മമ്മൂക്കയെ അനുകരിക്കുന്നെന്ന് പറഞ്ഞു, വളരെ പാടുപെട്ടു; സച്ചി പോയ ശേഷം അങ്ങനെയൊരു സൗഹൃദമില്ല; ബിജു മേനോൻ
നായകനായും വില്ലനായും സഹ നടനായുമെല്ലാം പ്രേക്ഷകർക്ക് മുമ്പിലെത്തിയ നടനാണ് ബിജു മേനോൻ. കരിയറിൽ പല ഘട്ടങ്ങൾ ബിജു മേനോൻ കണ്ടിട്ടുണ്ട്. വിജയ പരാജയങ്ങൾ ഒരുോപലെ നേരിട്ട ബിജു മേനോന് ശ്രദ്ധേയമായ നിരവധി സിനിമകളുടെ ഭാഗമായി. സ്ഥിരം ശൈലിയിലുള്ള കഥാപാത്രങ്ങളാണ് കരിയറിലെ തുടക്ക കാലത്ത് ബിജു മേനോൻ ചെയ്തതെങ്കിലും പിന്നീട് വ്യത്യസ്തമായ സിനിമകൾ നടൻ തെരഞ്ഞെടുത്തു. അനുരാഗ കരിക്കിൻ വെള്ളം, അയ്യപ്പനും കോശിയും, ആർക്കറിയാം, വെള്ളിമൂങ്ങ തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയ വേഷമാണ് ബിജു മേനോന് ലഭിച്ചത്.
അയ്യപ്പനും കോശിയിലെ കഥാപാത്രം വൻ ജനപ്രീതി ബിജു മേനോന് നേടിക്കൊടുത്തു. വർഷങ്ങൾ നീണ്ട തന്റെ കരിയർ ഗ്രാഫിനെക്കുറിച്ച് സംസാരിക്കുകയാണ് ബിജു മേനോൻ. തുടക്ക കാലത്ത് ഒരേ തരത്തലുള്ള പെലാസ് വേഷങ്ങൾ ചെയ്തതിനെക്കുറിച്ചും പിന്നീട് മാറി ചിന്തിച്ചതിനെക്കുറിച്ചും ബിജു മേനോൻ സംസാരിച്ചു. ദ ക്യൂ സ്റ്റുഡിയോയാണ് പ്രതികരണം.

അന്ന് ഭയങ്കര സീരിയസായി കണ്ടിരുന്നില്ല. പോകപ്പോകെ നമുക്കും ബോറടിച്ചു. സുഹൃത്തുക്കളൊക്കെ പറയാൻ തുടങ്ങി. അങ്ങനെ പൊലീസ് വേഷം കുറച്ച് എന്തെങ്കിലും കണ്ടന്റുള്ളതേ ചെയ്യുമെന്ന് തീരുമാനിച്ചു. അതിന് ശേഷമുണ്ടായ സിനിമയാണ് അനുരാഗ കരിക്കിൻ വെള്ളം. ആസിഫലിയുടെ അച്ഛനായാണെങ്കിലും അതിൽ പെർഫോമൻസിന് സ്കോപ്പ് ഉണ്ടായിരുന്നെന്ന് ബിജു മേനോൻ ചൂണ്ടിക്കാട്ടി. മമ്മൂട്ടിയുമായി വന്ന താരതമ്യത്തെക്കുറിച്ചും ബിജു മേനോൻ സംസാരിച്ചു.
ആദ്യ കാലത്തെ സിനിമകളിലൊക്കെ എനിക്ക് രൂപ സാദൃശ്യവും ശബ്ദ സാമ്യവും മമ്മൂക്കയോടായിരുന്നു. പലതിലും നൂൽപ്പാലം പോലെയായിരുന്നു ശബ്ദത്തെ കൈകാര്യം ചെയ്തത്. പലരും മമ്മൂക്കയെ അനുകരിക്കുന്നെന്ന് പറഞ്ഞു. അറിഞ്ഞ് കൊണ്ട് ഇമിറ്റേറ്റ് ചെയ്തതല്ല. അന്നത്തെ പൊലീസ് കഥാപാത്രങ്ങൾ ഡയലോഗ് ഓറിയന്റഡ് ആണ്. പൊലീസ് കഥാപാത്രങ്ങൾക്കൊക്കെ ഒരു ലാംഗ്വേജ് ഉണ്ടാകും. ആ രീതിയിൽ പറഞ്ഞ് പോകുമ്പോൾ എങ്ങനെ പോയാലും സാമ്യം വരുമെന്ന് ബിജു മേനോൻ പറയുന്നു. വളരെ പാട് പെട്ടാണ് മാറ്റാൻ ശ്രമിച്ചതെന്നും ബിജു മേനോൻ വ്യക്തമാക്കി.

മമ്മൂക്കയുമായി സംസാരിക്കൽ വളരെ കുറവാണ്. പക്ഷെ അദ്ദേഹത്തെ നിരീക്ഷിക്കും. അദ്ദേഹത്തിന്റെ സിനിമാ തെരഞ്ഞെടുപ്പുകൾ ശ്രദ്ധയോടെ നോക്കുന്നു. അദ്ദേഹം സിനിമകൾ തെരഞ്ഞെടുക്കുന്ന രീതി ഇടയ്ക്ക് മാറും. ഇപ്പോൾ പൂർണ സ്വാതന്ത്ര്യമുള്ള ഒരു സ്പേസിൽ നിന്നാണ് കളിക്കുന്നത്. വളരെ നല്ലതാണ് അതൊക്കെ. ഇത്രയും കാലം കരിയർ നിലനിർത്താനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളുണ്ട്. ആ എഫെർട്ടിനെയാണ് അഭിനനന്ദിക്കേണ്ടത്. ആ ക്ഷമയും കൺട്രോളും ഡിസിപ്ലിനുമാണ് നമ്മുടെയൊന്നും ജീവിതത്തിൽ ഇല്ലാതെ പോയതെന്നും ബിജു മേനോൻ വ്യക്തമാക്കി.
അയ്യപ്പനും കോശിയിലെയും മുണ്ടൂർ മാടൻ എന്ന കഥാപാത്രം സ്പിൻ ഓഫ് പോലെ ആലോചിച്ചിരുന്നെന്ന് ബിജു മേനോൻ പറയുന്നു. ഞാനും സച്ചിയും സംസാരിച്ചിരുന്നു. സച്ചിയുമായി ഒരു പ്രൊഡക്ഷൻ ആലോചിച്ചതാണ്. സച്ചിയുടെ ചിന്തകളൊന്നും ഇപ്പോൾ വേറെ ഒരാളെക്കൊണ്ട് എഴുതിക്കാൻ പറ്റുന്നതല്ല. സച്ചിയുമായി എന്തും പറയാവുന്ന സൗഹൃദമായിരുന്നു.
വഴക്കാണെങ്കിലും ഒരു കള്ളത്തരം ഇല്ലാതെ പരസ്പരം പറയുന്ന സൗഹൃദമായിരുന്നു. ഭയങ്കര ആത്മവിശ്വാസമായിരുന്നു. സിനിമയിൽ ഇപ്പോൾ അങ്ങനെ ഒരു വ്യക്തി തനിക്കില്ലെന്നും ബിജു മേനോൻ വ്യക്തമാക്കി. തുണ്ട് ആണ് ബിജു മേനോന്റെ പുതിയ സിനിമ.


Click it and Unblock the Notifications