ഒരാളുടെ മുന്നിൽ ആക്ട് ചെയ്ത് നിൽക്കുന്നതിലും നല്ലതാണത്; ശ്രീശാന്ത് സഹോദരനെ പോലെ; ദിൽഷ

ബി​ഗ് ബോസിന് ശേഷം വൻ പ്രശസ്തിയിലേക്ക് കുതിച്ചുയർന്ന താരമാണ് ദിൽഷ പ്രസന്നൻ. ഡാൻസ് റിയാലിറ്റി ഷോയിലൂടെയും സീരിയലിലൂടെയും മുമ്പും ദിൽഷ ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായിരുന്നെങ്കിലും ബി​ഗ് ബോസ് നാലാം സീസണിൽ വിജയിയായ ശേഷം ദിൽഷയുടെ കരിയർ ​ഗ്രാഫ് കുതിച്ചുയർന്നു. നടിയുടെ മിക്ക ഡാൻസ് ഷോകളും റീൽ വീഡിയോകളും ഇന്ന് വൈറലാവാറുണ്ട്. അതേസമയം തന്നെ രൂക്ഷമായ സൈബറാക്രണമവും ദിൽഷയ്ക്ക് നേരിടേണ്ടി വരാറുണ്ട്.

 പിന്നീടുണ്ടായ അകൽച്ചയുമാണ് ഇതിന് കാരണമായത്

ബി​ഗ് ബോസിൽ സഹ മത്സരാർത്ഥിയായിരുന്നു റോബിൻ രാധാകൃഷ്ണനുമായുണ്ടായിരുന്ന സൗഹൃദ​വും പിന്നീടുണ്ടായ അകൽച്ചയുമാണ് ഇതിന് കാരണമായത്. റോബിന്റെ ആരാധക പിന്തുണ കൊണ്ടാണ് ദിൽഷ വിജയിച്ചതെന്നും ബി​​ഗ് ബോസിന് പുറത്തിറങ്ങിയ ശേഷം പറ്റിച്ചെന്നും വരെ ആരാധകർ ആരോപിച്ചു. എന്നാൽ ഇതാെന്നും ദിൽഷ കാര്യമാക്കിയില്ല.

ഡാൻസിം​ഗ് സ്റ്റാർസ് എന്ന പ്രോ​ഗ്രാമിലും ദിൽഷ തിളങ്ങി

തന്റെ ഡാൻസിം​ഗ് കരിയറുമായി മുന്നോട്ട് പോയി. ‍‍‍ഡാൻസർ റംസാൻ മുഹമ്മദിനൊപ്പമുള്ള ദിൽഷയുടെ നിരവധി ​ഡാൻസ് വീഡിയോകൾ ഹിറ്റായി. എആർ റഹ്മാൻ വരെ ഇവരുടെ ഡാൻസ് വീഡിയോയെ അഭിനന്ദിച്ചിരുന്നു.

ഏഷ്യാനെറ്റിൽ ഡാൻസിം​ഗ് സ്റ്റാർസ് എന്ന പ്രോ​ഗ്രാമിലും ദിൽഷ തിളങ്ങി. ഇപ്പോഴിതാ ഷോയിൽ ഒപ്പം ഡാൻസ് ചെയ്യുന്ന നാസിഫിനൊപ്പം അഭിമുഖ പരിപാടിയിൽ പങ്കെടുത്തിരിക്കുകയാണ് ദിൽഷ. ബിഹൈന്റ് വുഡ്സിന് നൽകിയ അഭിമുഖത്തിൽ ഇരുവരും പറഞ്ഞ കാര്യങ്ങളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

എത്ര പഠിക്കാൻ പറ്റുമോ അത്രയും പഠിക്കാൻ ഞാൻ റെഡിയാണ്

'ഞാനൊരു പെർഫോമറാണ്. എനിക്കൊരാൾ എത്ര പെർഫോമൻസ് പഠിപ്പച്ച് തന്നാലും മതിയാവില്ല. എത്ര പഠിക്കാൻ പറ്റുമോ അത്രയും പഠിക്കാൻ ഞാൻ റെഡിയാണ്. അത്രയും ഇന്ററസ്റ്റിം​ഗാണ് പുതിയ ഡാൻസ് ഫോമുകൾ പഠിക്കാൻ,' ദിൽഷ പറഞ്ഞു. ക്രിയേറ്റ് ചെയ്യാനാണ് തനിക്കിഷ്ടണമെന്ന് നാസിഫ് പറഞ്ഞു.

 നമ്മൾ ഒരാളുടെ മുന്നിലിങ്ങനെ ആക്ട് ചെയ്ത് നിൽക്കുന്നതിലും നല്ലതാണത്

‌ഷോയിലെ മെന്റർമാരെക്കുറിച്ചും ജഡ്ജസ്മാരെക്കുറിച്ചും ഇരുവരും സംസാരിച്ചു. ആശ ശരത്ത് അമ്മയെ പോലെയാണ്. നമ്മളെ മക്കളെ എന്നാണ് വിളിക്കുന്നത്. നമ്മളെ കെട്ടിപ്പിടിക്കുമ്പോഴും ചേർത്ത് നിർത്തുമ്പോഴും അമ്മ എന്ന ഫീൽ കിട്ടും.

ശ്രീശാന്ത് ഒരു സുഹൃത്ത്, അല്ലെങ്കിൽ ഒരു സഹോദരനെ പോലെയാണ്, ആൾക്കെന്താണോ പറയാനുള്ളത് അത് പോലെ പറയും. ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അദ്ദേഹം കാര്യമാക്കില്ല. നമ്മൾ ഒരാളുടെ മുന്നിലിങ്ങനെ ആക്ട് ചെയ്ത് നിൽക്കുന്നതിലും നല്ലതാണത്. ശിൽപ്പ ചേച്ചി എനിക്കൊരു ചേച്ചിയാണെന്നും ദിൽഷ പറഞ്ഞു.

ഡാൻസിം​ഗ് കരിയറിന് വീട്ടുകാരുടെ ഭാ​ഗത്ത് നിന്നും ഒരു എതിർപ്പുമില്ലെന്നും ദിൽഷ

ഡാൻസിം​ഗ് കരിയറിന് വീട്ടുകാരുടെ ഭാ​ഗത്ത് നിന്നും ഒരു എതിർപ്പുമില്ലെന്നും ദിൽഷ വ്യക്തമാക്കി. വിദ്യാഭ്യാസം വേണം. പക്ഷെ എനിക്ക് നിൽക്കാൻ ഇഷ്ടമുള്ള ഇൻഡസ്ട്രി ഇതാണെന്നും ദിൽഷ വ്യക്തമാക്കി.

അതേസമയം തന്റെ വീട്ടിൽ നിന്ന് എതിർപ്പുണ്ടായിരുന്നെന്നും ഇപ്പോൾ പതിയെ അം​ഗീകരിച്ച് തുടങ്ങിയെന്നും നാസിഫ് പറഞ്ഞു.അടുത്തിടെയാണ് ദിൽഷ പുതിയ വീട്ടിലേക്ക് കുടുംബത്തോടൊപ്പം താമസം മാറിയത്. അതേസമയം ബി​ഗ് ബോസിന്റെ അഞ്ചാം സീസൺ തുടങ്ങാനിരിക്കുകയാണ്.

വൻ വിജയമായ നാലാം സീസണിന് ശേഷം ബി​ഗ് ബോസിലേക്ക് ആരൊക്കെ വരുമെന്നറിയാനാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. മാർച്ച് അവസാനത്തോടെ ഷോ പ്രേക്ഷകരിലേക്കെത്തുമെന്നാണ് വിവരം.

സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് ബി​ഗ് ബോസിന്റെ നാലാം സീസണുണ്ടാക്കിയത്. ഒന്നിനൊന്ന് മികച്ച് നിന്ന മത്സരാർത്ഥികളുമായായിരുന്നു. ഇത്തവണ ആരൊക്കെ എത്തുമെന്നറിയാനാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.

More from Filmibeat

Read more about: dance
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X