Just In
- 5 hrs ago
സലിംകുമാര്‍ എന്ന പ്രേക്ഷകന്റെ ഒരു വിലയിരുത്തലാണ് അത്, തുറന്നുപറഞ്ഞ് സത്യന് അന്തിക്കാട്
- 5 hrs ago
ഒടിടിയിലേക്ക് ഇല്ല, ദുല്‍ഖര്‍ ചിത്രം കുറുപ്പ് തിയ്യേറ്ററുകളിലേക്ക് തന്നെ, ആകാംക്ഷകളോടെ ആരാധകര്‍
- 6 hrs ago
ഇതാണ് ഞങ്ങള്‍, ലളിതം സുന്ദരം ടീമിനൊപ്പമുളള ചിത്രവുമായി മഞ്ജു വാര്യര്‍
- 6 hrs ago
ഇടതുകാൽ മുട്ടിനു താഴെ ശസ്ത്രക്രിയ ചെയ്തു മാറ്റി, അമ്മയെ കുറിച്ച് ശ്രീശാന്ത്
Don't Miss!
- Finance
2026ഓടെ ആഗോള സാമ്പത്തിക വളര്‍ച്ചയുടെ 15 ശതമാനം ഇന്ത്യയില്‍ നിന്നും, റിപ്പോര്‍ട്ട് പുറത്ത്
- News
കൊവിഷീൽഡിനും കൊവാക്സിനും പാർശ്വഫലങ്ങൾ കുറവ്; ഭീതി ആവശ്യമില്ലെന്നും നീതി ആയോദ് അംഗം
- Sports
ISL 2020-21: ഹൈദരാബാദിനെ സമനിലയില്‍ തളച്ച് ഒഡീഷ
- Travel
അറിഞ്ഞിരിക്കണം കര്‍ണ്ണാടകയിലെ ഈ പ്രധാന ക്ഷേത്രങ്ങള്‍
- Lifestyle
ഒരു വാള്‍നട്ട് മതി കരുത്തുള്ള ബീജവും പൗരുഷവും
- Automobiles
പേരില്‍ മാറ്റം വരുത്തി; ഹൈനെസ് CB350 ജാപ്പനീസ് വിപണിയില്‍ എത്തിച്ച് ഹോണ്ട
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ദുൽഖറിന് പിറന്നാളാശംസ നേർന്ന് ഷിയാസ് കരീം, ഒപ്പം ഗാനവും...
ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് ഷിയാസ് കരീം.മോഡലായി അന്താരാഷ്ട്ര വേദികളിൽ തിളങ്ങി നിന്നിരുന്ന സമയത്താണ് ഷിയാസ് ബിഗ് ബോസ് ഹൗസിൽ എത്തുന്നത്. ഷോ ആരംഭിച്ചതിന് ശേഷം വൈൽഡ് കാർഡ് എൻട്രിയിലൂടെയാണ് ഷിയാസ് ഹൗസിൽ എത്തിയത്. ആദ്യം പ്രേക്ഷകർക്ക് അപരിചിതമായ മുഖമായിരുന്നെങ്കിലും വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ ശ്രദ്ധ നേടാൻ ഷിയാസിന് കഴിഞ്ഞിരുന്നു, പ്രേക്ഷകരുടെ മാത്രമല്ല ഹൗസ് അംഗങ്ങളുടേയും ശ്രദ്ധ പിടിച്ച് പറ്റാൻ ഷിയാസിന് കഴിഞ്ഞു.
വൈൽഡ് കാർഡ് എൻട്രിയിലൂടെ ഷോയിൽ എത്തിയ ഷിയാസ് 100ാം ദിവസം വരെ ഹൗസിൽ ഉണ്ടായിരുന്നു. ബിഗ് ബോസ് സീസൺ 1 ന്റെ ഫൈനലിസ്റ്റിലെത്തിയ നാല് പേരിൽ ഒരാളായിരുന്നു ഷിയാസ്. ഷോയിൽ നിന്ന് പുറത്തിറങ്ങുമ്പോൾ കൈനിറയെ ആരാധകരെ സൃഷ്ടിക്കാൻ താരത്തിന് കഴിഞ്ഞിരുന്നു. പ്രേക്ഷകരുമായി വളരെ അടുത്ത ബന്ധമാണ് ഷിയാസിനുളളത്. തന്റെ ചെറിയ വിശേഷങ്ങളും സന്തോഷങ്ങളും പങ്കുവെയ്ക്കുകയും ആരാധകരുടെ വിശേഷങ്ങൾ കേൾക്കാറുമുണ്ട് അദ്ദേഹം.
മോഡിലിങ്ങിലാണ് സജീവമെങ്കിലും ഷിയാസിന്റെ മനസ് നിറയെ സിനിമയാണ്. ഷോയിൽ വന്നതിന് ശേഷം താരത്തിനെ തേടി സിനിമ അവസരങ്ങൾ എത്തിയിരുന്നു. മോഹൻലാൽ -പ്രിയദർശൻ ചിത്രമായ മരക്കാർ അറബിക്കടലിൻ്റെ സിംഹം എന്ന ബിഗ്ബജറ്റ് ചിത്രത്തിൽ ഒരു കഥാപാത്രത്തെ ഷിയാസ് അവതരിപ്പിക്കുന്നുണ്ട്. . ചിത്രത്തിനായി പ്രേക്ഷകർ കാത്തിരിക്കുമ്പോൾ മറ്റൊരു സന്തോഷ വാർത്തയുമായി ഷിയാസ് എത്തുകയാണ്.
ഷിയാസ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ ചാലു. ചിത്രത്തിലെ ആദ്യ ഗാനം പുറത്തു വിടാൻ തയ്യാറെടുക്കുകയാണ് അണിയറ പ്രവർത്തകർ. ദുൽഖർ സൽമാൻ ആരാധകന്റെ കഥ പറയുന്ന ചിത്രമാണ് ചാലു. ഷിയാസ് തന്നെ സോഷ്യൽ മീഡിയ പേജിലൂടെയാണ് ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്. പലരും കാത്തിരിക്കുന്ന കുഞ്ഞിക്ക ആരാധകന്റെ കഥ പറയുന്ന ചിത്രത്തിന്റെ ചാലു ഫസ്റ്റ് സിംഗിൾ സോംഗ് നിങ്ങളുടെ മുന്നിലേക്ക് എത്തുകയാണെന്നും ഇന്ന് ( ജൂലൈ 18 ) വൈകിട്ട് ഗാനം പുറത്ത് വിടുമെന്നും ഷിയാസ് ഫേസ്ബുക്കിൽ കുറിച്ചു. ദുൽഖർ സൽമാന് അഡ്വാൻസ്ഡ് പിറന്നാളാശംസ നേർന്നുകൊണ്ടാണ് ഷിയാസ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കൂടാതെ ചിത്രം ജൂലൈ 27 ന് റിലീസ് ചെയ്യുമെന്നു ഷിയാസ് പറയുന്നുണ്ട്.,
നിസാമാണ് ചിത്രം എഴുതി സംവിധാനം ചെയ്യുന്നത്. ഹാഫിസ് നജും ആണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകരുന്നത്. നിർമ്മൽ രാജാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. അൽത്താഫ് അഷറഫാണ് ചിത്രസംയോജനം നിർവ്വഹിക്കുന്നത്.