twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നാണമില്ലേ നിങ്ങള്‍ക്ക്! സുരേഷ് ഗോപിക്ക് പിന്തുണ അറിയിച്ച ബിജു മേനോനും പ്രിയ വാര്യര്‍ക്കും പൊങ്കാല!

    |

    Recommended Video

    ബിജു മേനോനും പ്രിയ വാര്യര്‍ക്കും പൊങ്കാല

    മലയാളികളുടെ പ്രിയപ്പെട്ട അഭിനേതാക്കളിലൊരാളാണ് സുരേഷ് ഗോപി. പോലീസ് വേഷത്തിലൂടെ പ്രേക്ഷകരെ ത്രസിപ്പിച്ച അദ്ദേഹം ഒരുകാലത്ത് സിനിമയില്‍ സജീവമായിരുന്നു. പിന്നീടാണ് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. ഇത്തവണത്തെ ലോകസഭ തിരഞ്ഞെടുപ്പില്‍ അദ്ദേഹവും മത്സരരംഗത്തുണ്ട്. തൃശ്ശൂര്‍ മണ്ഡലത്തിലാണ് അദ്ദേഹം മത്സരിക്കുന്നത്. മത്സരിക്കുന്നതായുള്ള സ്ഥിരീകരണം വന്നതിന് പിന്നാലെയായി പ്രചാരണ പരിപാടികളിലും സജീവമായിരുന്നു അദ്ദേഹം. പൊതുപരിപാടികളും ഗൃഹസന്ദര്‍ശനവുമൊക്കെയായി ആകെ തിരക്കിലായിരുന്നു അദ്ദേഹം. പ്രചാരണങ്ങള്‍ ശക്തമായി നടക്കുന്നതിനിടയിലാണ് അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ച് സഹപ്രവര്‍ത്തകര്‍ എത്തിയത്.

    ബിജു മേനോന്‍, പ്രിയ പ്രകാശ് വാര്യര്‍, യദു കൃഷ്ണന്‍, നിര്‍മ്മാതാവായ ജി സുരേഷ് കുമാര്‍, ഗായകനായ അനൂപ് ശങ്കര്‍ തുടങ്ങിയവരാണ് സുരേഷ് ഗോപിക്ക് പിന്തുണയുമായി എത്തിയത്. ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന സുരേഷ് ഗോപിയോടൊപ്പം എന്ന പരിപാടിക്കിടയിലായിരുന്നു ഇവര്‍ അദ്ദേഹത്തിനായി പരസ്യ പിന്തുണ അറിയിച്ചത്. സുരേഷ് ഗോപിയുടെ ഭാര്യയായ രാധികയും മകനായ ഗോകുല്‍ സുരേഷും പരിപാടിയില്‍ പങ്കെടുത്തിരുന്നു. താരത്തിന് പിന്തുണ അറിയിച്ച ബിജു മേനോനും പ്രിയ പ്രകാശ് വാര്യര്‍ക്കുമെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് ഉയര്‍ന്നുവന്നിട്ടുള്ളത്. കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

    സിനിമാലോകത്തിന്റെ പിന്തുണ

    സിനിമാലോകത്തിന്റെ പിന്തുണ

    സിനിമയ്ക്കപ്പുറത്ത് സഹപ്രവര്‍ത്തകരുമായി പ്രത്യേക ബന്ധമാണ് സുരേഷ് ഗോപി സൂക്ഷിക്കുന്നത്. അദ്ദേഹത്തിന്റെ പിന്തുണയും പരിഗണനയെക്കുറിച്ചുമൊക്കെ തുറന്നുപറഞ്ഞ് നിരവധി പേരാണ് എത്തിയത്. ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍ മണ്ഡലത്തെ പ്രതിനിധീകരിച്ചാണ് അദ്ദേഹം മത്സരിക്കുന്നത്. പ്രചാരണ പരിപാടികളെല്ലാം നേരത്തെ തന്നെ തുടങ്ങിയിരുന്നു. ഇപ്പോഴിതാ അദ്ദേഹത്തിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് തൃശ്ശൂരിലെ വോട്ടര്‍മാരായ പ്രിയ വാര്യരും ബിജു മേനോനും. സുരേഷ് ഗോപിയോടൊപ്പം എന്ന പരിപാടിയിലായിരുന്നു ഈ സംഭവം.

     താരസമ്പുഷ്ടമായി

    താരസമ്പുഷ്ടമായി

    സുരേഷ് ഗോപിയുടെ പ്രചാരണത്തിനായി ആരൊക്കെ ഇറങ്ങുമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ നേരത്തെ തന്നെ തുടങ്ങിയിരുന്നു. ഗൃഹസന്ദര്‍ശനം നടത്തുന്നതിനിടയിലെ സംഭവങ്ങളെ പരിഹസിച്ച് ട്രോളര്‍മാരും രംഗത്തെത്തിയിരുന്നു. ബിജു മേനോനും പ്രിയ വാര്യരും ജി സുരേഷ് കുമാറുമുള്‍പ്പടെയുള്ളവര്‍ അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ചെത്തിയപ്പോള്‍ പരിപാടി താരസമ്പുഷ്ടമായി മാറുകയായിരുന്നു. നിരവധി പേരാണ് അദ്ദേഹത്തിന് വിജയാശംസ നേരാനായി എത്തിയത്.

    തൃശ്ശൂരിന്റെ ഭാഗ്യമെന്ന് ബിജു മേനോന്‍

    തൃശ്ശൂരിന്റെ ഭാഗ്യമെന്ന് ബിജു മേനോന്‍

    സഹപ്രവര്‍ത്തകന്‍ മാത്രമല്ല തന്റെ ഒരു ജേഷ്ഠ്യന്‍ കൂടിയാണ് സുരേഷ് ഗോപി. നല്ലൊരു മനുഷ്യസ്‌നേഹി കൂടിയാണ് അദ്ദേഹം. അദ്ദേഹത്തെ ഇരുത്തി പുകഴ്ത്തി പറയുകയല്ല, ആരുടെയൊക്കെ ഏതൊക്കെ പ്രശ്‌നങ്ങളിലും ഏത് സമയത്തും അദ്ദേഹം കൂടെയുണ്ടാവാറുണ്ട്. തന്റെയും സംയുക്തയുടേയും കല്യാണത്തിനിടയിലെ സംഭവത്തെക്കുറിച്ചും ബിജു മേനോന്‍ തുറന്നുപറഞ്ഞിരുന്നു. വിവാഹത്തിനുള്ള മുണ്ട് കൊണ്ട് വരാമെന്നും അദ്ദേഹം ഏറ്റിരുന്നു. വിവാഹത്തലേന്ന് സുരേഷ് ഏട്ടനും എത്തിയില്ല, വസ്ത്രവും കിട്ടിയില്ല. വിളിച്ചപ്പോള്‍ രാധിക ചേച്ചിയായിരുന്നു ഫോണെടുത്തത്. സുരേഷേട്ടന്‍ ആശുപത്രിയിലേക്ക് പോയിരിക്കുകയാണെന്നായിരുന്നു ചേച്ചി പറഞ്ഞത്. ഒരു കുഞ്ഞിന്റെ ചികിത്സയ്ക്കായി പോയിരിക്കുകയായിരുന്നു അദ്ദേഹം. അപ്പോള്‍ എന്‍രെ മുണ്ട് എന്ന് പറയണമെന്നുണ്ടായിരുന്നുവെങ്കിലും പറഞ്ഞില്ല. പിന്നീട് അദ്ദേഹം വിളിച്ചപ്പോള്‍ ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞു. തന്റെ മുണ്ടില്ലെങ്കിലും നിന്റെ കല്യാണം നടക്കും, ആ കുഞ്ഞിന് ആ സമയത്ത് തന്റെ സാമീപ്യം ആവശ്യമുണ്ടായിരുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ കമന്റ്.

    അനന്തപുരിയുടെ നഷ്ടം

    അനന്തപുരിയുടെ നഷ്ടം

    തിരുവനന്തപുരത്തിന്റെ നഷ്ടമാണ് സുരേഷ് ഗോപിയെന്നായിരുന്നു സുരേഷ് കുമാര്‍ പറഞ്ഞത്. അനന്തപുരിയുടെ സ്വന്തം താരമായ സുരേഷ് ഗോപി ഇത്തവണ തൃശ്ശൂരിലാണ് മത്സരിക്കുന്നത്. അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ച് എത്തിയപ്പോഴായിരുന്നു അദ്ദേഹം ഇങ്ങനെ പറഞ്ഞത്. സിനിമയ്ക്കപ്പുറത്ത് വ്യക്തി ജീവിതത്തില്‍ അദ്ദേഹം ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് പ്രേക്ഷകര്‍ക്ക് തന്നെ അറിയാവുന്നതാണ്.

    രാധികയും ഗോകുലുമെത്തി

    രാധികയും ഗോകുലുമെത്തി

    സുരേഷ് ഗോപിയുടെ പ്രചാരണ പരിപാടിയില്‍ പങ്കെടുക്കാനായി ഭാര്യ രാധികയും മകന്‍ ഗോകുല്‍ സുരേഷും എത്തിയിരുന്നു. തന്റെ ജീവിതത്തിലെ സകല കാര്യങ്ങള്‍ക്ക് പിന്നിലും രാധികയുടെ പിന്തുണയുണ്ടെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. പ്രിയപ്പെട്ടവരുടെ പ്രാര്‍ത്ഥകനകളാണ് തന്‍രെ ശക്തിയെന്നും തനിക്ക് വേണ്ടി വോട്ടഭ്യര്‍ത്ഥിക്കുന്ന പ്രിയപ്പെട്ടവളുടെ ചിത്രവും അദ്ദേഹം പങ്കുവെച്ചിരുന്നു. അച്ഛന്റെ പാത പിന്തുടര്‍ന്ന് സിനിമയിലേക്കെത്തിയ ഗോകുലും പരിപാടിയില്‍ പങ്കെടുക്കാനായി എത്തിയിരുന്നു.

    കടുത്ത പ്രതിഷേധം

    കടുത്ത പ്രതിഷേധം

    ബിജു മേനോനെ വിമര്‍ശിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. അദ്ദേഹത്തിന്റെ പോസ്റ്റുകള്‍ക്ക് കീഴിലാണ് പലരും കമന്റുകളുമായി എത്തിയിട്ടുള്ളത്. നടനെന്ന നിലയില്‍ നിങ്ങളെ ഒരുപാട് ഇഷ്ടമാണെന്നും എന്നാല്‍ വര്‍ഗീയ രാഷ്ട്രീയത്തിനോട് സമരസപ്പെടാനുള്ള നിങ്ങളുടെ നീക്കത്തോട് യോജിക്കാനാവില്ലെന്നുമാണ് ഒരാള്‍ കുറിച്ചിട്ടുള്ളത്. എന്ത് നന്മയുടെ പേരിലാണ് അദ്ദേഹത്തിന് വോട്ട് ചെയ്യാന്‍ പറയുന്നത്. അക്കാര്യത്തില്‍ നിങ്ങള്‍ വിശദീകരണം നല്‍കണമെന്നാണ് മറ്റൊരാള്‍ പറഞ്ഞത്.

     കൂടുതല്‍ ഇഷ്ടമായി

    കൂടുതല്‍ ഇഷ്ടമായി

    മുകേഷിനും മുരളിക്കും ഇന്നസെന്റിനും ഇടതുപക്ഷ അനുഭാവികള്‍ ആകാമെങ്കില്‍ സുരേഷ് ഗോപിക്കായി ബിജു മേനോന്‍ വോട്ട് ചോദിച്ചതിലെന്താണ് തെറ്റെന്നും അദ്ദേഹത്തിന് അതിനുള്ള അവകാശമുണ്ടെന്നുമാണ് ഒരാള്‍ പറഞ്ഞത്. കടുത്ത വിമര്‍ശനത്തിനിടയിലും അദ്ദേഹത്തിന് പിന്തുണ അറിയിച്ച് എത്തുന്നവരും കുറവല്ല.

    പ്രിയ വാര്യരേയും വെറുതെ വിട്ടില്ല

    പ്രിയ വാര്യരേയും വെറുതെ വിട്ടില്ല

    മാണിക്യ മലരായ പൂവി എന്ന ഗാനത്തിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ പ്രിയ വാര്യരും സുരേഷ് ഗോപിക്കായി പിന്തുണ അറിയിച്ച് എത്തിയിരുന്നു. താരത്തിനെതിരെയും കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നുവന്നിട്ടുള്ളത്. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാമിലെ പോസ്റ്റുകള്‍ക്ക് കീഴിലായാണ് പലരും വിമര്‍ശനം ഉന്നയിച്ചിട്ടുള്ളത്. പുതിയ സിനിമയായ ശ്രീദേവി ബംഗ്ലാവിന്റെ ടീസരും ചിത്രങ്ങളും പുറത്തുവന്നപ്പോഴും കടുത്ത വിമര്‍ശനമായിരുന്നു പ്രിയയ്ക്ക് ലഭിച്ചത്.

    ബിജു മേനോന്റെ വാക്കുകള്‍

    വീഡിയോ കാണാം.

    സുരേഷ് ഗോപിയുടെ പോസ്റ്റ്

    രാധികയുടെ വരവിനെക്കുറിച്ച് സുരേഷ് ഗോപി, പോസ്റ്റ് കാണാം.

    English summary
    Biju Menon and Priya warrier supports Suresh Gopi
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X