ഒന്നിനുമല്ലാതെ എന്തിനോ തോന്നിയൊരിഷ്ടം.. ബാലുവിന് വേണ്ടി ബിജിബാലും വയലിന്‍ മീട്ടി!
വയലിന്‍ സംഗീതത്താല്‍ കേരളക്കരയെ ആവേശത്തിലാക്കിയ ബാലഭാസ്‌കറിന്റെ മരണത്തിന്റെ ആഘാതത്തിലാണ് മലയാളികള്‍. സെപ്റ്റംബര്‍ 25 ന് നടന്ന കാറപടകത്തിന് ശേഷം ചികിത്സയിലിരിക്കെ ഇന്നലെയാണ് ബാലഭാസ്‌കര്‍ മരണത്തിന് കീഴടങ്ങിയത്. ബാലു ജീവിതത്തിലേക്ക് തിരികെ വരുമെന്നായിരുന്നു ബന്ധുക്കളും സുഹൃത്തുക്കളുമടക്കം എല്ലാവരും കരുതിയിരുന്നത്. എന്നാല്‍ പാതി വഴിയില്‍ വെച്ച് എല്ലാം അവസാനിപ്പിച്ച് ബാലു യാത്രയായിരിക്കുകയാണ്.
ഭൂമിയില്‍ ശബ്ദമുള്ളിടത്തോളം കാലം ബാലഭാസ്‌കറിന്റെ ഓര്‍മ്മകള്‍ക്ക് മരണമില്ലെന്നാണ് ആരാധകര്‍ പറയുന്നത്. പ്രിയ സുഹൃത്തിന് സംഗീതത്തിലൂടെ അര്‍ച്ചന നടത്തി ശ്രദ്ധേയനായിരിക്കുകയാണ് സംഗീത സംവിധായകനായ ബിജിബാല്‍. 1998 ല്‍ പുറത്തിറങ്ങിയ ബാലഭാസ്‌കര്‍ സംഗീതം നല്‍കിയ ആല്‍ബമായിരുന്നു 'നിനക്കായ്'. ആല്‍ബത്തിലെ ഒന്നിനുമല്ലാതെ എന്തിനോ തോന്നിയൊരിഷ്ടം എന്ന ഗാനം വയലിനില്‍ വായിച്ച് കൊണ്ടാണ് ബിജിബാല്‍ ബാലഭാസ്‌കറിനെ സ്മരിച്ചത്.

ഫേസ്ബുക്ക് പേജിലൂടെ ബിജിബാല്‍ തന്നെയാണ് ഈ വീഡിയോ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്. നിമിഷ നേരം കൊണ്ട് വീഡിയോ വൈറലായിരിക്കുകയാണ്. ഈസ്റ്റ് കോസ്റ്റ് വിജയനായിരുന്നു ഗാനത്തിന് വരികളൊരുക്കിയിരുന്നത്. ജയചന്ദ്രന്‍ സംഗീത, എന്നിവര്‍ ചേര്‍ന്ന് ആലപിച്ച പാട്ട് അക്കാലത്തെ ഹിറ്റുകളില്‍ ഒന്നായിരുന്നു.


Click it and Unblock the Notifications