മോഹന്‍ലാലിന് താടി വടിക്കാന്‍ പറ്റില്ല, അലര്‍ജിയാണ്! കുടുംബത്തിലെ ആരെയും ലാല്‍ സഹായിക്കില്ലെന്ന് സഹോദരന്‍

മുഖം കൊണ്ട് മാത്രമല്ല മസിലുകള്‍ കൊണ്ടും വിരലുകള്‍ കൊണ്ട് പോലും അഭിനയിക്കുന്ന നടനാണ് മോഹന്‍ലാല്‍. കംപ്ലീറ്റ് ആക്ടര്‍ എന്ന് മോഹന്‍ലാല്‍ അറിപ്പെടുന്നത് തന്നെ ഇക്കാരണങ്ങള്‍ കൊണ്ടാണ്. എന്നാല്‍ നടനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് അദ്ദേഹത്തിന്റെ സഹോരന്‍ കൂടിയായ ബിജു ഗോപിനാഥന്‍ നായര്‍ ഉന്നയിക്കുന്നത്.

സിനിമയ്ക്ക് വേണ്ടി മോഹന്‍ലാല്‍ നടത്തിയ ചികിത്സ അദ്ദേഹത്തിന് വിനയായി മാറിയെന്നാണ് മാസ്റ്റര്‍ബിന്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ ഇദ്ദേഹം പറയുന്നത്. പ്രതീക്ഷിക്കാത്ത തിരിച്ചടിയാണ് മോഹന്‍ലാലിന് ഉണ്ടായതെന്നും ഇപ്പോളത് അലര്‍ജി ആയത് കൊണ്ടാണ് താടി പോലും വടിക്കാതെ ഇരിക്കുന്നതെന്നുമാണ് സഹോദരന്‍ വെളിപ്പെടുത്തുന്നത്. വിശദമായി വായിക്കാം.

antony-lal

'ഒടിയന് ശേഷം മോഹന്‍ലാല്‍ സിനിമകള്‍ ചെയ്യാനായി താടി വടിച്ചിട്ടില്ല. ആ സിനിമയില്‍ ഇരുപത്തിയഞ്ച് വയസുള്ള കഥാപാത്രം ചെയ്യാനാണ് ആ ഇന്‍ജെക്ഷന്‍ എടുത്തത്. മമ്മൂട്ടിയും എടുത്തിട്ടുണ്ട്. അത് മുഖത്തെ ചുളിവുകളൊക്കെ പോകാനുള്ളതാണ്. ചിലര്‍ക്ക് ഇത്തരം ഇന്‍ജെക്ഷന്‍ കൊണ്ടുള്ള റിയാക്ഷന്‍ ഉണ്ടാവും.

മോഹന്‍ലാല്‍ സിനിമയ്ക്ക് വേണ്ടി പ്രായം കുറയ്ക്കാന്‍ ശ്രമിച്ചതാണ്. എന്നാല്‍ ഇങ്ങനൊരു റിയാക്ഷന്‍ പ്രതീക്ഷിക്കാതെ വന്നതാണ്. അത് കാരണം മോഹന്‍ലാലിന്റെ കണ്ണിനും മുഖത്തെ മസിലുകള്‍ക്ക് പോലും വ്യത്യാസം വന്നിട്ടുണ്ട്. കിലുക്കം, വന്ദനം തുടങ്ങിയ സിനിമകളുടെ പോസറ്ററും ഇപ്പോഴത്തെ മുഖവും വച്ച് നോക്കുമ്പോള്‍ മുഖം പോലും മാറി പോയെന്ന് മനസിലാക്കാന്‍ പറ്റും.

അമേരിക്കയിലുള്ള തന്റെ സുഹൃത്തായ ഡോക്ടറോട് ഇക്കാര്യം ചോദിച്ചപ്പോള്‍ കാലങ്ങളെടുത്ത് പതിയെ മാറാനൊരു ചാന്‍സുണ്ട്. അതല്ലാതെ ഒരു മാറ്റവും ഉണ്ടാവില്ല. അതിനൊരു പരിഹാരവുമില്ല. ഇനി പഴയത് പോലൊരു ലുക്കിലേക്ക് മോഹന്‍ലാല്‍ വരില്ല. താടി എടുക്കാന്‍ പറ്റില്ല. ഷേവ് ചെയ്താല്‍ അലര്‍ജിയാണെന്നാണ്', സഹോദരന്‍ പറയുന്നത്. മാത്രമല്ല കുടുംബത്തിലുള്ളവരുമായിട്ടും നടന് കാര്യമായ ബന്ധമില്ലെന്നും പുളളി കൂട്ടിച്ചേര്‍ത്തു.

'മോഹന്‍ലാല്‍ കുടുംബത്തിലുള്ള ആരെയും സഹായിക്കാറില്ല. പത്ത്, പതിനഞ്ച് വര്‍ഷം മുന്‍പ് എനിക്ക് രണ്ട് ലക്ഷം രൂപയുടെ അത്യാവശ്യം വന്നു. ആദ്യം വിളിച്ചത് ആന്റണിയെയാണ്. ഒറ്റപ്പാലത്തില്‍ ഷൂട്ടിങ് നടക്കുകയാണ്. അന്ന് അങ്ങോട്ട് വരാന്‍ പറഞ്ഞ്, ഞാനവിടെ ചെന്നപ്പോള്‍ ആന്റണിയാണ് ചേട്ടനോട് പറഞ്ഞിട്ട് പൈസ എടുത്ത് തന്നത്. അതുപോലെ നാല്‍പതിനായിരം രൂപ ചേച്ചിയും ഒരിക്കല്‍ തന്നിട്ടുണ്ട്.

 mohanlal

അതല്ലാതെ ഒരു സഹായം തരികയോ എന്തെങ്കിലും വേണോ എന്നൊന്നും ചോദിച്ചിട്ടില്ല. അദ്ദേഹം എല്ലാവരെയും സഹായിക്കുന്നുണ്ടെന്നാണ് പറയുന്നത്. അപ്പോള്‍ എന്നെയും സഹായിച്ചിട്ടുണ്ടാവാം എന്നായിരിക്കും പലരും കരുതുന്നത്. അടുത്ത കൂട്ടുകാര്‍ക്ക് അല്ലാതെ വേറെ ആര്‍ക്കും ഇതറിയില്ല. പുള്ളിയുടെ ആസ്തി വെച്ച് നോക്കുമ്പോള്‍ എനിക്ക് തന്നത് കടലിലെ ഒരു തുള്ളി വെള്ളം ആണെന്ന് പറയാം.

പിന്നെ ഒരിക്കല്‍ പതിമൂന്ന് ലക്ഷം ആവശ്യപ്പെട്ട് അവിടെ പോയിരുന്നു. അന്ന് പുള്ളി ഇല്ലെന്ന് പറഞ്ഞു. പിന്നെ അക്കാര്യം പറഞ്ഞ് പോയിട്ടുമില്ല. കുടുംബത്തിലെ ആരെങ്കിലും പുറകേ നടന്ന് സഹായങ്ങള്‍ വാങ്ങിയിട്ടുണ്ടെങ്കിലേ ഉണ്ടാവുകയുള്ളു. അതല്ലാതെ കുടുംബത്തിലെ മരണമുണ്ടായാല്‍ പോലും മോഹന്‍ലാല്‍ വരാറില്ല.

മോഹന്‍ലാലിന്റെ പിതാവിന്റെ സഹോദരനാണ് തന്റെ അച്ഛന്‍. അദ്ദേഹം മരിച്ചിട്ട് പോലും ലാല്‍ വന്നില്ല. അതിന്റെ കാരണം എന്താണെന്ന് പോലും അറിയില്ല. സിനിമയില്‍ കാണുന്നത് പോലെയല്ല അദ്ദേഹത്തിന്റെ സ്വഭാവം. എന്നെ മോനെ എന്നേ വിളിച്ചിട്ടുള്ളു. പെട്ടെന്ന് ദേഷ്യപ്പെടുന്ന മമ്മൂട്ടി സാറിനെ പോലെയുള്ളവരുടെ മനസ് ശുദ്ധമായിരിക്കും. പക്ഷേ എല്ലാവരുടെയും മുന്നില്‍ സ്‌നേഹത്തോടെ പെരുമാറുന്നവര്‍ അങ്ങനെയായിരിക്കില്ലെന്നാണ്', ബിജു ഗോപിനാഥന്‍ നായര്‍ പറയുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X