ഇങ്ങനെ പുകഴ്ത്തി പറയല്ലേ! ബിജു മേനോന്‍ മടിയനാണെന്ന് പൃഥ്വിരാജ്, പരസ്പരം ട്രോളി താരങ്ങള്‍

പൃഥ്വിരാജും ബിജു മേനോനും നായകന്മാരായിട്ടെത്തി തിയറ്ററുകളില്‍ ഗംഭീര വിജയം നേടി കൊണ്ടിരിക്കുകയാണ് അയ്യപ്പനും കോശിയും. അനാര്‍ലിക്ക് ശേഷം സച്ചി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന സിനിമയാണെന്നുള്ള പ്രത്യേകതയും ചിത്രത്തിനുണ്ട്. അട്ടപ്പാടിയിലെ സബ് ഇന്‍സ്പെക്ടറായ അയ്യപ്പന്‍ നായരായി ബിജു മേനോനും പട്ടാളത്തില്‍ നിന്നും 16 വര്‍ഷത്തെ സേവനത്തിന് ശേഷം നാട്ടിലെത്തിയ ഹവില്‍ദാര്‍ കോശി കുര്യനായി പൃഥ്വിരാജും എത്തി.

രണ്ട് പേര്‍ തമ്മിലുള്ള ശത്രുത അതിന്റെ മനോഹാര്യതയില്‍ അവതരിപ്പിച്ച സിനിമയായിരുന്നു അയ്യപ്പനും കോശിയും. ഈ വര്‍ഷം ഏറ്റവുമധികം പ്രേക്ഷക പ്രശംസ സ്വന്തമാക്കിയ സിനിമയുടെ വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് ബിജു മേനോനും പൃഥ്വിരാജും. ക്ലബ് എഫ്എം 94.3 ന് നല്‍കിയ അഭിമുഖത്തിലാണ് താരങ്ങളുടെ വെളിപ്പെടുത്തല്‍.

 താരങ്ങള്‍ പറയുന്നതിങ്ങനെ

സിനിമയുടെ കഥ ഒരു ചെറിയ നിയമലംഘനത്തില്‍ തുടങ്ങി പിന്നെ വ്യക്തികള്‍ തമ്മില്‍ ഉണ്ടാവുന്ന പ്രശ്‌നമാണ്. ബിജു ചേട്ടനെ കുറിച്ചുള്ള നന്മകള്‍ പറയാന്‍ ഒരുപാടുണ്ടെന്നാണ് പൃഥ്വി പറയുന്നത്. രണ്ടെണ്ണം പറഞ്ഞാല്‍ സംതൃപ്തി ഉള്ള ആളാണ്. നമ്മുടെ ലൈഫില്‍ ഉള്ള കാര്യങ്ങളില്‍ സന്തോഷം കണ്ടെത്തുന്നു. നമുക്ക് ഉള്ളതിനെക്കാള്‍ വലിയ കാര്യങ്ങളില്‍ ആഗ്രഹിച്ച് സംതൃപ്തി ഇല്ലാത്തവരാണ് നമ്മളില്‍ കൂടുതലും. അതെന്താണെന്ന് ബിജു ചേട്ടനോട് ചോദിച്ചാല്‍ ഉത്തരമില്ല. ബിജു ചേട്ടന്റെ ഉള്ളില്‍ സന്തോഷമുണ്ട്. അത് അദ്ദേഹത്തിന്റെ നന്മയില്‍ നിന്നും വരുന്നതാണ്.

താരങ്ങള്‍ പറയുന്നതിങ്ങനെ

എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സഹനടന്മാരില്‍ ഒരാള്‍ ബിജു മേനോനാണ്. അദ്ദേഹം ഇത് തിരിച്ച് അറിയുന്നില്ലെങ്കിലും ഭയങ്കര പോസിറ്റീവ് ഇന്‍ഫ്‌ളൂവന്‍സ് ആണ് ചുറ്റുമുള്ളവര്‍ക്ക് കൊടുക്കുന്നത്. രാജുവിനെ കുറിച്ച് ചോദിച്ചാല്‍ എന്താണ് മറുപടി എന്ന് ബിജു മേനോനോടും ചോദിച്ചു. കുറച്ച് കേറ്റി അടിച്ചോളാന്‍ തമാശയായി പൃഥ്വിയും പറഞ്ഞു. പൃഥ്വി ഒരുപാട് വായിക്കുന്ന ആളാണ്. ഒരുപാട് സിനിമകള്‍ കാണുന്ന ആളാണ്. സിനിമയുടെ ടെക്‌നിക്കല്‍ സൈഡ് അടക്കം ഏത് മേഖലയെയും നന്നായി അറിയുന്ന ആളാണ്.

 താരങ്ങള്‍ പറയുന്നതിങ്ങനെ

എല്ലാ കാര്യങ്ങളും നന്നായി പഠിച്ച് ആരുടെ മുന്നിലും പറയാന്‍ കപ്പാസിറ്റി ഉള്ള ആളാണ്. ആ ക്വളിറ്റി എനിക്ക് ഭയങ്കര ഇഷ്ടമാണ്. ഇതൊക്കെ എങ്ങനെ പഠിക്കുന്നു. അതിനുള്ള സമയം എവിടെ നിന്ന് കിട്ടുന്നു എന്ന് ഞാന്‍ ചിന്തിച്ചിട്ടുണ്ട്. ഇഷ്ടമുള്ള കാര്യത്തിന് വേണ്ടി സമയം കണ്ടെത്തണമെന്നാണ് പൃഥ്വി പറയുന്നത്. അത് തനിക്ക് അറിയാതെ സംഭവിക്കും. മേക്കപ്പ് ഇടാന്‍ എനിക്ക് ഒട്ടും ഇഷ്ടമില്ലെന്ന് പൃഥ്വി സൂചിപ്പിച്ചു.

 താരങ്ങള്‍ പറയുന്നതിങ്ങനെ

അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ക്ലൈമാക്‌സ് ഫൈറ്റ് നൂറ് ശതമാനം ഒര്‍ജിനലായി ചെയ്തതാണ്. ഡ്യൂപ്പൊന്നും ഇല്ലാത്ത ഫൈറ്റ് സീനാണത്. ഫിസിക്കലി വളരെ ഡിമാന്‍ഡിങ് ആയ ഫൈറ്റായിരുന്നു അത്. ബിജു ചേട്ടന്‍ അത് ചെയ്യുമോ എന്ന കാര്യത്തില്‍ സച്ചിയോട് ഞാന്‍ സംശയം രേഖപ്പെടുത്തി. ക്ലൈമാക്‌സ് ഷൂട്ടിന്റെ മൂന്നാം ദിവസം ബിജു ചേട്ടന് എണീക്കാന്‍ വയ്യായിരുന്നു. പക്ഷേ എന്നെ വ്യക്തിപരമായി ബിജു ചേട്ടന്‍ ഞെട്ടിച്ച് കളഞ്ഞു. അയ്യപ്പനും കോശിയിലും കാണുന്ന ആക്ഷന്‍ സീനുകളില്‍ തെറിച്ച് വീഴുന്നതും മുതുകിച്ച് വീഴുന്നതുമെല്ലാം ബിജു ചേട്ടന്‍ തന്നെയാണ് ചെയ്തത്. ഹാറ്റ്‌സ് ഓഫ് ബിജു ചേട്ടന്‍' എന്നും പൃഥ്വിരാജ് പറയുന്നു. പൃഥ്വിയുടെ വാക്കുകള്‍ക്ക് ഒരു ചിരി കൊണ്ടുള്ള ഉത്തരമായിുന്നു ബിജു മേനോന്‍ നല്‍കിയതും.

താരങ്ങള്‍ പറയുന്നതിങ്ങനെ

അതേ സമയം ബിജു മേനോന്‍ മടിയനാണെന്ന് പറയുകയാണ് പൃഥ്വി. ഏയ് മടിയൊന്നും ഇല്ലെന്നായിരുന്നു ബിജു മേനോന്‍ തിരിച്ചടിച്ചത്. അപ്പോള്‍ തന്നെ പൃഥ്വി ആവര്‍ത്തിച്ചു... ഏയ് ഒന്നും പറയണ്ട, മടിയന്‍ തന്നെയാണ്. ബിജു മേനോന്റെ മടി എത്രത്തോളമുണ്ടെന്ന് കാണിക്കാന്‍ പൃഥ്വിരാജ് ഒരു സംഭവവും പറഞ്ഞു. മലയാളത്തിലെ ഏറ്റവും വലിയ സംവിധായകന്‍, ഏറ്റവും വലിയ ചരിത്ര സിനിമയിലേക്ക് വിളിച്ചപ്പോള്‍ കുതിരയെ ഓടിക്കുന്ന സീന്‍ ചെയ്യാനുള്ള മടി കാരണം ആ കഥാപാത്രം തന്നെ ഉപേക്ഷിച്ച ആളാണ് ബിജു മേനോന്‍. ഇത് കേട്ട് താരം ചിരിക്കുകയാണ്. ചെയ്യാന്‍ പറ്റുന്ന കാര്യങ്ങളല്ലേ ചെയ്യൂ എന്നായി ബിജു മേനോന്‍. ആ സിനിമ ഏതാണെന്ന് ആര്‍ജെ റാഫി ചോദിച്ചെങ്കിലും സിനിമ പറയരുതെന്ന് ബിജു മേനോന്‍ പൃഥ്വിയെ വിലക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X