിലിന്റെ ഭാര്യ ലക്ഷ്മിയേ കുറിച്ചും ചിലര്‍ പറയുന്നുണ്ട്. ലക്ഷ്മിയെ കാണുമ്പോള്‍ എനിക്ക് പലപ്പോഴും സിനിമ നടി മുത്തുമണിയെ ഓര്‍മ വരും. എവിടെ ഒക്കെയോ ഒരു ചായ കാച്ചല്‍ തോന്നുമെന്നും ഒരു ആരാധകന്‍ പറയുന്നു.


Click it and Unblock the Notifications