'എപ്പോഴും വഴക്ക് കൂടുന്നവർ എങ്ങനെ പ്രേമിക്കുന്നെന്ന് വീട്ടുകാർ പോലും ചിന്തിച്ചു'; ബിജുവും സംയുക്തയും പറഞ്ഞത്!

മെയ്ഡ് ഫോർ ഈച്ച് അദർ, മാതൃക ദമ്പതികൾ എന്നീ വിശേഷണങ്ങൾ ഏറ്റവും നന്നായി ചേരുന്ന മലയാളത്തിലെ താരദമ്പതികളാണ് ബിജു മേനോനും സംയുക്ത വർമയും. ബോളിവുഡ് നടന്മാരെപോലെ മിനുമിനുത്ത മുഖമുള്ള ഒരാളെ കണ്ടുപിടിച്ച് തരണമെന്ന് ഇളയമ്മ ഊർമിള ഉണ്ണിയോട് ആവശ്യപ്പെട്ടിരുന്നയാളാണ് സംയുക്ത. ഒടുവിൽ മുഖത്ത് കട്ടത്താടിയും കട്ടി മീശയുമുള്ള ബിജുവിനെ സംയുക്ത തന്നെ കണ്ടെത്തി പ്രണയിച്ചു. ഇരുവരും പ്രണയത്തിലാണെന്ന വാർത്ത വിശ്വസിക്കാനേ കഴിഞ്ഞില്ലെന്ന് ഊർമിള ഉണ്ണി തന്നെ ഒരിക്കൽ പറഞ്ഞിരുന്നു.

വിവാഹത്തോടെ അഭിനയം ഉപേക്ഷിച്ച സംയുക്ത യോ​ഗ പഠനവും മറ്റുമായി തിരക്കിലാണ്. വില്ലൻ, സഹനടൻ, നായകൻ തുടങ്ങി ഏത് റോളും കൈകാര്യം ചെയ്യുന്ന മുൻനിര നടനാണ് ഇന്ന് ബിജു മേനോൻ. അഭിനയം നിർത്തിയശേഷം വളരെ വിരളമായി മാത്രമാണ് സംയുക്ത വർമ അഭിമുഖങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഇരുവരും ഒരുമിച്ചുള്ള ഒരു കപ്പിൾ ഇന്റർവ്യു മഷിയിട്ട് നോക്കിയാൽ പോലും കാണാനാവില്ല.

Biju Menon  Samyuktha Varma

എന്നാൽ വിവാഹം കഴിഞ്ഞുള്ള ആദ്യ ഓണത്തിന് ഇരുവരും ഒരുമിച്ച് മനോഹരമായ ഒരു അഭിമുഖം കൈരളി ടിവിക്ക് നൽകിയിരുന്നു. 22 വർഷങ്ങൾക്കുശേഷം ആ പഴയ അഭിമുഖം തങ്ങളുടെ യുട്യൂബ് ചാനലിലൂടെ കൈരളി ടിവി വീണ്ടും പുറത്ത് വിട്ടു. നാൽപ്പത് മിനിറ്റോളം ദൈർഘ്യമുള്ള അഭിമുഖമാണെങ്കിലും മടുപ്പില്ലാതെ കണ്ട് തീർക്കാം. ഒട്ടും ഡിപ്ലോമാറ്റിക്കാവാതെയാണ് ഇരുവരും പ്രണയ കാലഘട്ടത്തെ കുറിച്ച് അടക്കം വിവരിച്ചത്.

ബിജു മേനോൻ പട്ടാളം സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയത്തുള്ളതാണ് അഭിമുഖം. പ്രണയത്തിലായതെങ്ങനെയെന്ന് വിവരിച്ചുകൊണ്ടാണ് താരദമ്പതികൾ സംസാരിച്ച് തുടങ്ങിയത്. ഞങ്ങൾ ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്നത് ചന്ദ്രനുദിക്കുന്ന ദിക്കിലാണ്. അതും ഒരു സീൻ മാത്രമെ ഞങ്ങൾക്ക് ഒരുമിച്ച് ഉണ്ടായിരുന്നുള്ളു. പക്ഷെ ആ സിനിമ റിലീസാകുന്നത് മുമ്പ് തന്നെ ഞങ്ങൾ പ്രണയത്തിലാണെന്നും വിവാഹം കഴിക്കാൻ പോവുകയാണെന്നും ടോക്ക് വന്നു.

അതെങ്ങനെ വന്നുവെന്ന് അറിയില്ല. പിന്നെ മഴ, മേഘമൽഹാർ, മധുരനൊമ്പരക്കാറ്റ് തുടങ്ങിയ സിനിമകൾ ഒരുമിച്ച് ചെയ്തു. അപ്പോഴേക്കും ഇത് വലിയ ടോക്കായി. സെറ്റിൽ അടക്കം സംസാരം വന്നു. അന്നൊന്നും ഞങ്ങളുടെ മനസിൽ ഒന്നും ഉണ്ടായിരുന്നില്ല. മാത്രമല്ല ഞങ്ങൾ അറിയാതെ ഞങ്ങൾ പറയുന്ന തരത്തിൽ അഭിമുഖങ്ങൾ വന്നു. അത് കൂടിയായപ്പോൾ ആളുകൾ ശരിക്കും വിചാരിച്ചു ഞങ്ങൾ പ്രണയത്തിലാണെന്ന്.

അതുകൊണ്ട് തന്നെ ഞങ്ങൾ സെറ്റിൽ ഭയങ്കര കോൺഷ്യസായിരുന്നു. സംസാരിക്കാൻ പറ്റില്ല. പരസ്പരം ഒന്ന് നോക്കിയാൽ തന്നെ എല്ലാവരും നമ്മളെ ശ്രദ്ധിക്കുന്നുണ്ടോയെന്ന തോന്നൽ വരും. സീൻസ് ചെയ്യുമ്പോൾ പോലും ഭയങ്കര റെസ്ട്രിക്ടഡായിരുന്നു. എവിടെയൊക്കയോ എങ്ങനെയൊക്കയോ എപ്പോഴെങ്കിലും പ്രണയിച്ചിട്ടുണ്ടാകുമെന്ന് പറഞ്ഞ് ബിജു മേനോൻ അവസാനിപ്പിച്ചു. ആദ്യമായി ബിജു മേനോനുമായി സംസാരിച്ച കഥ സംയുക്തയാണ് വിവരിച്ചത്.

Biju Menon  Samyuktha Varma

ബിജു ചേട്ടൻ പ്രണയവർണ്ണങ്ങളിൽ അഭിനയിച്ചശേഷം കോളജ് ഫങ്ഷന് വേണ്ടി ഞാൻ ക്ഷണിച്ചപ്പോൾ വരാൻ പറ്റില്ലെന്നാണ് പറഞ്ഞത്. അന്ന് ഞാൻ കൂട്ടുകാരോടൊക്കെ പറഞ്ഞു ബിജു മേനോന് ഭയങ്കര ജാഡയാണെന്ന്. പിന്നീട് ഞങ്ങൾ വിവാഹിതരായശേഷം അവരെ ഫെയ്സ് ചെയ്യാൻ എനിക്ക് മടിയായിരുന്നു. സാഹചര്യം കൊണ്ടാണല്ലോ നമ്മൾ പ്രേമിക്കുന്നത്.

ഒരുപക്ഷെ ബിജുവിനെ സാഹചര്യം കൊണ്ടാകും ഞാൻ പ്രേമിച്ചിട്ടുണ്ടാവുക. അടുത്തതിനുശേഷമാണ് അദ്ദേഹത്തിന്റെ ഒരുപാട് നല്ല ​ഗുണങ്ങൾ ഞാൻ മനസിലാക്കുന്നത്. രണ്ട് വർഷത്തോളം ഞങ്ങൾ പ്രേമിച്ചിട്ടുണ്ട്. ആദ്യം കണ്ടപ്പോൾ ബിജുവേട്ടന്റെ നെ​ഗറ്റീവ് പോയിന്റ്സാണ് ഞാൻ കണ്ടത്. എല്ലാവരുടെയും വിചാരം ഞങ്ങൾ ഭയങ്കര പ്രേമമായിരുന്നുവെന്നാണ്.

എന്നാൽ പ്രേമിച്ചിരുന്നപ്പോൾ ഞങ്ങൾ വഴക്ക് കൂടിയതുപോലെ വേറെ പ്രേമിക്കുന്നയാരും വഴക്ക് കൂടിയിട്ടുണ്ടാവില്ല. ഫോണിൽ പോലും വഴക്ക് കൂടുന്ന ഞങ്ങൾ എങ്ങനെയാണ് പ്രേമിക്കുന്നതെന്ന് വീട്ടുകാർ പോലും വിചാരിച്ചിട്ടുണ്ട്.

പക്ഷെ വിവാഹ​ശേഷം വഴക്ക് കുറവാണെന്ന് സംയുക്ത പറഞ്ഞു. വിവാഹത്തിന് മുമ്പ് തങ്ങൾ പരസ്പരം നന്നായി മനസിലാക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും ബിജു മേനോൻ കൂട്ടിച്ചേർ‌ത്തു. പ്രേമിക്കുന്ന സമയത്ത് ഞങ്ങൾ പരസ്പരം അടുത്ത് അറിഞ്ഞിട്ടുണ്ട്. കീനായി വാച്ച് ചെയ്യാനും പറ്റിയിട്ടുണ്ട്. ഫോണിൽ സംസാരിക്കാൻ കിട്ടുന്നില്ലെന്നതായിരുന്നു സംയുക്തയുടെ പ്രധാന പരാതി. അതിന്റെ പേരിലാണ് വിവാ​ഹത്തിന് മുമ്പ് ഏറെയും വഴക്കുകൾ ഉണ്ടായിട്ടുള്ളത്.

ഭയങ്കരമായി പ്രണയിച്ചുവെന്ന് പറയാൻ പറ്റില്ല. പിന്നെ വീട്ടുകാർ കൂടി സംസാരിച്ചാണ് ഞങ്ങളുടെ വിവാഹം തീരുമാനിച്ചുവെന്നും ബിജു മേനോൻ പറയുന്നു. പ്രണയിക്കുന്നത് ബിജുവേട്ടന് ചമ്മലുള്ള കാരണമാണ്. ബിജുവേട്ടനെ അല്ലാതെ വേറെ ആരെയും കല്യാണം കഴിക്കില്ലെന്ന് താൻ വീട്ടിൽ പറഞ്ഞിരുന്നുവെന്നും അങ്ങനെയാണ് വീട്ടുകാർ കാര്യങ്ങൾ സംസാരിച്ച ഉറപ്പിച്ചതെന്നും സംയുക്ത കൂട്ടിച്ചേർത്തു.

അഭിമുഖത്തിൽ ഉടനീളം ബിജുവിനെക്കാൾ കൂടുതൽ സംസാരിച്ചത് സംയുക്തയായിരുന്നു. ചേരേണ്ടവർ തന്നെയാണ് ചേർന്നതെന്നാണ് പഴയ അഭിമുഖം കണ്ടതോടെ ആരാധകർ കുറിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X