എല്ലാരും പറഞ്ഞു, എന്നാല്‍ പിന്നെ ആയിക്കോട്ടെ എന്ന് ഞങ്ങളും കരുതി; പ്രണയത്തെ കുറിച്ച് ബിജു മേനോന്‍
മലയാള സിനിമയിലെ മാതൃകാ ദമ്പതിമാരാണ് സംയുക്ത വര്‍മയും ബിജു മേനോനും. ഒന്ന് രണ്ട് ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ചപ്പോള്‍ തന്നെ ഇരുവരും തമ്മിലുള്ള ഓണ്‍സ്‌ക്രീന്‍ ജോഡിപൊരുത്തം കാഴ്ചക്കാര്‍ക്ക് നന്നേ ബോധിച്ചിരുന്നു. ഓഫ്‌സ്‌ക്രീനില്‍ വന്നപ്പോഴും ഇരുവരും അത് അങ്ങനെ തന്നെയാണെന്ന് ജീവിച്ചു കാണിച്ചു തന്നു, വര്‍ഷങ്ങളായി!!
തങ്ങളുടെ പ്രണയത്തിനും വിവാഹത്തിനും കാരണക്കര്‍ ആയത് ആരാണെന്ന് ഒരു അഭിമുഖത്തില്‍ ബിജു മേനോന്‍ വെളിപ്പെടുത്തി. തന്റെ ഏറ്റവും പുതിയ ചിത്രമായ ആദ്യരാത്രിയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ക്ലബ്ബ് എഫ് എം യു എ ഇ യ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു.

ആദ്യരാത്രി എന്ന ചിത്രത്തില്‍ ഒരു കല്യാണ ബ്രോക്കറുടെ വേഷത്തിലാണ് ബിജു മേനോന്‍ എത്തുന്നത്. അങ്ങനെ ഒരു ബ്രോക്കര്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ഉണ്ടായിരുന്നോ എന്നായിരുന്നു ആര്‍ ജെ നീനയുടെ ചോദ്യം. സംയുക്ത വര്‍മയുമായുള്ള പ്രണയത്തിന്റെ ഹംസമായത് ജനങ്ങള്‍ തന്നെയാണെന്ന് ബിജു മേനോന്‍ പറഞ്ഞു.
ഒന്ന് രണ്ട് ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ചപ്പോള്‍ തന്നെ ഞങ്ങള്‍ പ്രണയത്തിലാണെന്ന് എല്ലാവരും പറയാന്‍ തുടങ്ങി. അതിന് ശേഷമാണ് ഞങ്ങളും അതിനെ കുറിച്ച് ചിന്തിച്ചത്. എന്നാല്‍ പിന്നെ അത് അങ്ങനെ തന്നെ ആയിക്കോട്ടെ എന്ന് ഞങ്ങളും കരുതി. വീട്ടുകാര്‍ക്കും എതിര്‍പ്പുണ്ടായിരുന്നില്ല- ബിജു മേനോന്‍ പറഞ്ഞു.


Click it and Unblock the Notifications











