twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബിജു മേനോന്‍ സംയുക്ത സിനിമകള്‍ക്ക് ബോക്‌സോഫീസില്‍ സംഭവിച്ചത്,താരദമ്പതികളുടെ ആ മൂന്ന് ചിത്രങ്ങള്‍

    By Midhun Raj
    |

    മലയാളി പ്രേക്ഷകരുടെ ഒന്നടങ്കം പ്രിയപ്പെട്ട താരദമ്പതികളാണ് ബിജു മേനോനും സംയുക്ത വര്‍മ്മയും. വളരെ കുറച്ച് കാലം മാത്രം സിനിമയിലുണ്ടായിരുന്ന സംയുക്ത ബിജു മേനോനൊപ്പവും സിനിമകള്‍ ചെയ്തിരുന്നു. വിവാഹ ശേഷം സിനിമ വിട്ട നടി കുടുംബ ജീവിതത്തിന് പ്രാധാന്യം നല്‍കുകയായിരുന്നു. നായികയായും സഹനടിയായുമൊക്കെയാണ് സംയുക്ത മലയാളത്തില്‍ തിളങ്ങിയത്. മലയാളത്തിലെ സൂപ്പര്‍താരങ്ങളുടെയെല്ലാം നായികയായെല്ലാം നടി സിനിമകളില്‍ അഭിനയിച്ചിരുന്നു.

    അതേസമയം നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെയാണ് ബിജു മേനോന്‍ മോളിവുഡില്‍ സജീവമായത്. ഈ വര്‍ഷമാദ്യം പുറത്തിറങ്ങിയ അയ്യപ്പനും കോശിയും എന്ന ചിത്രം നടന്റെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു. ബിജു മേനോന്‍ സംയുക്ത കൂട്ടുകെട്ടില്‍ മൂന്ന് സിനിമകളാണ് മലയാളത്തില്‍ റിലീസ് ചെയ്തിരുന്നത്.

    ഇരുവരും നായികാനായകന്മാരായ

    ഇരുവരും നായികാനായകന്മാരായ മഴ, മധുരനൊമ്പരക്കാറ്റ്, മേഘമല്‍ഹാര്‍ തുടങ്ങിയവയാണ് ആ ചിത്രങ്ങള്‍. രണ്ടായിരത്തിലാണ് ഇരുവരും ഒന്നിച്ചഭിനയിച്ച ആദ്യ ചിത്രം പുറത്തിറങ്ങിയത്. ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത മഴയാണ് ബിജു മേനോന്‍ സംയുക്ത വര്‍മ്മ കൂട്ടുകെട്ടില്‍ പുറത്തിങ്ങിയ ആദ്യ ചിത്രം. പ്രമേയപരമായും, താരങ്ങളുടെ പ്രകടനംകൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു മഴ.

    എന്നാല്‍ വാണിജ്യപരമായി

    എന്നാല്‍ വാണിജ്യപരമായി സിനിമയ്ക്ക് തിയ്യേറ്ററുകളില്‍ വിജയം കൈവരിക്കാന്‍ സാധിച്ചിരുന്നില്ല. രവീന്ദ്രന്‍ ഒരുക്കിയ മഴയിലെ പാട്ടുകളെല്ലാം തന്നെയും ഒരുകാലത്ത് തരംഗമായി മാറിയിരുന്നു. ഒരു ക്ലാസിക്ക് ചിത്രമായിട്ടാണ് മഴയെ ഇന്നും മലയാളി പ്രേക്ഷകര്‍ ഓര്‍ക്കുന്നത്. മഴയ്ക്ക് പിന്നാലെയാണ് കമലിന്റെ സംവിധാനത്തില്‍ മധുരനൊമ്പരക്കാറ്റ് എന്ന ചിത്രം ബിജു മേനോന്‍ സംയുക്ത വര്‍മ്മ കൂട്ടുകെട്ടില്‍ മലയാളത്തില്‍ പുറത്തിറങ്ങുന്നത്.

    രഘുനാഥ് പലേരിയുടെ

    രഘുനാഥ് പലേരിയുടെ തിരക്കഥയില്‍ ഒരുങ്ങിയ ചിത്രം സംവിധായകന്‍ കമലാണ് ഒരുക്കിയത്. കുടുംബ പശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കിയ മധുരനൊമ്പരക്കാറ്റില്‍ നായികാ നായകന്മാരായിട്ടാണ് ഇരുവരും അഭിനയിച്ചത്. ഇമോഷണല്‍ രംഗങ്ങള്‍ ഒരുപാട് ഉണ്ടായിരുന്ന സിനിമ തിയ്യേറ്ററുകളില്‍ വിജയമായിരുന്നില്ല. തിയ്യേറ്ററുകളില്‍ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും പിന്നീട് മിനിസ്‌ക്രീനില്‍ എത്തിയപ്പോഴാണ് സിനിമ ചര്‍ച്ച ചെയ്യപ്പെട്ടത്.

    2000ത്തില്‍ തന്നെ പുറത്തിറങ്ങിയ

    2000ത്തില്‍ തന്നെ പുറത്തിറങ്ങിയ മധുര നൊമ്പരക്കാറ്റ് ആ വര്‍ഷത്തെ മികച്ച രണ്ടാമത്തെ ചിത്രത്തിനുളള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയിരുന്നു. ബിജു മേനോന്‍ സംയുക്ത മേനോന്‍ കൂട്ടുകെട്ടില്‍ അവസാനമായി പുറത്തിറങ്ങിയത് മേഘമല്‍ഹാര്‍ എന്ന ചിത്രമാണ്. കമല്‍ തന്നെയായിരുന്നു സിനിമ സംവിധാനം ചെയ്തിരുന്നത്.

    നന്ദിത മേനോന്‍

    നന്ദിത മേനോന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ സംയുക്ത അവതരിപ്പിച്ചത്. രാജീവന്‍ എന്ന കഥാപാത്രമായി ബിജു മേനോനും ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചു. രമേഷ് നാരായണന്‍ ഒരുക്കിയ മേഘമല്‍ഹാറിലെ പാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കമലിന്റെ തന്നെ തിരക്കഥയിലായിരുന്നു സിനിമ ഒരുങ്ങിയത്. എന്നാല്‍ സിനിമ തിയ്യേറ്ററുകളില്‍ പരാജയപ്പെടുകയായിരുന്നു. ബിജു മേനോനും സംയുക്ത വര്‍മ്മയും ഒരുമിച്ചഭിനയിച്ച മൂന്ന് ചിത്രങ്ങളും തിയ്യേറ്ററുകളില്‍ പരാജയപ്പെടുകയാണ് ചെയ്തത്.

    Read more about: biju menon samyuktha varma
    English summary
    biju menon and samyuktha varma starrer 3 films flop at box office,here is the reason
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X