For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പേളി മാണിയുടെ പ്രണയം കണ്ടുപിടിച്ച് ബിഗ് ബോസിലെ പുതിയ ക്യാമറ!ട്രോള്‍ മഴയല്ല, ട്രോള്‍ കൊടുങ്കാറ്റാണ്

  |

  ബിഗ് ബോസില്‍ രസകരമായ ഓരോ സംഭവങ്ങളും നടന്ന് കൊണ്ടിരിക്കുകയാണ്. മൂന്ന് പുറത്ത് പോവുകയും ഒരാള്‍ അകത്തേക്ക് വരികയും ചെയ്തിരുന്നു. പുതിയതായി വന്ന ഷിയാസിനെതിരെയാണ് ബിഗ് ബോസില്‍ ഏറ്റവുമധികം പരാതികള്‍ ഉയരുന്നത്. കഴിഞ്ഞ ദിവസം പത്തിലധികം പരാതികളായിരുന്നു അത്തരത്തില്‍ വന്നത്.

  രഞ്ജിനി ഹരിദാസിന്റെ അനാവശ്യമായ ദേഷ്യത്തിന് പലപ്പോഴും ഇരയാവുന്നത് അരിസ്‌റ്റോ സുരേഷാണ്. പേളി മാണിയുടെ കരച്ചിലാണ് മറ്റൊരു കാര്യം. നിസാരമായ എന്ത് കാര്യം പറഞ്ഞാലും പേളി പൊട്ടി കരയാന്‍ തുടങ്ങും. ഇപ്പോള്‍ പേളിയും ശ്രീനിഷും തമ്മില്‍ പ്രണയത്തിലാണെന്നാണ് ചിലര്‍ പറയുന്നത്. ഇതെല്ലാം കാണുന്ന പ്രേക്ഷകര്‍ അറഞ്ചം പുറഞ്ചം ട്രോളി കൊന്നിരിക്കുകയാണ്.

  സൈലന്റ് പ്ലെയര്‍

  സൈലന്റ് പ്ലെയര്‍

  ബിഗ് ബോസില്‍ വന്നത് മുതല്‍ പാവത്തിനെ പോലെ പെരുമാറികൊണ്ട് പ്രേക്ഷകരുടെ വോട്ടിംഗില്‍ മുന്നിലെത്തുന്നു. പിന്നീട് ഷിയാസിനെ വാട്‌സാപ്പില്‍ ബ്ലോക് ചെയ്തതാണെന്ന് പറഞ്ഞ് മലയാളികളുടെ മുന്നില്‍ മാന്യത ചമയുന്നു. ഇനി അവിടെ പിടിച്ച് നില്‍ക്കാന്‍ കുറച്ച് തരികിട വേണമെന്ന് മനസിലാക്കി വെറുതേ അണിയുണ്ടാക്കാന്‍ ശ്രമിക്കുന്നു. ഒടുവില്‍ ബിഗ് ബോസില്‍ സൈലന്റെ പ്ലെയര്‍ പേളിയാണെന്ന സത്യം പ്രേക്ഷകര്‍ മനസിലാക്കിയിരിക്കുകയാണ്.

  ആട്ടിന്‍ക്കുട്ടി..

  ആട്ടിന്‍ക്കുട്ടി..

  ബിഗ് ബോസില്‍ ചില സമയങ്ങളില്‍ സിംഹത്തിന് മുന്നില്‍ പെടുന്ന ആട്ടിന്‍ക്കുട്ടിയുടെ അവസ്ഥയാണ് അരിസ്റ്റോ സുരേഷിന്. കാരണം എന്തെങ്കിലും കാര്യത്തിന് രഞ്ജിനിയുമായി തര്‍ക്കിക്കേണ്ടി വന്നിട്ടുണ്ടോ അപ്പോഴൊക്കെ കടിച്ച് കീറി കൊന്നില്ല എന്ന അവസ്ഥയിലെത്തിയിരിക്കും.

  തൊട്ടവാടിയാണ്..

  തൊട്ടവാടിയാണ്..

  പ്രിയ കുട്ടുസന് ശേഷം മലയാളികള്‍ പേര്‍ളി കുട്ടുസിനെ ഏറ്റെടുത്തിരിക്കുകയാണ്. പേളിയുടെ കണ്ണീരും കീനാവും കാണുമ്പോള്‍ പലര്‍ക്കും ഓര്‍മ്മ വരുന്നത് ചിലപ്പോള്‍ തൊട്ടവാടിയായിരിക്കും. അതുപോലെയാണ്.. എന്തേലും ഒന്ന് പറഞ്ഞാ മതി വാടി പോവാന്‍.

  പാവം സുരേഷട്ടന്‍

  പാവം സുരേഷട്ടന്‍

  അരിസ്റ്റോ സുരേഷ് മറ്റുള്ളവരുടെ മുമ്പില്‍ സിംഹത്തിനെ പോലെ പെരുമാറുമ്പോള്‍ പേളിയോട് സ്‌നേഹത്തോടെയായിരിക്കും. എന്നാല്‍ രഞ്ജിനിയുടെ മുമ്പില്‍ അത്രയധികം ഭക്തിയോടെ നില്‍ക്കേണ്ട അവസ്ഥയിലാണ്.

   ഇതാണ് അവസ്ഥ..

  ഇതാണ് അവസ്ഥ..

  രഞ്ജിനിയും പേളിയും തമ്മില്‍ അടി കൂടിയെങ്കില്‍ അതിന് പിന്നാലെ തന്നെ ഇരുവരും ചങ്കും ചങ്കുമാവും. ഇരുവരും തമ്മിലുള്ള അന്തര്‍ധാര സജീവമാണെന്നാണ് സൂചന.

   എന്താണ് ഭാഷ?

  എന്താണ് ഭാഷ?

  സത്യത്തില്‍ മലയാളം ബിഗ് ബോസ് ശരിക്കും ഉപയോഗിക്കുന്ന ഭാഷ ഏതാണെന്നുള്ള കാര്യം പ്രേക്ഷകര്‍ക്കും സംശയമാണ്. കാരണം ചിലപ്പോള്‍ ഇംഗ്ലീഷ് കേള്‍ക്കാം. അതിനൊപ്പം തമിഴും പറയുന്നത് കേള്‍ക്കാം. ശരിക്കും ഇത് ഏത് ഭാഷയാണെന്നുള്ളതാണ് സംശയം.

   60 ക്യാമറ മാത്രമല്ല

  60 ക്യാമറ മാത്രമല്ല

  ബിഗ് ബോസ് ഹൗസില്‍ അറുപതോളം റോബട്ടിക് ക്യാമറകളുണ്ടെന്നാണ് പറഞ്ഞിരുന്നത്. ബാത്ത് റൂം ഒഴികെ എല്ലായിടത്തും ക്യാമറകളുണ്ട്. എന്നാല്‍ അവിടെ അറുപത്തിയൊന്നാമത് ക്യാമറ ഉണ്ടെന്നുള്ള കാര്യം പലരും അറിഞ്ഞില്ല. അതാണ് ശ്രീലക്ഷ്മി. എല്ലാവരുടെ അടുത്തും ഒരുപോലെ എത്തുകയും അവിടെ നടക്കുന്ന കാര്യങ്ങളെല്ലാം അതുപോലെ പകര്‍ത്താനും കഴിയുന്ന ക്യാമറയാണ് ശ്രീലക്ഷ്മിയെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

  രക്ഷകയായി പോളി വരുന്നുണ്ട്..

  രക്ഷകയായി പോളി വരുന്നുണ്ട്..

  ബിഗ് ബോസിലുള്ള പലരും എനിക്ക് എതിരാണെന്നും ഇപ്രാവിശ്യം എലിമിനേഷനില്‍ ഉണ്ടെന്നുള്ളതുമായിരുന്നു ശ്രീലക്ഷ്മിയെ അലട്ടുന്ന കാര്യം. ഇത്തവണ പുറത്ത് പോവുന്നത് താനാണെന്നും ശ്രീലക്ഷ്മി കരുതിയിരുന്നു. എന്നാല്‍ നിന്നെ രക്ഷിക്കാന്‍ കഴിവുള്ള ഒരാള്‍ ബിഗ് ബോസിലുണ്ടെന്ന് പറഞ്ഞ് കൊടുക്കുന്ന രഞ്ജിനി രക്ഷകയായി അവതരിപ്പിക്കുന്നത് സാക്ഷാല്‍ പേളി മാണിയെയാണ്.

  മലയാളികളാണ്..

  മലയാളികളാണ്..

  ശ്രീനിഷ്, അതിഥി റായ്, അര്‍ച്ചന സുശീലന്‍ എന്നിവര്‍ക്ക് മലയാളം നന്നായി അറിയില്ലെങ്കിലും പരമാവധി മലയാളത്തില്‍ സംസാരിക്കാന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ മലയാളം നന്നായി അറിയുന്ന പേളി മാണി, രഞ്ജിനി ഹരിദാസ്, ശ്രീലക്ഷ്മി എന്നിവര്‍ ഇംഗ്ലീഷ് സംസാരിച്ച് ആളാവാന്‍ ശ്രമിക്കുന്നവരാണ്.

  പണി എടുക്കാന്‍ വയ്യ

  പണി എടുക്കാന്‍ വയ്യ

  ഷിയാസിന് ബിഗ് ബോസില്‍ പണിയൊന്നും എടുക്കാന്‍ കഴിയില്ലെന്ന് പേളിയോട് പറഞ്ഞിരിക്കുകയാണ്. പിന്നെ എന്ത് പണ്ടാരത്തിനാണ് ഇവന്‍ ഇങ്ങോട്ട് വന്നതെന്ന് ചോദിച്ച് പണ്ടാരമടങ്ങി നില്‍ക്കുകയാണ് ബിഗ് ബോസ്.

  പേളിയുടെ മാസ്

  പേളിയുടെ മാസ്

  കഴിഞ്ഞ ആഴ്ച വരെ പേളി മാണി അരിസ്റ്റോ സുരേഷിനെ സ്‌നേഹിച്ച് കൊല്ലുമെന്ന അവസ്ഥയിലായിരുന്നു. എന്നാല്‍ പേളിയ്ക്ക് ക്യാപ്റ്റന്‍ സ്ഥാനം കിട്ടിയതോടെ സുരേഷേട്ടനെ നൈസ് ആയി ഒഴിവാക്കിയിരിക്കുകയാണ്.

  അതാണ് ദീപന്‍ മുരളി

  അതാണ് ദീപന്‍ മുരളി

  അര്‍ച്ചനയെന്ന ബുദ്ധിമതിയായ മന്ത്രിയെ ഉപയോഗിച്ച് യുദ്ധത്തിന് ആള്‍ബലവും സംഘശക്തിയും കൂട്ടി കിടക്കയില്‍ ഇരുന്ന് കൊണ്ട് പ്ലാനുകള്‍ തയ്യാറാക്കുന്ന ദ റിയല്‍ ചാണക്യന്‍ ഓഫ് ബിഗ് ബോസ് അത് ദീപന്‍ മുരളിയാണെന്ന കാര്യത്തില്‍ ഒട്ടും സംശമയില്ല.

   അപൂര്‍വ്വ ചിത്രം

  അപൂര്‍വ്വ ചിത്രം

  ദീപന്‍ കിടക്കയും പുതപ്പും വിട്ട് ബിഗ് ബോസില്‍ വേറെ ലോകമില്ലാത്ത ആളാണ് ദീപന്‍. അങ്ങനെയിരിക്കെ ഒരു ദിവസം ദീപന്‍ എഴുന്നേറ്റ് നില്‍ക്കുന്ന ഒരു ചിത്രം ബിഗ് ബോസ് പുറത്ത് വിട്ടിരുന്നു. അപൂര്‍വ്വ ചിത്രം പുറത്ത് വിട്ട ബിഗ് ബോസിന് പ്രേക്ഷകരുടെ നിറഞ്ഞ കൈയടി ലഭിച്ചിരിക്കുകയാണ്.

  ബിഗ് ബോസ് ഒന്നും അറിയുന്നില്ല..

  ബിഗ് ബോസ് ഒന്നും അറിയുന്നില്ല..

  രഞ്ജിനി, അതിഥി, ശ്രീലക്ഷ്മി എന്നിവര്‍ ശ്രീനിഷിനെ കുറിച്ചും പേളിയെ കുറിച്ചും ഗോസിപ്പ് പറഞ്ഞിരുന്നു. എന്നാല്‍ ഇതൊന്നും ബിഗ് ബോസ് പോലും കണ്ടില്ലെന്നുള്ളതാണ് സത്യം.

  പേളി മാണിയ്ക്കുള്ള പിന്തുണ

  പേളി മാണിയ്ക്കുള്ള പിന്തുണ

  പേളിയെ കളിയാക്കുന്നവരോട് ഞങ്ങള്‍ക്ക് ഒന്നേ പറയാനുള്ളു. പേളി മാണിക്കുള്ള ആരാധകര്‍ ബിഗ് ബോസിലെ മറ്റൊരു മത്സരാര്‍ത്ഥിക്കുമില്ലെന്നുള്ള കാര്യം എല്ലാവരും ഓര്‍ത്തിരിക്കണം.

  ഞാനില്ലേ..

  ഞാനില്ലേ..

  ബിഗ് ബോസിലെ അറുപത് ക്യാമറകള്‍ക്കും എല്ലാം ഒപ്പിയെടുക്കാന്‍ കഴിഞ്ഞെന്ന് വരില്ല. എന്നാല്‍ അതിന് പകരം ശ്രീലക്ഷ്മി എന്ന ക്യാമറയുണ്ടല്ലോ..

  ഞാന്‍ പേളി മാണിയാണ്

  ഞാന്‍ പേളി മാണിയാണ്

  പെര്‍ഫോമന്‍സ് നടക്കുമ്പോള്‍ പേര്‍സണല്‍ കാര്യങ്ങള്‍ക്ക് പ്രതികരിക്കില്ലെന്നും അതാണ് പ്രൊഫഷണലിസമെന്നുമാണ്് പേളി പറയുന്നത്. അത് കേട്ട പ്രൊഫഷണലിസം ചോദിക്കുന്നു... സീരിയസായി ചെയ്യേണ്ട പെര്‍ഫോമന്‍സ് ചളിയാടിച്ച് കുളമാക്കുന്നതാണോ പ്രൊഫഷണിലിസം.? അത് പിന്നെ ഞാന്‍ പേളി മാണിയാണ്. ഞാന്‍ ഇങ്ങനെയാണ്.

  English summary
  BiggBossMalayalam: troll viral on social media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X