'എൻ്റെ ഏട്ടനെ ചേർന്ന് നിന്ന നിമിഷങ്ങൾ, ഇനിയുള്ള കാലമത്രയും ഓർക്കാൻ ഈ നിമിഷങ്ങൾ മതി'; വൈറലായി ഷിജിലി!

എല്ലാവർക്കും കാണും അവർക്ക് പ്രിയപ്പെട്ട ഒരു നടനോ നടിയോ. അവരോടുള്ള ആരാധന കൊണ്ട് കാണാനുള്ള ശ്രമങ്ങൾ പലപ്പോഴും നടത്തുകയും ചെയ്യും. പലർക്കും പക്ഷെ തങ്ങളുടെ പ്രിയ താരങ്ങളെ അടുത്ത് കാണാനോ അവരുമായി സംസാരിക്കാനോ കുറച്ച് സമയം അവർക്കൊപ്പം ചിലവഴിക്കാനോ കഴിയില്ല.

ചിലർ വർഷങ്ങളായുള്ള ശ്രമങ്ങളുടെ ഫലമായി തങ്ങളുടെ ആ​ഗ്രഹം സാധിച്ചെടുക്കുകയും ചെയ്യും. സിനിമയെ സ്നേഹിക്കുന്നവരുടെയെല്ലാം ഏറ്റവും വലിയ ആ​ഗ്രഹമാണ് മലയാളത്തിന്റെ വിസ്മയം മോഹൻലാലിനെ അടുത്ത് കാണുക എന്നത്.

അത്തരത്തിൽ ഒരു ആ​ഗ്രഹം വളരെ കാലമായി ഷിജിലി.കെ. ശശിധരൻ എന്ന കോഴിക്കോട്ടുകാരിയുടെ മനസിലുമുണ്ട്. പക്ഷെ അത് ഇതുവരേയും സാധിച്ചിരുന്നില്ല. ശാരീരിക പരിമിതികളായിരുന്നു കാരണം.

എന്നാലിപ്പോൾ ഇതാ റിയൽ ലൈഫിൽ മറ്റുള്ളവർക്ക് മുമ്പിൽ തന്റെ ജീവിതം കൊണ്ട് ഹീറോയിനായി നിൽക്കുന്ന ഷിജിലി സൂപ്പർസ്റ്റാർ മോഹൻലാലിനെ സന്ദർശിച്ചിരിക്കുകയാണ്. ഷിജിലി തന്നെയാണ് ഈ സന്തോഷം തന്റെ പ്രേക്ഷകരുമായി പങ്കുവെച്ചത്.

എൻ്റെ ഏട്ടനെ ചേർന്ന് നിന്ന നിമിഷങ്ങൾ

കോഴിക്കോട് തിരുവണ്ണൂർ സ്വദേശിനിയായ ഷിജിലിയ്ക്ക് ജന്മനാ അസ്ഥികൾ പൊടിയുന്ന അസുഖമുണ്ട്. എങ്കിലും തൻ്റെ പരിമിതികളെ അതിജീവിച്ച് സ്വന്തം കാലിൽ നിൽക്കുകയാണ്. ഇലക്ട്രിക് വീൽചെയറിൽ ലോട്ടറി വ്യാപാരവുമായി കോഴിക്കോട് മങ്കൊമ്പ് പ്രദേശത്തെ വീഥികളിൽ ഷിജിലിയെ കാണാം.

മോഹൻലാലിനെ നേരിട്ട് കാണണമെന്നുള്ള ആഗ്രഹം ഷിജിലിയ്ക്ക് സാധ്യമാക്കി കൊടുത്തത് മോഹൻലാൽ ഫാൻസ് അസോസിയേഷനാണ്. തൻ്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളാണ് ലാലേട്ടനൊപ്പം എന്നായിരുന്നു ഷിജിലി കുറിച്ചിട്ടത്.

ഇനിയുള്ള കാലമത്രയും ഓർക്കാൻ ഈ നിമിഷങ്ങൾ മതി

സ്നേഹവും വാൽസല്യവുമായി ലാലേട്ടനൊപ്പമുണ്ടായിരുന്ന നിമിഷങ്ങൾ ഇനിയുള്ള കാലമത്രയും ഓർക്കുമെന്നും ഷിജില കുറിക്കുന്നുണ്ട്. 'സ്വപ്നം പോലെ ഒരു ദിവസമായിരുന്നു ഇന്നലെ. ഏത് വാക്കുകളിൽ വർണിക്കണമെന്നറിയാത്തത്രയും ഭംഗിയുണ്ടതിന്.'

'എൻ്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങൾ എൻ്റെ ലാലേട്ടനൊപ്പം ഞാൻ ചിലവഴിച്ചു. എൻ്റെ ഏറ്റവും വലിയ ആഗ്രഹം... എത്രയോ കാലത്തെ പരിശ്രമം എല്ലാത്തിനും ഇന്നലെ ഫലമുണ്ടായി. കണ്ണുനിറയെ കണ്ടു ഞാൻ എൻ്റെ ലാലേട്ടനെ.'

കുറേ വിശേഷങ്ങൾ ചോദിച്ചു

'ചേർത്ത് പിടിച്ചു എന്നെ ഏട്ടൻ്റെ കൈകൾ. കുറേ വിശേഷങ്ങൾ ചോദിച്ചു. മനസ് നിറയെ സ്നേഹം തന്നു. ഇനിയുള്ള കാലമത്രയും ഓർക്കാൻ എനിക്ക് ഈ നിമിഷങ്ങൾ മതി. എൻ്റെ ഏട്ടനെ ചേർന്ന് നിന്ന ഈ നിമിഷങ്ങൾ മാത്രം. നന്ദി പറയാനുള്ളത് സർവ്വേശ്വരനോടാണ്.'

'പിന്നെ കോഴിക്കോട്ടെ ലാലേട്ടൻ ഫാൻസിലെ എൻ്റെ പ്രിയപ്പെട്ട ഏട്ടൻമാരോടും. എൻ്റെ പ്രിയ സുഹൃത്ത് പ്രജിത്ത്, ടിൻ്റു ഏട്ടൻ, സുഗീതേട്ടൻ, സുഹാസേട്ടൻ, രാജൻ ചേട്ടൻ എല്ലാവർക്കും നൂറ് നൂറ് നന്ദി' ഷിജിലി കുറിച്ചു.

ഷിജിലിയുടെ ടിക് ടോക് വീഡിയോകൾ

വീൽചെയറിലിരിക്കുന്ന ഷിജിലിയോട് ചേർന്ന് നിന്ന് നിറചിരി നൽകുന്ന മോ​ഹൻലാലിന്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാണ്. സോഷ്യൽ മീഡിയയിലും വളരെ സജീവമാണ് ഷിജിലി. ഷിജിലിയുടെ ടിക് ടോക് വീഡിയോകൾ വളരെ ശ്രദ്ധ നേടിയിട്ടുണ്ട്.

ചലച്ചിത്ര താരങ്ങലായ ബിനീഷ് ബാസ്റ്റിൻ, ഡബ്ബിങ് ആർട്ടിസ്റ്റ് ശ്രീജ രവി എന്നിവർക്കൊപ്പമുള്ള ചിത്രങ്ങളും മുമ്പ് തൻ്റെ ഫേസ്ബുക്കിൽ ഷിജിലി പങ്കുവെച്ചിട്ടുണ്ട്. നിരവധി പേരാണ് ഷിജിലിയുടെ സ്വപ്ന നിമിഷത്തിന് ആശംസകളുമായി എത്തിയത്.

ഇപ്പോഴും സാധിക്കാത്ത ആ​ഗ്രഹം

പലരുടേയും ഇപ്പോഴും സാധിക്കാത്ത ആ​ഗ്രഹമാണ് നടൻ മോഹൻലാലിനെ അടുത്ത് കാണുക എന്നത്. അതാണ് ഷിജിലി സാധിച്ചത്. ഓസ്റ്റിയോജനിസിസ് ഇംപെർഫെക്ടാ എന്ന അസ്ഥികൾ പൊടിയുന്ന അസുഖമാണ് ഷിജിലിയുടേത്.

പെട്ടന്നൊരു വെടിയൊച്ച കേട്ട് ഞെട്ടലുണ്ടായാൽ പോലും എല്ല് പൊട്ടുന്ന സ്ഥിതിയാണ്. എന്നാൽ നിരാശയിൽ കൂപ്പ് കുത്താതെ സ്വന്തം കാലിൽ നിൽക്കാനും മറ്റുള്ളവർക്ക് പ്രചോദനമാകാനും ഇന്ന് ഷിജിലിയ്ക്ക് കഴിയുന്നുണ്ട്.

Read more about: mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X