സൈബര്‍ സെല്ലില്‍ വിശ്വാസമുണ്ട്; ആര്യയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു, ഇതൊരു മുന്നറിയിപ്പ്?

ആദ്യ സീസണിനേക്കാലും മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ബിഗ് ബോസ് സീസൺ 2 ന് ലഭിച്ചത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായിരുന്നു ഇക്കുറി ഹൗസിനുളളിൽ എത്തിയത്. അതിനാൽ തന്നെ താരങ്ങളെ പിന്തുണച്ച് നിരവധി ആർമികളും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. താരങ്ങൾ ബിഗ് ബോസ് ഹൗസിനുള്ളിൽ പോരാടുമ്പോൾ ഇവർക്ക് പിന്തുണയുമായി ആർമികളും സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. പലപ്പോഴും ആർമികളുടെ പെരുമാറ്റം അതിരു കടന്നിരുന്നു. സൈബർ ആക്രമണത്തിന്റെ സ്ഥിതിയിലേയ്ക്ക് പോലും കാര്യങ്ങൾ ചെന്ന് എത്തുകയായിരുന്നു.

ബിഗ് ബോസ് സീസൺ 2 ലെ ശക്തയായ മത്സരാർഥിയായിരുന്നു ആര്യ. അതിനാൽ തന്നെ ആര്യയ്ക്കെതിരെയുള്ള പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായിരുന്നു. ഇത് പല അവസരങ്ങളിലും മര്യാദയുടെ സീമകള്‍ ലംഘിച്ചിരുന്നു. ഇപ്പോഴിത തനിയ്ക്ക് നേരിടേണ്ടി വന്ന സൈബർ ആക്രമണത്തെ കുറിച്ച് പ്രതികരിച്ച് ആര്യ . ഫേസ്ബുക്കിലൂടെയായിരുന്നു ആര്യയുടെ പ്രതികരണം.‌സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നേരിടേണ്ടിവന്ന ആക്രമണത്തിന് പ്രതികരണമെന്നോണം ആര്യ നിമയവഴി തേടുകയാണോ? എന്നുള്ള ചർച്ചകളും സോഷ്യൽ മീഡിയയിൽ സജീവമാകുകയാണ്.

 സൈബർ സെല്ല് ശക്തമാണ്

നമ്മുടെ സംസ്ഥാന സൈബര്‍ സെല്ല് വളരെ ശക്തമാണ്. നമ്മള്‍ അതില്‍ വിശ്വസിക്കുന്നു', എന്നാണ് ആര്യയുടെ കുറിപ്പ്. ഷോയിൽ നിന്ന് തിരിച്ചെത്തിയതിനു ശേഷമുള്ള താരത്തിന്റെ ആദ്യ ഫേസ്ബുക്ക് പോസ്റ്റാണിത്. ആര്യയെ പിന്തുണച്ച് നിരവധി പേർ രംഗത്തെത്തുന്നുണ്ട്. ഒരു കൂട്ടർ പിന്തുണയ്ക്കുമ്പോൾ മറ്റൊരു കൂട്ടർ താരത്തിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തുകയാണ്.

 ബിഗ്  ബോസ്  ഹൗസിലെ  ആര്യ

ബിഗ് ബോസ് ഹൗസിൽ വളരെ ശാന്തമായി കളിക്കുന്ന ആര്യയെയാണ് കണ്ടത്. എല്ലാവരുമായി നല്ല ബന്ധം വച്ചു പുലർത്താനും ആര്യ ശ്രമിച്ചിരുന്നു . ഗെയിമിനെ അതിന്റേതായ രീതിയിൽ എടുക്കുന്ന ആര്യയുടെ രീതി എതിർ ഗ്രൂപ്പ് അംഗങ്ങൾ പോലും അഭിനന്ദിച്ചിരുന്നു. ടാസ്ക്കും സൗഹൃദവും തമ്മിൽ കൂട്ടികലർത്താതെയായിരുന്നു ആര്യ ഷോയിൽ നിന്നത്. ഒന്നാം ദിവസം മുതൽ 75ാം ദിവസം വരെയുള്ള താരത്തിന്റെ ബിഗ് ബോസ് ജീവിതം എടുത്ത് പരിശോധിച്ചാൽ ഇത് വ്യക്തവുമാണ്.

 തെറ്റുകൾ സമ്മതിച്ചു

തനിയ്ക്ക് പറ്റിയ തെറ്റുകൾക്ക് ക്ഷമ പറയാനും താരത്തിന് ഒരു മടിയുമില്ലായിരുന്നു. ടാസ്ക്കിനിടെ കാലിൽ പിടിച്ച സംഭവത്തിൽ എല്ലാവരുടേയും മുന്നിൽ വെച്ച് ആര്യ സുജോയോട് ക്ഷമ ചോദുക്കുകയു ചെയ്തു. 75 ദിവസത്തിനിടെ ആര്യയുടെ പേരിൽ ഉയർന്നു വന്ന ഒരോയൊര വിഷയം മാത്രമായിരുന്നു ഇത് . എന്നാൽ തെറ്റ് മനസ്സിലായതോടെ ഇത് തിരുത്താനും താരം തയ്യാറാവുകയായിരുന്നു.

സൈബർ ആക്രമണം

ആര്യയ്ക്ക് മാത്രമല്ല ഡോക്ടർ രജിത് കുമാർ ഒഴികെയുള്ള എല്ലാ മത്സരാർഥികളും സൈബർ ആക്രമണങ്ങൾക്ക് ഇരയായിട്ടുണ്ട്. ഏറ്റവു കൂടുതൽ സൈബർ ആക്രമണം നേരിടേണ്ടി വന്നത് ആര്യയെ കൂടാതെ ഫുക്രു, മഞ്ജു, ജസ്ല, രേഷ്മ, രഘു എന്നിവർക്കാണ്. മഞ്ജു പത്രോസ്, ആർജെ രഘു, എന്നിവരുടെ കുടുംബാംഗങ്ങൾ ഇതിനെതിരെ രംഗത്തെത്തുകയും ചെയ്തിരുന്നു. കുടുംബാംഗങ്ങളെ പോലും ഇവർ വെറുതെ വിട്ടിരുന്നില്ല. ഹൗസിൽ നിന്ന പുറത്തിറങ്ങിയ ശേഷവും സൈബർ ആക്രമണം തുടർന്നു കൊണ്ടേയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X