പുതിയ രൂപത്തിൽ അമൃത സുരേഷ്, ലുക്കിന് പിന്നിൽ സുഹൃത്ത്, കമന്റുമായി അഭിരാമിയും...

സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുളള താരകുടുംബമാണ് ഗായിക അമൃത സുരേഷിന്റേത്. ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെയാണ് അമൃത പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുന്നത്. ടൈറ്റിൽ വിന്നർ ആയില്ലെങ്കിലും ഈ ഷോയിലൂടെ കരിയർ മാറുകയായിരുന്നു. സിനിമയിൽ നല്ല അവസരങ്ങൾ തേടി എത്തുകയായിരുന്നു. അമൃതയെ പോലെ കുടുംബവും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലൂടെയാണ് ഇവരും ശ്രദ്ധിക്കപ്പെടുന്നത്. അമൃതയെ കൂടുതൽ അറിയുന്നത് ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ്. സീസൺ 2 ൽ ആയിരുന്നു സഹോദരി അഭിരാമിയും അമൃതയും എത്തിയത്. മികച്ച സ്വീകാര്യത ലഭിച്ച മത്സരാർത്ഥികൾ കൂടിയായിരുന്നു ഇവർ.

സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യുന്ന താരകുടുംബമാണ് അമൃത സുരേഷിന്റേത്. സജീവമാണ് അമൃതയും സഹോദരി അഭിരാമിയും. ഇവർക്ക് സ്വന്തമായി യൂട്യൂബ് ചാനലും ഉണ്ട്. ഇതിലൂടെ തന്റെ കുടുംബവിശേഷങ്ങളും സന്തോഷങ്ങളുമൊക്കെയാണ് പങ്കുവെയ്ക്കാറുള്ളത്. അമൃതയുടേയും അഭിരാമിയുടേയും വീഡിയോകൾക്കൊല്ലാം നല്ല പ്രതികരണമാണ് ലഭിക്കുന്നത്. കൂടാതെ മകൾ പാപ്പുവിനും ഒരു യൂട്യൂബ് ചാനലുണ്ട്. അമൃതയുടെ അമ്മയ്ക്കെപ്പമാണ് എത്തുന്നത്. അമ്മൂമ്മയുടേയും കൊച്ചുമകളുടേയും വീഡിയോയും ട്രെൻഡിങ്ങിൽ ഇടം പിടിക്കാറുണ്ട്.

 പ്രിയസുഹൃത്തിനോടൊപ്പം

ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് അമൃതയുടെ പുതിയ വീഡിയോയാണ്. പ്രിയസുഹൃത്തിനൊപ്പമുള്ള രസകരമായ വീഡിയോ ആണ് പങ്കുവെച്ചിരിക്കുന്നത്. കുറെ നാളുകൾക്ക് ശേഷം അമൃത ദുബായിയിൽ പോയിരുന്നു. ഒരു പരിപാടിയുടെ ഭാഗമായിട്ടായിരുന്നു പോയത്. കേരളത്തിൽ നിന്ന് യാത്ര തുടങ്ങുന്നത് മുതൽ പ്രോഗ്രാം വിശേഷങ്ങളുമൊക്കെ അമൃത വീഡിയോയിൽ പങ്കുവെച്ചിരുന്നു. ഇപ്പോഴിത അവിടത്തെ സുഹൃത്തിനോടൊപ്പമുള്ള രസകരമായ വീഡിയോ ആണ് പങ്കുവെച്ചിരിക്കുന്നത്.

സോണിയുടെ മേക്കപ്പ്

സുഹൃത്ത് സോണി മേക്കപ്പ് ചെയ്യുന്ന വീഡിയോ ആണ് അമൃത പങ്കുവെച്ചിരിക്കുന്നത്. ബെസ്റ്റ് ഫ്രണ്ട് മേക്കപ്പ് ആർടിസ്റ്റായപ്പോൾ സംഭവിച്ചത് എന്ന് കുറിച്ച് കൊണ്ടാണ് അമൃത ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.'' സുഹൃത്തായ സോണിയയാണ് അമൃതയെ ഒരുക്കിയത്. പുറത്തേക്ക് പോവാമെന്ന് പറഞ്ഞപ്പോള്‍ സോണിയയാണ് ഞാന്‍ നിനക്ക് മേക്കപ്പിടാമെന്ന് പറഞ്ഞത്. നന്നായിട്ടില്ലെങ്കില്‍ നിന്റെ മാര്‍ക്കറ്റ് മൊത്തം ഇടിയുമെന്ന് അമൃത പറഞ്ഞപ്പോള്‍ ഞാന്‍ മേക്കപ്പ് ആര്‍ടിസ്റ്റല്ലെന്നായിരുന്നു സോണിയയുടെ കമന്റ്. ഈ മേക്കപ്പ് ആര്‍ടിസ്റ്റ് ഇത്തിരി ക്രൂരതയുള്ള ആളാണ്, കണ്ണിലൊക്കെ കുത്തും. അതോണ്ട് ഞാന്‍ തന്നെ ചെയ്യുമെന്നായിരുന്നു അമൃത പറഞ്ഞത്.

ദുബായ് വീഡിയോ

ദുബായ് യാത്രയ്ക്കിടയിലെ രസകരമായ നിമിഷങ്ങളുടെ വീഡിയോയാണ് അമൃത പങ്കിട്ടത്. ഇത് പ്രാങ്ക് വീഡിയോ ആണോയെന്നായിരുന്നു അമൃതയുടെ ചോദ്യം. സോണിയ ഉപയോഗിക്കുന്ന പ്രൊഡക്റ്റിനെക്കുറിച്ചും അത് നാട്ടില്‍ കിട്ടുമോയെന്നും അമൃത ചോദിച്ചിരുന്നു. മേക്കപ്പ് ചെയ്യുന്നതിനിടയില്‍ ജ്യൂസൊക്കെ കൊണ്ടുത്തരുന്ന പതിവുണ്ട്. അതൊന്നും ഇവിടെയില്ലെന്ന് പറഞ്ഞും അമൃത സുഹൃത്തിനെ കളിയാക്കിയിരുന്നു.

ഒരു ഫ്രണ്ട്ഷിപ്പ് വീഡിയോ

അറിയാതെ പറഞ്ഞ് പോയതാണ് മേക്കപ്പ് ചെയ്‌തോളാന്‍. ഇതിപ്പോൾ ഏത് കോലത്തിലാവുമോയെന്നും അമൃത ചോദിച്ചിരുന്നു. ഒരു ഫ്രണ്ട്ഷിപ്പ് വീഡിയോയായി മാത്രം ഇതിനെ കണ്ടാല്‍ മതി. 25 വര്‍ഷത്തിലധികമായുള്ള സുഹൃത് ബന്ധമാണ്. ദുബായില്‍ വന്ന് കഴിഞ്ഞാല്‍ എവിടെപ്പോവാനാണെങ്കിലും ഇവളെയാണ് വിളിക്കാറുള്ളതെന്നും താരം പറയുന്നു.

അഭിരാമിയുടെ കമന്റ്

അമൃതയുടേയും സോണിയുടേയും വീഡിയോ വൈറൽ ആയിട്ടുണ്ട്. ചേച്ചിയുടേയും കൂട്ടുകാരിയുടേയും വീഡിയോയ്ക്ക് കമന്ഡറുമായി അഭിരാമി സുരേഷ് എത്തിയിട്ടുണ്ട്. ചിരിക്കുന്ന ഇമോജിയാണ് താരം പങ്കുവെച്ചിരിക്കുന്നത്. അടുത്ത ചാന്‍സ് നിന്റെയാണ്, സുവര്‍ണാവസരമെന്ന് സോണി അഭിരാമിയ്ക്ക് മറുപടിയും നൽകിയിട്ടുണ്ട്. കല്യാണത്തിന് ബുക്ക് ചെയ്തു എന്നായിരുന്നു അഭിരാമിയുടെ മറുപടി.

വീഡിയോ

Read more about: amrutha suresh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X