ഇവളുടെ വീട്ടില്‍ ചെല്ലുമ്പോള്‍ ആരും സഹായിക്കാനില്ലാത്ത ഒരു അമ്മയും മകളുമാണ്! ഭാര്യയുടെ അമ്മയെ കുറിച്ച് അഖില്‍

ബിഗ് ബോസ് മലയാളത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് അഖില്‍ മാരാര്‍. ബിഗ് ബോസിലേക്ക് വരുന്നതിന് മുന്‍പേ സിനിമകള്‍ സംവിധാനം ചെയ്തിട്ടുള്ള അഖില്‍ സോഷ്യല്‍ മീഡിയിയലൂടെയും ശ്രദ്ധേയനായിരുന്നു. ഇപ്പോള്‍ ഭാര്യ ലക്ഷ്മിയുടെ കൂടെ കുടുംബവിശേഷങ്ങള്‍ പറയുന്ന താരത്തിന്റെ വീഡിയോയാണ് വൈറലാവുന്നത്.

ഭാര്യയുടെ അമ്മയുമായി തനിക്കുള്ള പ്രശ്‌നത്തെ കുറിച്ചാണ് അഖില്‍ പറയുന്നത്. ഒര്‍ജിനല്‍സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ അഖിലും ഭാര്യ ലക്ഷ്മിയും ഒരുമിച്ച് പങ്കെടുത്ത് സംസാരിക്കുകയായിരുന്നു.

akhil-marar

കലിപ്പിന്റെ കാന്താരിയാണോ എന്ന ചോദ്യത്തിന് എനിക്ക് മാത്രമേ ഇത് സഹിക്കാന്‍ പറ്റുകയുള്ളുവെന്നാണ് അഖിലിന്റെ ഭാര്യ ലക്ഷ്മി പറയുന്നത്. ഇക്കാര്യങ്ങളൊന്നും ഞാന്‍ ആരോടും പറയാറിലലെന്ന് ലക്ഷ്മി പറയുമ്പോള്‍ സത്യത്തില്‍ കലിപ്പത്തിയുടെ കാന്തരനാണ് ഞാനെന്ന് പറയുകയാണ് അഖില്‍. ഇവള്‍ വീട്ടിലൊക്കെ കാണിക്കുന്നത് ഇങ്ങനെയല്ല. പുറത്തിറങ്ങുമ്പോള്‍ എല്ലാം അഭിനയിച്ച് കൊണ്ടിരിക്കുകയാണ്.

കഴിഞ്ഞ ഇന്റര്‍വ്യൂവിന് ഞാനാണ് കൂടുതല്‍ സംസാരിച്ചത്. ഇതോടെ ബിഗ് ബോസില്‍ സംഭവിക്കുന്നത് പോലെയായി. ഞാന്‍ ഇവളെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചു, എന്നൊക്കെ പറഞ്ഞ് എന്നെ വീണ്ടും മെയില്‍ ഷോവനിസ്റ്റാക്കി. ആരെയെങ്കിലും വിളിക്കാനും ഒരു ഇന്റര്‍വ്യൂ കൊടുക്കാനുണ്ടെന്നുമൊക്കെ ഭാര്യ പറയാറുണ്ടെന്ന് അഖില്‍ പറയുന്നു. എന്നാല്‍ ഞാനൊന്നും മിണ്ടില്ലെന്നും അനങ്ങാതെ ഇരിക്കാനാണ് പോവുന്നതെന്നും തമാശരൂപേണ ലക്ഷ്മി പറയുന്നു.

ലക്ഷ്മിയെ സ്‌നേഹിക്കാന്‍ സപ്പോര്‍ട്ട് നല്‍കിയത് അവളുടെ അമ്മ തന്നെയാണ്. ആദ്യം ഞങ്ങള്‍ വലിയ കമ്പനിയായിരുന്നു. എനിക്ക് മുടി സ്‌ട്രെയിറ്റ് ചെയ്യാന്‍ പോലും അമ്മ കാശ് തന്നിട്ടുണ്ട്. ഇവള്‍ മന്ദബുദ്ധി ആയത് കൊണ്ട് ഇച്ചിരി വഴക്കാളിയായ മകനെ വേണമെന്ന് അമ്മ ആഗ്രഹിച്ചെന്ന് തമാശരൂപേണ അഖില്‍ പറയുന്നു. ഞാന്‍ രാഷ്ട്രീയത്തില്‍ സജീവമായത് കൊണ്ട് എംഎല്‍എ ആവുമെന്ന് കരുതി. അത്രയും സപ്പോര്‍ട്ടായിരുന്നു.

akhil-marar

എന്നാല്‍ പിന്നീട് അവളുടെ അമ്മയുമായി തെറ്റി. നാട്ടുകാരില്‍ ആരോ ഞാന്‍ അവരുടെ സ്വത്ത് കണ്ടിട്ടാണ് പുറകേ നടക്കുന്നതെന്നും നിങ്ങളുടെ മകളെ ചതിച്ചിട്ട് നിങ്ങളുടെ സ്വത്തും അടിച്ചോണ്ട് അവന്‍ പോകുമെന്നും പറഞ്ഞ് കൊടുത്തു. എന്റെ അടുത്ത് പൈസയുടെ കാര്യം പറഞ്ഞ് വന്നാല്‍ എനിക്ക് ദേഷ്യം വരും. പോയി പണി നോക്ക് തള്ളേ എന്ന് പറഞ്ഞ് ഞാന്‍ ഒഴിവാക്കി വിടും. അന്ന് തൊട്ട് ഭാര്യയുടെ അമ്മയുമായി പ്രശ്‌നമാണെന്ന് അഖില്‍ പറയുന്നു.

നമ്മള്‍ നല്ലത് വിചാരിച്ച് ചെയ്യുന്ന കാര്യത്തെ തെറ്റിദ്ധാരണയോടെ സംസാരിക്കുകയാണെങ്കില്‍ എനിക്ക് ദേഷ്യം വരും. ഞാന്‍ എന്റെ ജീവിതത്തില്‍ ഒരാളെ സഹായിച്ചാല്‍ അത് വിളിച്ച് പറഞ്ഞോണ്ടിരിക്കേണ്ട കാര്യമില്ല. അതെനിക്ക് തീരെ ഇഷ്ടമില്ലാത്ത കാര്യമാണെന്ന് അഖില്‍ പറയുന്നത്.

ഞാന്‍ ഇവളുടെ വീട്ടില്‍ ചെല്ലുമ്പോള്‍ ആരും സഹായിക്കാനില്ലാത്ത ഒരു അമ്മയും മകളുമായിരുന്നു. ഉള്ള നാട്ടുകാരെ മൊത്തം ചീത്ത വിളിച്ച് നടക്കുന്ന ഒരു അമ്മയാണ്. അവരെ വെച്ച് ഒരു സിനിമ ചെയ്യണമെന്ന് ഞാനിടയ്ക്ക് പറയും. കാരണം അവളുടെ അമ്മ സ്വന്തം കേസുകള്‍ വാദിക്കാന്‍ വേണ്ടി നാല്‍പത്തിയഞ്ചാമത്തെ വയസില്‍ സ്വയം പഠിച്ച് സെക്കന്‍ഡ് ക്ലാസ് നേടി വിജയിച്ച് വക്കീലായിട്ടുള്ള ആളാണ്. അതൊക്കെ എനിക്കും ഇഷ്ടമാണ്. ഭയങ്കര പവര്‍ഫുള്‍ ആയിട്ടുള്ള ലേഡിയാണെന്നും അവരെ ഞാന്‍ വട്ടം കറക്കുമെന്നും അഖില്‍ പറയുന്നു.

Read more about: akhil marar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X