പിആര്‍ വര്‍ക്ക് പാളി പോയി! പേളിയ്ക്കും ശ്രീനിയ്ക്കും അറഞ്ചം പുറഞ്ചം ട്രോള്‍! സാബു അണ്ണനാണ് മാസ്!!!
ഞായറാഴ്ച നടന്ന ബിഗ് ബോസ് ഗ്രാന്‍ഡ് ഫിനാലെയില്‍ സാബു മോന്‍ ആയിരുന്നു വിജയിച്ചത്. പേളിയ്ക്കാണ് രണ്ടാം സ്ഥാനം. ഷിയാസ് മൂന്നാം സ്ഥാനത്തിനും അര്‍ഹനായി. ബിഗ് ബോസ് വിന്നറിനെ കുറിച്ച് പ്രേക്ഷകര്‍ നേരത്തെ തന്നെ പ്രവചനം നടത്തിയിരുന്നു. സാബുവിനും പേളിയ്ക്കുമായിരുന്നു സാധ്യതകള്‍. ഇരുവരുടെയും ആരാധകര്‍ വെല്ലുവിളികളായിരുന്നു സോഷ്യല്‍ മീഡിയ വഴി നടത്തിയിരുന്നത്.
പര്‌സപരം സീരിയല്‍ അവസാനിച്ചതിന് ശേഷം ബിഗ് ബോസ് ഗ്രാന്‍ഡ് ഫിനാലെ വന്നതോടെയാണ് സോഷ്യല്‍ മീഡിയ വീണ്ടുമൊന്ന് ഉണര്‍ന്നത്. സാബു വിജയിച്ചതോടെ മറ്റുള്ള ഫാന്‍സിനെ അറഞ്ചം പുറഞ്ചം ടോളി കൊന്നിരിക്കുകയാണ്. ബിഗ് ബോസിനും മറ്റ് മത്സരാര്‍ത്ഥികള്‍ക്കുമെല്ലാം ട്രോളന്മാരുടെ വക സമ്മാനങ്ങളുണ്ട്.

സാബുവിന്റെ ആരാധകര്‍
സിനിമകളിലെ അഭിനയം കണ്ടാണ് മോഹന്‍ലാലിന്റെ ഫാനായത്. ക്രിക്കറ്റ് കണ്ടപ്പോള്‍ സച്ചിന്റെ ആരാധകനുമായി. ഒരാളുടെ ജീവിതം കണ്ട് ആയാളുടെ ആരാധകനായത് സാബുവിന്റേതാണെന്നാണ് ട്രോളന്മാര്‍ പറയുന്നത്.

സാബുവിന്റെ വിജയം
ബിഗ് ബോസില്‍ ജയിക്കാന്‍ വേണ്ടി പ്രേമം അഭിനയിച്ചില്ല. കരച്ചില്‍ നാടകങ്ങള്‍ ഇല്ല, മാതാപിതാക്കളെ ഉപയോഗിച്ചുള്ള സെന്റിമെന്‍സ് വില്‍പനയില്ല. എല്ലാവരെയും കൃത്യമായി മനസിലാക്കി പറയേണ്ടത് പറഞ്ഞ് നല്ല രീതിയില്‍ ഗെയിം കളിക്കുന്ന ഒരേ ഒരു മത്സരാര്‍ത്ഥി സാബുമോനായിരുന്നു. അദ്ദേഹത്തിന്റെ വിജയത്തിന് പിന്നിലെ കാരണവും അതായിരുന്നു.

ഒടുവില്‍ അങ്ങനെയായി..
മോഹന്‍ലാല്‍ അവതാരകനായി എത്തുന്നു എന്ന കാരണത്തിലാണ് ബിഗ് ബോസ് കാണാന്‍ ഒരു കൂട്ടം ആളുകള്‍ എത്തിയത്. എന്നാല്‍ ഇവരല്ലൊം അവസാനം വരെ ഷോ കണ്ടിരുന്നതിന്റെ കാരണം സാബു മോന്‍ ആയിരുന്നു.

പിആര്‍ തോറ്റു
ബിഗ് ബോസിന് പുറത്ത് പേളി മാണിക്ക് പിആര്‍ വര്‍ക്കുകള്‍ നടക്കുന്നുണ്ടെന്ന് പലപ്പോഴും സോഷ്യല്‍ മീഡിയ ആരോപിച്ചിരുന്നു. എന്നാല്‍ പിആര്‍ തോല്‍ക്കുകയും സത്യം വിജയിക്കുകയും ചെയ്തിരിക്കുകയാണെന്നാണ് ട്രോളന്മാര്‍ പറയുന്നത്.

പേളിയുടെ സ്വാഭവമാറ്റം
പേളിയും ശ്രീനിഷും തമ്മിലുള്ള പ്രണയം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നതാണ്. നമുക്ക് കല്യാണം കഴിച്ച് ഒന്നിച്ച് ജീവിക്കണമെന്നാണ് പേളി ആദ്യം പറയുന്നത്. അഞ്ച് മിനുറ്റ് കഴിയുമ്പോള്‍ ഇത് ശരിയാവില്ല, നമുക്ക് പിരിയാമെന്ന് പറയുന്നു. വീണ്ടുമൊരു അഞ്ച് മിനുറ്റൂടി കഴിയുമ്പോള്‍ നീയില്ലാതെ ജീവിക്കാന്‍ കഴിയില്ലെന്നായിരിക്കും പേളി പറയുന്നത്. സത്യത്തില്‍ പേളിയെ മനസിലാക്കാന്‍ ഇതുവരെ ശ്രീനിഷിന് കഴിഞ്ഞിട്ടുണ്ടാവില്ല.

സാബു മോന്റെ മാസ്
ഇവനെ ഒക്കെ ആരെങ്കിലും ഷോ യില്‍ എടുക്കുമോ എന്ന് ചോദിച്ചവര്‍ തന്നെ ഇദ്ദേഹം അല്ലാതെ മറ്റൊരാള്‍ ബിഗ് ബോസിന്റെ വിന്നര്‍ ആവാന്‍ പറ്റില്ലെന്ന് പറയിപ്പിച്ചു. ഒടുവില്‍ വിന്നര്‍ ആയി മാറുകയും ചെയ്തു.

ലാലേട്ടന്റെ അവതരണം
തുടക്കത്തില്‍ നമ്മള്‍ എല്ലാവരും വിചാരിച്ചിരുന്നത് ലാലേട്ടനെ കൊണ്ട് ഈ ഷോ ഒരിക്കലും ഹോസ്റ്റ് ചെയ്യാന്‍ പറ്റില്ലെന്നായിരുന്നു. പക്ഷെ ഇപ്പോള്‍ നമുക്ക് എല്ലാവര്‍ക്കും അറിയാം. ലാലേട്ടന്‍ അല്ലാതെ ഈ ഷോ ഇതിനെക്കാള്‍ നല്ല രീതിയില്‍ കൊണ്ട് പോകാന്‍ പറ്റില്ലെന്ന്.

പേളി ആര്‍മി
ബിഗ് ബോസ് കഴിയുന്നതോടെ പല ആര്‍മികളും പൂട്ടി പോവുമെങ്കിലും പേളി ആര്‍മി ഇനി മുതല്‍ ഇതിലും ശക്തമായി ഇവിടെ ഉണ്ടാവുമെന്നാണ് ആരാധകര്‍ പറയുന്നത്. മലയാളികളെ വിഢിയാക്കിയ പരിപാടിയുടെ രണ്ടാം ഭാഗം കേരളത്തില്‍ നന്നായി ഓടിക്കില്ലെന്നും ചിലര്‍ പറയുന്നു.

സാബുമോന്‍ അബ്ദുസമദ്
ബിഗ് ബോസ് മലയാളം ആദ്യ സീസണില്‍ ഒരാള്‍ കപ്പ് ഉയര്‍ത്തുന്നുണ്ടെങ്കില്‍ അത് ആലപ്പുഴ ജില്ലയില്‍ കാര്‍ത്തികപ്പിള്ളി താലുക്കില്‍ പത്തിയൊരു വില്ലേജിലെ എരുവമുറിയില്‍ വാവ കുഞ്ഞുണ്ണി മകന്‍ സാബുമോന്‍ അബ്ദുസമദ് ആയിരിക്കുമെന്ന് നേരത്തെ തന്നെ ആരാധകര്‍ വ്യക്തമാക്കിയിരുന്നു.

മണ്ടത്തരമായി പോയി..
പേളിയും ശ്രീനിഷും തമ്മിലുള്ള പ്രണയം ഫേക്ക് ആണെന്നാണ് ചിലര്‍ പറയുന്നത്. അതിനിടെ പേളി ശ്രീനിഷിന് മോതിരം ഊരി കൊടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ വോട്ടിംഗ് കഴിഞ്ഞെന്ന് കരുതിയാണ് പേളി അത് ചെയ്തതെന്ന് ചിലര്‍ വാദിക്കുന്നു. ഇത് മനസിലാക്കിയ പേളി വീണ്ടും എന്റെ മോതിരം തരൂ.. ശ്രീനി എന്ന് പറഞ്ഞ് പിന്നാലെ പോയിരുന്നു.

വീണ്ടും പേളി ആര്‍മി
സോഷ്യല്‍ മീഡിയയില്‍ മറ്റുള്ളവരുടെ ഫാന്‍സ് അപമാനിച്ചപ്പോള്‍ അതിന്റെ മറുപടി കൂടുതല്‍ വോട്ടുകള്‍ കൊണ്ട് കൊടുത്തിട്ടേയുള്ളു. ബിഗ് ബോസിനും എല്ലാവര്‍ക്കും മുകളില്‍ ഒരാള്‍ ഉണ്ടെങ്കില്‍ ഇന്നലത്തെ വിജയി അത് പേളി തന്നെയായിരിക്കുമെന്നാണ് പേളി ആര്‍മി പറയുന്നത്.

ട്രോളുകള്‍ കാത്തിരിക്കുന്നു..
ബിഗ് ബോസ് കഴിഞ്ഞ സ്ഥിതിയ്ക്ക് പാല്‍ക്കുപ്പി ഫാന്‍സിന്റെ പ്രത്യേക ശ്രദ്ധേയ്ക്ക് നിങ്ങള്‍ക്കുള്ള ട്രോളുകളുടെ കമനീയ ശേഖരം അണിയറയില്‍ ഒരുങ്ങിയിരിക്കുകയാണെന്നാണ് സാബു ആര്‍മി പറയുന്നത്.

അകത്ത് അണ്ണനും പുറത്ത് പിള്ളേരും
സാബു അണ്ണന്‍ ബിഗ് ബോസിനുള്ളില്‍ മത്സരാര്‍ത്ഥികളുമായി പോരാട്ടം നടത്തുമ്പോള്‍ പുറത്ത് സാബുവിന്റെ പിള്ളേരുടെ യുദ്ധമായിരുന്നു. ഒടുവില്‍ വോട്ടുകളുടെ കണക്ക് വന്നപ്പോഴാണ് എല്ലാവര്‍ക്കും അക്കാര്യം മനസിലായത്.

അര്‍ഹതപ്പെട്ട വിജയം
ബിഗ് ബോസ് ടൈറ്റില്‍ വിന്നര്‍ ആവാന്‍ അര്‍ഹതയുണ്ടായിരുന്ന മത്സരാര്‍ത്ഥി സാബുമോന്‍ ആയിരുന്നു. എല്ലാവരും അത് അംഗീകരിച്ചിരിക്കുകയാണ്.

സാബു അണ്ണന്‍
ഒരുപാട് മത്സരാര്‍ത്ഥികളെ കണ്ടിട്ടുണ്ടെങ്കിലും പക്ഷെ ഒരു മത്സരാര്‍ത്ഥി എങ്ങനെ ആയിരിക്കണമെന്നും കാണിച്ച് തന്നത് സാബു അണ്ണന്‍ ആയിരുന്നു.

കൊച്ചുണ്ണിയുടെ നാട്ടുകാരന്‍
ബിഗ് ബോസിന്റെ ആ കപ്പ് ഒടുവില്‍ കായംകുളം കൊച്ചുണ്ണിയുടെ നാട്ടുകാരനായ കൊച്ചുക്കള്ളന്‍ സ്വന്തമാക്കിയിരിക്കുകയാണ്.


Click it and Unblock the Notifications