ഒടുവില്‍ പേളിയുടെ വിവാഹമായി! പേളി തിരക്കിലാണ്! വിവാഹത്തെ കുറിച്ച് ശ്രീനിഷ് പറയുന്നതിങ്ങനെ..
Recommended Video

ബിഗ് ബോസ് മലയാളം ശ്രദ്ധേയമാവാനുള്ള കാരണം പേളി, ശ്രീനിഷ് പ്രണയമായിരുന്നു. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന് മത്സരാര്‍ത്ഥികള്‍ തന്നെയാണ് ആദ്യം കണ്ടെത്തിയത്. ശേഷം പ്രേക്ഷകര്‍ക്ക് സംശയത്തിനുള്ള വകയെല്ലാം രണ്ട് പേരും നല്‍കിയിരുന്നു. കുറച്ച് ദിവസത്തെ പരിചയം മാത്രമേ ഉള്ളുവെങ്കിലും വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടെന്ന് പേളിയും ശ്രീനിഷും തുറന്ന് പറഞ്ഞിരുന്നു.
ഇക്കാര്യം അവതാരകനായ മോഹന്‍ലാലിനെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പേളിയുടേത് ഗെയിമാണെന്നും പുറത്ത് വന്നാല്‍ ഈ സ്‌നേഹമൊന്നും ഉണ്ടാവില്ലെന്നും പ്രേക്ഷകര്‍ വിലയിരുത്തിയിരുന്നുവെങ്കിലും പ്രതീക്ഷകളെല്ലാം തെറ്റി. ബിഗ് ബോസിന് ശേഷം വീട്ടിലെത്തിയ പേളിയും ശ്രീനിഷും വീട്ടുകാരുമായി സംസാരിച്ച് വിവാഹം കഴിക്കാനുള്ള തീരുമാനത്തിലേക്കായിരുന്നു എത്തിയത്. വിവാഹം എന്നാണെന്ന് അറിയാനുള്ള കാത്തിരിപ്പിനിടയിലാണ് ശ്രീനിഷ് ഫേസ്ബുക്ക് ലൈവിലെത്തിയത്.

പേളി-ശ്രീനി പ്രണയം
ബിഗ് ബോസ് ഹൗസിലെത്തിയതിന് ശേഷമാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും പരിചയപ്പെടുന്നത്. ഇടയ്ക്ക് വെച്ച് ഇരുവരും ഒന്നിച്ചിരുന്ന് സംസാരിക്കാന്‍ തുടങ്ങിയതോടെയാണ് നല്ലൊരു സൗഹൃദം തുടങ്ങുന്നത്. തന്റെ കൈയിലുണ്ടായിരുന്ന ആനവാല്‍ മോതിരം ശ്രീനിഷ് പേളിയ്ക്ക് നല്‍കിയിരുന്നു. ഇതോടെയാണ് ഇരുവരും ഇഷ്ടത്തിലാണെന്ന വാര്‍ത്ത ഹൗസിലെ മറ്റ് മത്സരാര്‍ത്ഥികള്‍ കണ്ടെത്തിയത്. ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടെന്ന് ഇരുവരും തുറന്ന് പറയുകയായിരുന്നു.

പേളിയുടെ തേപ്പ്
ബിഗ് ബോസില്‍ പിടിച്ച് നില്‍ക്കാന്‍ വേണ്ടിയുള്ള ശ്രമത്തിനിടെ നടത്തുന്ന തരികിട പണികള്‍ ഒന്നാണ് പേളിയുടെ പ്രണയമെന്ന് ചിലര്‍ കണ്ടെത്തിയിരുന്നു. പേളി-ശ്രീനിഷ് പ്രണയം ഗെയിം പ്ലാനിന് വേണ്ടി ചെയ്യുന്നതാണോ യഥാര്‍ത്ഥ ജീവിതത്തില്‍ ഇവര്‍ ഇങ്ങനെയാണോ എന്ന് തിരിച്ചറിയാന്‍ പോലും പറ്റാത്ത അവസ്ഥയായിരുന്നു. ഇടയ്്ക്ക് പേളി പിന്മാറുന്നതായി കാണിച്ചതോടെ ശ്രീനിഷിനോട് പ്രണയമില്ലെന്നും തേപ്പുക്കാരിയാണെന്നും സോഷ്യല്‍ മീഡിയ പറഞ്ഞിരുന്നു. എന്നാല്‍ പുറത്ത് വന്ന ഇരുവരും പ്രേക്ഷകരെയും ആരാധകരെയും ഒരുപോലെ അതിശയിപ്പിച്ചിരിക്കുകയാണ്.

ആവേശം അടങ്ങിയിട്ടില്ല
ബിഗ് ബോസിന്റെ സീസണ്‍ ഒന്ന് കഴിഞ്ഞെങ്കിലും മത്സരാര്‍ത്ഥികളുടെ ആവേശം അടങ്ങിയിട്ടില്ല. ഫാന്‍സ് ഗ്രൂപ്പുകളിലും മറ്റും സന്ദര്‍ശനം നടത്തിയും മറ്റുമായി എല്ലാവരും സജീവമായി കൊണ്ടിരിക്കുകയാണ്. പല പരിപാടികളിലും പേളിയും ശ്രീനിഷും ഒന്നിച്ചായിരുന്നു എത്തിയത്. രണ്ട് പേരും വീടുകളില്‍ സംസാരിക്കുകയും വീട്ടുകാരുടെ സമ്മതത്തോടെ ഉടന്‍ വിവാഹം കഴിക്കാന്‍ പോവുകയാണെന്നും പേളി വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ വീണ്ടും ഏഷ്യാനെറ്റിന്റെ പേജില്‍ ശ്രീനിഷ് ലൈവിലെത്തിയിരുന്നു.

എന്നാണ് വിവാഹം?
ലൈവിലെത്തിയ ശ്രീനിഷിനോട് പേളിയുമായിട്ടുള്ള വിവാഹം എന്നാണെന്നായിരുന്നു ആദ്യം വന്ന ചോദ്യം. വിവാഹം എപ്പോള്‍ എന്ന ചോദ്യത്തിന് ഉത്തരം വേഗം അറിയിക്കാമെന്നും നിങ്ങള്‍ക്കെല്ലാവര്‍ക്കുമുള്ള ഒരു സന്തോഷ വാര്‍ത്തയുമായി സ്വന്തം ഫേസ്ബുക്ക് പേജില്‍ ലൈവില്‍ വരുമെന്നുമായിരുന്നു ശ്രീനിഷിന്റെ മറുപടി. അപ്പോള്‍ വിവാഹ തീയ്യതിയും മറ്റ് കാര്യങ്ങളുമൊക്കെ പറയാം.

പേളിയുടേത് തേപ്പ് അല്ല
ബിഗ് ബോസിന്റേത് തിരക്കഥയായിരുന്നോ എന്നും ചിലര്‍ ചോദിച്ചിരുന്നു. തങ്ങളുടെ പ്രണയം സത്യമായിരുന്നെന്നും അല്ലാതെ ബിഗ് ബോസ് തിരക്കഥ ഉണ്ടായിരുന്നില്ലെന്നും ശ്രീനിഷ് പറയുന്നു. ബിഗ് ബോസിന് ശേഷമുള്ള ജീവിതത്തില്‍ സന്തുഷ്ടനാണ്. ചില സിനിമാ പ്രോജക്ടുകളിലേക്കുള്ള ചര്‍ച്ചകള്‍ നടക്കുന്നുവെന്നും താരം പറയുന്നു. ഷിയാസിനെ മണ്ടന്‍ കോഴിയെന്ന് ചിലര്‍ വിളിച്ചിരുന്നു. എന്നാല്‍ അവനെ അങ്ങനെ വിളിക്കരുതെന്നും നല്ലയാളാണ് ഷിയാസെന്നും ശ്രീനി പറയുന്നു.

പേളിയെ കുറിച്ച്
പേളി അഭിനയിച്ച ഹൂ എന്ന സിനിമ റിലീസിന് തയ്യാറെടുക്കുയാണെന്നാണ് പേളിയെ കുറിച്ചുള്ള ചോദ്യത്തിന് ശ്രീനിഷ് മറുപടി പറഞ്ഞിരിക്കുന്നത്. സിനിമയുടെ പ്രമോഷന്‍ തിരക്കുകളിലാണ് പേളി. പേളിയുടെ സിനിമയ്ക്ക് എല്ലാവരുടെയും പ്രാര്‍ത്ഥന ഉണ്ടാവണമെന്നും ശ്രീനിഷ് അഭ്യര്‍ത്ഥിച്ചു. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കോമഡി സ്റ്റാര്‍സില്‍ പങ്കെടുക്കാനെത്തിയതിന്റെ ഭാഗമായിട്ടാണ് ശ്രീനിഷ് ലൈവിലെത്തിയത്.


Click it and Unblock the Notifications