അവളുടെ പുഞ്ചിരി ദിവ്യമാണ്! പ്രിയതമയുടെ ഓര്‍മ്മകളില്‍ വീണ്ടും ബിജിബാല്‍! കുറിപ്പ് വൈറല്‍
സംഗീത സംവിധായകന്‍ ബിജിബാല്‍ തന്റെ ഭാര്യയെ കുറിച്ചെഴുതുന്ന വാക്കുകള്‍ ഓരോ മലയാളികളെയും സങ്കടത്തിലാക്കുന്നതാണ് പതിവ്. അകാലത്തില്‍ പൊലിഞ്ഞ് പോയെ പ്രിയതമയെ കുറിച്ച് പറഞ്ഞ് വീണ്ടുമെത്തിയിരിക്കുകയാണ് താരം. എഴുത്തുകാരന്‍ സഫറുള്ള പാലപ്പെട്ടിയുടെ 'നാട്യങ്ങളില്ലാതെ എന്ന പുതിയ പുസ്തകത്തില്‍ ബിലിബാലിന്റെ ഭാര്യ ശാന്തിയെ കുറിച്ച് എഴുതിയിരുന്നു. അതിന് നന്ദി പറഞ്ഞ് കൊണ്ട് എത്തിയിരിക്കുകയാണ് താരമിപ്പോള്‍.
'അവളുടെ പുഞ്ചിരി ദിവ്യമാണ്. മനസ് കൊണ്ട് മനസിനെ തൊടുന്ന പുഞ്ചിരി. നാട്യങ്ങളില്ലാതെ എന്ന പുസ്തകത്തിലെ താളുകള്‍ അവള്‍ക്കായി നീക്കിവെച്ചത് അവളുടെ ഉപാധികളില്ലാത്ത മനോഹരമായ പുഞ്ചിരി കണ്ടാവണം' എന്നുമായിരുന്നു ബിജി ബാല്‍ എഴുതി പോസ്റ്റ് ചെയ്തത്.

നേരത്തെ ശാന്തിയുടെ സുന്ദരി എന്ന ചെറുകഥ ഹ്രസ്യചിത്രമാക്കി മാറ്റിയതിന്റെ ഒന്നാം വാര്‍ഷികത്തില്‍ ബിജിബാര്‍ പുറത്തിറക്കിയ സംഗീത വീഡിയോ ഏറെ ജനപ്രീതി നേടി കൊടുത്തിരുന്നു. മകള്‍ ദയ ആണ് ഗാനം ആലപിച്ചത്. ശാന്തി ബിജിബാല്‍ ഹൈസ്‌കൂള്‍ പഠന കാലത്ത് എഴുതിയ ചെറുകഥയാണ് സുന്ദരി. സ്‌നേഹപാട്ട് എന്ന് പരാമര്‍ശിച്ച് കൊണ്ടായിരുന്നു ഹ്രസ്യചിത്രത്തിന്റെ തീം സോംഗ് ഒരുക്കിയത്.
ബിജിബാലിന്റെ ഭാര്യയും നര്‍ത്തകിയും നൃത്ത അധ്യാപകയുമായിരുന്ന ശാന്തി 2017 ലാണ് അന്തരിക്കുന്നത്. മറ്റ് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലായിരുന്നെങ്കിലും പെട്ടെന്ന് മസ്തിഷ്‌കാഘതം വന്നിട്ടായിരുന്നു ശാന്തി മരിക്കുന്നത്. അന്ന് മുതല്‍ പ്രിയപ്പെട്ട ഭാര്യയുടെ ഓര്‍മ്മകള്‍ ചേര്‍ത്ത് കഴിയുകയാണ് ബിജിബാല്‍. ശാന്തിയുടെ പിറന്നാളിനും ഇരുവരുടെയും വിവാഹ വാര്‍ഷികത്തിനും മറ്റ് പല വിശേഷ ദിവസങ്ങളിലും ഒരുപാട് ഓര്‍മകളുമായി ബിജിബാല്‍ എത്താറുണ്ട്.
2002 ജൂണിലായിരുന്നു ബിജിബാലും ശാന്തിയും വിവാഹിതരാവുന്നത്. ദേവദത്ത്, ദയ എന്നിങ്ങനെ പേരുകളില്‍ ഇരുവര്‍ക്കും രണ്ട് മക്കളാണുള്ളത്. ഭരതനാട്യത്തില്‍ പിജി എടുത്ത ശാന്തി മോഹനിയാട്ടത്തില്‍ റിസര്‍ച്ച് നടത്തിയിരുന്നു. 2017 ഓഗസ്റ്റ് 29 നായിരുന്നു മരണം ശാന്തിയെ തട്ടിയെടുത്തത്. പിതാവിന്റെ പാതയിലൂടെ മക്കളും സംഗീത ലോകത്തേക്ക് എത്തിയിരുന്നു.


Click it and Unblock the Notifications











