സംയുക്തയ്ക്കും ടെൻഷനുണ്ടെന്ന് ബിജു മേനോൻ; പ്രണയത്തിലായ ശേഷം ഒരുമിച്ച് അഭിനയിച്ചപ്പോൾ; കമൽ

മലയാള സിനിമാ രം​ഗത്തെ പ്രിയ താര ദമ്പതികളാണ് ബിജു മേനോനും സംയുക്ത വർമയും.ഒരുമിച്ച് സിനിമകളിൽ അഭിനയിക്കവെ പ്രണയത്തിലായ ഇരുവരും 2002 ലാണ് വിവാഹം ചെയ്യുന്നത്. വിവാഹ ശേഷം സംയുക്ത അഭിനയ രം​ഗം വിട്ടു. കരിയറിൽ തിരക്കേറിയ സമയത്താണ് സംയുക്ത വിവാഹിതയാകുന്നത്. സിനിമാ രം​ഗത്തേക്ക് പിന്നീടൊരു തിരിച്ച് വരവിന് സംയുക്ത തയ്യാറായിട്ടില്ല. അതേസമയം ബിജു മേനോൻ മലയാളത്തിൽ മുൻനിര നടനായി മാറി.

കമൽ സംവിധാനം ചെയ്ത മധുരനൊമ്പരക്കാറ്റ് എന്ന സിനിമ ചെയ്യുന്നതിനിടെയാണ് ബിജു മേനോനും സംയുക്ത വർമയും തമ്മിൽ അടുക്കുന്നത്. പ്രണയത്തിലായിരിക്കെ സംയുക്തയും ബിജു മേനോനും ഒരുമിച്ച് അഭിനയിച്ച സിനിമയാണ് മേഘമൽഹാർ. കമൽ തന്നെയാണ് സംവിധായകൻ. സിനിമയിൽ രണ്ട് പേരെയും നായികാ നായകൻമാരാക്കിയതിനെക്കുറിച്ച് സംസാരിക്കുകയാണ് കമൽ. സിനിമ ചെയ്യുമ്പോൾ സംയുക്തയ്ക്കും ബിജു മേനോനും ആശങ്കയുണ്ടായിരുന്നെന്ന് കമൽ പറയുന്നു. കൗമുദി മൂവീസിനോടാണ് പ്രതികരണം.

Biju Menon  Samyuktha Varma

മധുര നൊമ്പരക്കാറ്റ് എന്ന സിനിമയുടെ ലൊക്കേഷനിൽ വെച്ചാണ് ഇവരുടെ പ്രണയം ആരംഭിക്കുന്നതും. ഞാനും ക്യാമറമാനുമാണ് ഈ പ്രണയം കണ്ടുപിടിച്ചത്. എന്നാൽ ബിജു മേനോനും സംയുക്തയും പ്രണയത്തിലാണെന്ന് സമ്മതിക്കില്ല. ആ പടം തീർന്നപ്പോഴും അവർ സമ്മതിച്ചില്ല. മേഘമൽഹാറിന് രണ്ട് പേരും വന്നു. സെറ്റിൽ വന്നപ്പോഴാണ് ബിജു മേനോനോട് തിരക്കഥ മുഴുവൻ പറയുന്നത്. കഥ കേട്ടപ്പോൾ ബിജു മേനോൻ വല്ലാതായി. ലൗ സ്റ്റോറി ആണല്ലേ എന്ന് ചോദിച്ചു.

ഞങ്ങളാരും ലൊക്കേഷനിൽ ഒന്നും പറയാൻ പോകുന്നില്ലെന്ന് ഞാൻ പറഞ്ഞു. ആൾക്കാർ അറിയുമോ എന്ന ടെൻഷനുണ്ട്, സംയുക്തയ്ക്കും ആ ടെൻഷനുണ്ടെന്ന് സാറിനോട് പറയാൻ പറഞ്ഞെന്ന് ബിജു മേനോൻ. ഞാൻ സംയുക്തയോട് പറഞ്ഞു. നിങ്ങൾ തമ്മിലുള്ള ക്യാമറയ്ക്ക് പുറത്തുള്ള കാര്യങ്ങളൊന്നും ഞങ്ങൾ അറിയേണ്ടതില്ല. എന്റെ ക്യാമറയ്ക്ക് മുമ്പിൽ നിങ്ങൾ കഥാപാത്രങ്ങൾ മാത്രമാണെന്ന് പറഞ്ഞു.

Biju Menon  Samyuktha Varma

പക്ഷെ മേഘമൽഹാർ എന്ന സിനിമയ്ക്ക് ശേഷം ബിജു മേനോനും സംയുക്തയും ഒരുമിച്ച് ജീവിതം തുടങ്ങി. ആ സിനിമയുണ്ടാക്കിയ ഇംപാക്ട് ആണതെന്നും കമൽ പറഞ്ഞു. 2001ലാണ് മേഘമൽഹാർ പുറത്തിറങ്ങിയത്. സംയുക്തയുടെ കരിയറിലെ ഏറ്റവും മികച്ച വർഷത്തിലാണ് വിവാഹം നടന്നു. കുബേരൻ, തെങ്കാശിപട്ടണം എന്നീ രണ്ട് ഹിറ്റ് സിനിമകളിൽ 2002 ൽ സംയുക്ത നായികയായെത്തി.

വിവാഹ ശേഷം മികച്ച അവസരങ്ങൾ വന്നെങ്കിലും സംയുക്ത തിരിച്ച് വരവിന് തയ്യാറായില്ല. പഴശ്ശിരാജ ഉൾപ്പെടെയുള്ള സിനിമകളിൽ സംയുക്തയെയാണ് ആദ്യം നായികയായി പരി​ഗണിച്ചത്. എന്നാൽ സംയുക്ത ഈ അവസരം വേണ്ടെന്ന് വെച്ചു. സംയുക്തയ്ക്ക് കുടുംബത്തിലെ ഉത്തരവാദിത്തങ്ങളുണ്ടെന്നാണ് തിരിച്ച് വരവിനെക്കുറിച്ച് ചോദിച്ചപ്പോൾ ബിജു മേനോൻ പറഞ്ഞത്.

More from Filmibeat

Read more about: biju menon samyuktha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X