'ഉത്രാടമാണ്, ദിലീപിന്റെ സമയ ദോഷം അന്ന് മാറും; മമ്മൂട്ടിയുടെ ബുദ്ധി, സിദ്ധി ഉണ്ടായിട്ടും മോഹൻലാൽ...'
മലയാള സിനിമാ രംഗത്തെ താര പദവികളിലും താരങ്ങളുടെ ഗ്രാഫിലും ചെറുതും വലുതുമായ മാറ്റങ്ങൾ കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കുള്ളിൽ നടന്നിട്ടുണ്ട്. കരിയറിലെ സുവർണ കാലഘട്ടത്തിലൂടെയാണ് മമ്മൂട്ടി കടന്ന് പോകുന്നത്. മറുവശത്ത് മോഹൻലാൽ ചരിത്രത്തിലെ ഏറ്റവും മോശം സമയത്തിലൂടെയും. ദിലീപിന്റെ കരിയറിൽ തുടരെ പരാജയങ്ങളാണ്. എന്നാൽ നടന്റെ വീഴ്ചയ്ക്കിടെ പൃഥിരാജ് സൂപ്പർതാരമായി വളർന്നു. ജയറാം, സുരേഷ് ഗോപി എന്നിവർക്ക് വലിയ വീഴ്ചയും ഇടയ്ക്ക് സംഭവിച്ചു. സുരേഷ് ഗോപി രാഷ്ട്രീയത്തിലേക്കാണ് ഇന്ന് ശ്രദ്ധ നൽകുന്നത്.
ഇപ്പോഴിതാ മമ്മൂട്ടിയും മോഹൻലാലും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് സംസാരിക്കുകയാണ് മോഹൻലാലിന്റെ പിതാവിന്റെ സഹോദരന്റെ മകൻ ബിജു ഗോപിനാഥൻ. കരിയറിൽ നിലവിൽ മുന്നേറുന്നത് മമ്മൂട്ടിയാണെന്ന് ബിജു ഗോപിനാഥൻ പറയുന്നു. മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിനോടാണ് പ്രതികരണം.

കരിയറിൽ മമ്മൂട്ടി ബുദ്ധിപരമായാണ് മുന്നോട്ട് നീങ്ങുന്നതെന്ന് ബിജു ഗോപിനാഥൻ പറയുന്നു. പുതിയ ആളുകളോടൊപ്പം എത്രയോ സിനിമ ചെയ്തു. ഞാനൊരു വർഷം ഫാർമ കമ്പനിയിലുണ്ടായിരുന്നു. അതിന്റെ മീറ്റിംഗിന് പോയപ്പോൾ എന്റെ റിപ്പോർട്ടിംഗ് മാനേജരോട് മോഹൻലാലോ മമ്മൂട്ടിയോ മികച്ചതെന്ന് ചോദിച്ചു. പുള്ളി സിനിമാ മോഹമുള്ളയാളാണ്. കഥയെഴുതി വെച്ചിട്ടുണ്ട്.
മോഹൻലാൽ സാറിന് സിദ്ധിയുണ്ട്, മമ്മൂട്ടി സാറിന് ബുദ്ധിയും എന്നാണ് അദ്ദേഹം പറഞ്ഞത്. മമ്മൂട്ടി സർ കാൽക്കുലേറ്റ് ചെയ്ത് ചെലവ് കുറച്ചാണ് സിനിമ എടുക്കുന്നത്. ഈയടുത്ത് 20 ദിവസം കൊണ്ട് ഒരു സിനിമ തീർത്തു. പുള്ളിയുടെ ഒരു സിനിമ പോലും പരാജയപ്പെട്ടിട്ടില്ല. ലാലു ചേട്ടന്റെ പ്രശ്നം വലിയ ബഡ‍്ജറ്റുകളിലുള്ള സിനിമകളുമായി വരുന്നതാണെന്നും ബിജു ഗോപിനാഥൻ അഭിപ്രായപ്പെട്ടു.

ദിലീപിന്റെ സമയദോഷം ഉടൻ മാറുമെന്നും ബിജു ഗോപിനാഥൻ പറഞ്ഞു. ഉത്രാടമാണ് ദിലീപിന്റെ നക്ഷത്രം. ഏഴര വർഷത്തെ പുള്ളിയുടെ കഷ്‌ടപ്പാട് മാർച്ച് മാസത്തോടെ തീരും. പിന്നെ പുള്ളിയെ പിടിച്ചാൽ കിട്ടില്ല. തിരിഞ്ഞ് നോക്കേണ്ട കാര്യവും വരില്ല. ഇനി പ്രശ്നങ്ങളൊന്നും വരാൻ പോകുന്നില്ല. സമയം മോശമായത് കൊണ്ടാണ് ഈ പ്രശ്നങ്ങളും ജയിൽ ജീവിതവുമൊക്കെ വന്നത്. ദിലീപ് തെറ്റ് ചെയ്തെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും ബിജു ഗോപിനാഥൻ പറഞ്ഞു.
നടിയെ ആക്രമിച്ച കേസിൽ പ്രതി ചേർക്കപ്പെട്ട ശേഷം ദിലീപിന്റെ കരിയറിൽ വലിയ വീഴ്ചയാണുണ്ടായത്. കേസന്വേഷണം നടനെ കരിയറിൽ സജീവമല്ലാതാക്കി. ഇതിനിടെ റിലീസ് ചെയ്ത സിനിമകളെല്ലാം ബോക്സ് ഓഫീസിൽ പരാജയപ്പെട്ടു. ജനപ്രിയ നായകനായിരുന്ന ദിലീപിന് പഴയ സ്ഥാനം നഷ്ടപ്പെട്ട് സിനിമാ ലോകത്ത് സംസാരമുണ്ട്. പവി കെയർ ടേക്കറാണ് ദിലീപിന്റെ ഒടുവിൽ റിലീസ് ചെയ്ത സിനിമ.
മോഹൻലാലിനെ വിമർശിച്ച് കൊണ്ട് പലപ്പോഴും ബിജു ഗോപിനാഥ് സംസാരിച്ചിട്ടുണ്ട്. കുടുംബത്തിലെ മരണങ്ങൾക്ക് പോലും മോഹൻലാൽ വരാറില്ലെന്നാണ് ഒരിക്കൽ ഇദ്ദേഹം പറഞ്ഞത്. മോഹൻലാലിന്റെ പിതാവിന്റെ സഹോദരനാണ് എന്റെ അച്ഛൻ. അദ്ദേഹം മരിച്ചിട്ട് പോലും കാണാൻ വന്നില്ല. കാരണം എന്താണെന്ന് അറിയില്ല. സിനിമയിലേത് പോലെയല്ല മോഹൻലാലിന്റെ സ്വഭാവമെന്നും ഒരിക്കൽ ബിജു ഗോപിനാഥ് വിമർശിച്ചു.


Click it and Unblock the Notifications