പേളിയും ശ്രീനിയും ഷിയാസും ഇവരോട് പിണക്കത്തിലാണോ?അധോലോകം വീണ്ടുമൊന്നിച്ചു! പുറത്തുമിവര്‍ കൂട്ടുകാരാണ്

പരസ്പരം പാരവെക്കലും പണി കൊടുക്കലുമെല്ലാം ബിഗ് ബോസ് ഹൗസില്‍ ഉണ്ടായിരുന്നെങ്കിലും ചിലര്‍ അടുത്ത് സൗഹൃദം പുലര്‍ത്തിയിരുന്നു. തുടക്കത്തില്‍ ഗ്രൂപ്പുകളൊന്നും കാര്യമായി ഇല്ലായിരുന്നെങ്കിലും പിന്നീട് മത്സരാര്‍ത്ഥികള്‍ തമ്മില്‍ വ്യത്യസ്തങ്ങളായ ഗ്രൂപ്പുകളുണ്ടാവുകയായിരുന്നു. പേളിയും ശ്രീനിഷും പ്രണയത്തിലായതോടെ അവിടെ ഒരു ഗ്രൂപ്പ് തുടങ്ങിയിരുന്നു.

ഇവര്‍ക്കിടയില്‍ ആദ്യം സുരേഷ് ആയിരുന്നതെങ്കില്‍ പിന്നീട് ഷിയാസ് വന്നു. ഒടുവില്‍ എസ്പിഎസ് എന്ന പേരിലായിരുന്നു ഇവരുടെ ഗ്രൂപ്പ് അറിയപ്പെട്ടത്. അതേ സമയം സാബു മോന്റെ നേതൃത്വത്തില്‍ ഒരു അധോലോകവും ഹൗസിലുണ്ടായിരുന്നു. സാബു, രഞ്ജിനി, സുരേഷ്, അര്‍ച്ചന എന്നിവരായിരുന്നു ഇതിലുണ്ടായിരുന്നത്. വീണ്ടും അധോലോകം ഒന്നിച്ചിരിക്കുകയാണ്.

 ഗ്രൂപ്പുകള്‍

ഗ്രൂപ്പുകള്‍

ഒരുപാട് നിയമങ്ങള്‍ക്കും നിര്‍ദ്ദേങ്ങള്‍ക്കും ഇടയിലൂടെയാണ് ബിഗ് ബോസിലെ ഓരോ മത്സരാര്‍ത്ഥിയും മുന്നോട്ട് പോവേണ്ടത്. നൂറ് ദിവസം ബിഗ് ബോസിന്റെ നിയമങ്ങൡ കുടുങ്ങിയവര്‍ക്ക് വീടും സ്വന്തക്കാരെയും ഒരുപാട് മിസ് ചെയ്യും. അതിനെ മറികടക്കനായി തങ്ങള്‍ക്ക് ചേരുന്ന കൂട്ടുകാരെ ഓരോരുത്തരും കണ്ടെത്തിയിരുന്നു. പേര്‍ളി മാണി, സാബു മോന്‍, അര്‍ച്ചന എന്നിവരെല്ലാം തങ്ങളുടെ സുഹൃത്തുക്കളെ ഹൗസിനുള്ളില്‍ നിന്ന് കണ്ടെത്തിയിരുന്നു.

അധോലോകവും ലൗവേഴ്സ് കോര്‍ണറും

അധോലോകവും ലൗവേഴ്സ് കോര്‍ണറും

ബിഗ് ബോസ് മലയാളത്തിലെ ആദ്യ രണ്ട് ഗ്രൂപ്പുകളായിരുന്നു ലൗവേഴ്സ് കോര്‍ണറും അധോലോകവും. ബിഗ് ബോസിലെ ഗെയിം പ്ലാനുകള്‍ പലതും നടക്കുന്നത് ഈ രണ്ടിടങ്ങളില്‍ നിന്നുമായിരുന്നു. ആദ്യം സാബു മോന്‍, രഞ്ജിനി ഹരിദാസ്, സുരേഷ്, അനൂപ് എന്നിവരായിരുന്നു അധോലോകത്തെ നയിച്ചിരുന്നത്. ലൗവേഴ്സ് കോര്‍ണറില്‍ പേര്‍ളി മാണിയും ശ്രീനിഷുമായിരുന്നു ഉണ്ടായിരുന്നത്. ഓരോരുത്തര്‍ പുറത്ത് പോവുന്നതിനനുസരിച്ച് ആളുകള്‍ മാറി വന്നിരുന്നു.

അധോലോകം

അധോലോകം

സാബുവിന്റെ നേതൃത്വത്തില്‍ ആരംഭിച്ച അധോലോകത്തിന് പുറത്തും ആരാധകരുണ്ടായിരുന്നു. രഞ്ജിനി ഹരിദാസ്, അനൂപ് ചന്ദ്രന്‍ എന്നിവര്‍ ബിഗ് ബോസില്‍ നിന്നും പുറത്ത് പോയപ്പോള്‍ അധോലോകത്തിലേക്ക് അര്‍ച്ചന കൂടി എത്തിയിരുന്നു. പുറത്ത് വന്നപ്പോള്‍ അധോലോകത്തിനൊപ്പം ചേരാന്‍ ദിയ സനയും ഉണ്ടായിരുന്നു. സാബുവിനെ സപ്പോര്‍ട്ട് ചെയ്യുന്നവരെല്ലാം അധോലോകത്തിലേക്ക് എത്തിയിരുന്നു. ബിഗ് ബോസിന് ഉള്ളില്‍ മാത്രമായിരുന്നില്ല പുറത്ത് വന്നപ്പോഴും ഈ സൗഹൃദം എല്ലാവരും കാത്ത് സൂക്ഷിച്ചിരുന്നു.

 വീണ്ടും കണ്ട് മുട്ടി

വീണ്ടും കണ്ട് മുട്ടി

ഇപ്പോഴിതാ അധോലോകം വീണ്ടും കണ്ട് മുട്ടിയിരിക്കുകയാണ്. സാബു മോന്‍, രഞ്ജിനി ഹരിദാസ്, അരിസ്‌റ്റോ സുരേഷ് എന്നിവരാണ് വീണ്ടും കണ്ടുമുട്ടിയതിനെ കുറിച്ച് പറഞ്ഞിരിക്കുന്നത്. രഞ്ജിനി ഫേസ്ബുക്കിലൂടെ മൂന്ന് പേരും ഒന്നിച്ചുള്ള ചിത്രം പങ്കുവെച്ചിരുന്നു. അടുത്തിടെ ശ്വേത മേനോന്‍ സാബുവിനെയും രഞ്ജിനിയെയും കാണാന്‍ എത്തിയിരുന്നു. ഇവര് മാത്രമല്ല ബിഗ് ബോസിലെ ഒരുവിധം എല്ലാവരും കഴിഞ്ഞ ദിവസം മറ്റൊരു കൂടികാഴ്ച കൂടി നടത്തിയിരുന്നു.

എല്ലാവരുമൊത്ത് കൂടി

എല്ലാവരുമൊത്ത് കൂടി

ബിഗ് ബോസില്‍ നിന്നും പുറത്ത് വന്ന ഉടനെ അര്‍ച്ചന പുതിയൊരു റസ്റ്റോറന്റ് തുടങ്ങിയിരുന്നു. പത്തിരികട എന്ന് പേരിട്ടിരിക്കുന്ന റസ്റ്റോറിന്റെ ഉദ്ഘാടനത്തിന് സാബു മോന്‍, രഞ്ജിനി, അനൂപ്, ദീപന്‍, ദിയ, ബഷീര്‍, സുരേഷ്, തുടങ്ങി ബിഗ് ബോസിലെ മത്സരാര്‍ത്ഥികള്‍ എല്ലാവരും എത്തിയിരുന്നു. അതില്‍ പേളി, ശ്രീനിഷ്, ഷിയാസ് എന്നിങ്ങനെ എസ്പിഎസുകളുടെ കുറവാണ് പ്രേക്ഷകര്‍ ചൂണ്ടി കാണിച്ചത്. ബിഗ് ബോസിലെ പോലെ തന്നെ പുറത്ത് വന്നിട്ടും ഗ്രൂപ്പീസമുണ്ടോ എന്നാണ് ഇതിനെ കുറിച്ച് ചില ആരാധകര്‍ ചോദിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X