സംയുക്തയ്ക്കൊപ്പം അഭിനയിക്കാനായി ആരും വിളിച്ചില്ല! വെളിപ്പെടുത്തലുമായി ബിജു മേനോന്‍

ഓണ്‍സ്‌ക്രീനില്‍ മാത്രമല്ല ഓഫ് സ്‌ക്രീനിലും മികച്ച കെമിസ്ട്രി പുറത്തെടുത്ത താരദമ്പതികളാണ് ബിജു മേനോനും സംയുക്ത വര്‍മ്മയും. ഇരുവരും ഒരുമിച്ചഭിനയിച്ച സിനിമകളെല്ലാം പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചവയായിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള സംയുക്ത വര്‍മ്മയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍. ഇതേക്കുറിച്ച് ചോദിക്കുമ്പോഴൊക്കെ വ്യക്തമായ സൂചന നല്‍കാതെ ഒഴിഞ്ഞു മാറുകയാണ് ഇരുവരും.

അഭിമുഖങ്ങളിലെല്ലാം ഈ ചോദ്യം ഇരുവരും നേരിട്ടിട്ടുണ്ട്. മികച്ച അവസരം ലഭിച്ചാല്‍ തിരിച്ചുവരുമെന്ന് സംയുക്ത തന്നെ വ്യക്തമാക്കിയിരുന്നു. ബിജു മേനോന്റെ ചിത്രമായ സാള്‍ട്ട് മാഗോ ട്രീയിലേക്ക് താരത്തെ പരിഗണിച്ചിരുന്നു. എന്നാല്‍ താരത്തിന് ഈ വേഷം സ്വീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ ബിജു മേനോന്‍ ഇതേക്കുറിച്ച് വ്യക്തമാക്കിയിരുന്നു. വിവാഹ ശേഷം ഒരുമിച്ച് അഭിനയിക്കുന്നതിനുള്ള അവസരമൊന്നും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നാണ് താരം പറയുന്നത്.

അഭിനയിക്കരുതെന്ന് പറഞ്ഞിട്ടില്ല

വിവാഹത്തോടെ അഭിനയം നിര്‍ത്തുന്ന നായികമാരുടെ ഇടയിലേക്ക് സംയുക്ത വര്‍മ്മയും ഇടംപിടിക്കുകയായിരുന്നു. പല നായികമാരും പിന്നീട് തിരിച്ചെത്തിയിരുന്നുവെങ്കിലും സംയുക്ത ഇന്നുവരെ എത്തിയിരുന്നില്ല. ഇതേക്കുറിച്ചാണ് ആരാധകര്‍ എപ്പോഴും ചോദിച്ചുകൊണ്ടിരിക്കുന്നത്. സ്വന്തം തീരുമാനമാണ് സംയുക്തയുടേതെന്നും അഭിനയിക്കരുതെന്ന് താനൊരിക്കലും പറഞ്ഞിരുന്നില്ലെന്നും ബിജു മേനോന്‍ പറയുന്നു. പങ്കെടുക്കുന്ന പരിപാടികളിലെല്ലാം താന്‍ നേരിട്ടുകൊണ്ടിരിക്കുന്ന ചോദ്യമാണിത്.

ആരും വിളിച്ചിട്ടില്ല

വിവാഹശേഷം ആരും തങ്ങളെ ഒരുമിച്ച് അ്ഭിനയിക്കാന്‍ വിളിച്ചിരുന്നില്ലെന്ന് ബിജു മേനോന്‍ പറയുന്നു. അടുത്തിടെ നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അദ്ദേഹം ഇതേക്കുറിച്ച് വ്യക്തമാക്കിയത്. കാഴ്ച, കഥ പറയുമ്പോള്‍ തുടങ്ങിയ സിനിമകളിലേക്ക് സംയുക്തയെ വിളിച്ചിരുന്നു. എന്നാല്‍ വിവാഹശേഷം ഒരുമിച്ചൊരു ചിത്രത്തിലേക്കും തങ്ങളെ വിളിച്ചിട്ടില്ല. ഫാമിലി പാക്കേജ് ഇതുവരെ വന്നിട്ടില്ല.

സ്ക്രീനിലെ പ്രണയം

മഴ, മേഘമല്‍ഹാര്‍ , മധുരനൊമ്പരക്കാറ്റ് തുടങ്ങിയ സിനിമകള്‍ ചിത്രീകരിക്കുമ്പോള്‍ ക്യാമറയ്ക്ക് മുന്നില്‍ മാത്രമല്ല യഥാര്‍ത്ഥ ജീവിതത്തിലും ഇരുവരും പ്രണയിക്കുകയായിരുന്നു. തുടക്കത്തിലെ എതിര്‍പ്പുകളെ അനുകൂലമാക്കി മാറ്റി ഇരുവരും വിവാഹിതരാവുകയും ചെയ്തു. സിനിമയിലെ അതേ കെമിസ്ട്രി തന്നെ ഇവര്‍ ജീവിതത്തിലും നിലനിര്‍ത്തുന്നത്.

യോഗാ പഠനവുമായി തിരക്കിലാണ്

യോഗാ പഠനവുമായി ബന്ധപ്പെട്ട തിരക്കിലാണ് സംയു്കത വര്‍മ്മ.യോഗ ചെയ്യുന്ന താരത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. യോഗയില്‍ ഉപരി പഠനം നടത്തി ഓരോ ലെവലും കഴിഞ്ഞ് മുന്നേറുമ്പോഴും ഒരിക്കല്‍പ്പോലും തന്നെ യോഗ ചെയ്യാന്‍ സംയുക്ത നിര്‍ബന്ധിച്ചിട്ടില്ലെന്ന് ബിജു മേനോന്‍ പറഞ്ഞിരുന്നു, തന്റെ അലസതയെക്കുറിച്ച് കൃത്യമായി അറിയാവുന്നതിനാലാണ് നിര്‍ബന്ധിക്കാത്തത്
പൊതുവെ മടിയനെന്ന ചീത്തപ്പേര് തനിക്കുണ്ട്. മമ്മൂക്കയാണ് ഈ അലങ്കാരം ആദ്യമായി ചാര്‍ത്തിത്തന്നതെന്നും താരം നേരത്തെ പറഞ്ഞിരുന്നു.

ഇനി ഒരുമിച്ച് അഭിനയിക്കുമ്പോള്‍

ഇനി ഒരുമിച്ച് അഭിനയിക്കുന്നത് അത്ര സുഖമായിരിക്കില്ല. പ്രധാനപ്പെട്ട ഡയലോഗുകളൊക്കെ പറയുമ്പോള്‍ മുഖത്ത് നോക്കിയാല്‍ ചിരി വരും. എന്‍ഗേജ്‌മെന്റ് കഴിഞ്ഞതിന് ശേഷമായിരുന്നു മേഘമല്‍ഹാറില്‍ അഭിനയിച്ചത്. ആ സിനിമ ഇപ്പോള്‍ കാണുമ്പോള്‍ ഉടന്‍ തന്നെ ചാനല് മാറ്റും. സ്വന്തം അഭിനയം കാണുമ്പോഴാണ് ബോറായി തോന്നുന്നതെന്നും ബിജു മേനോന്‍ നേരത്തെ പറഞ്ഞിരുന്നു.

സംയുക്ത സിനിമയിലേക്കെത്തിയത്

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത വീണ്ടും ചില വീട്ടുകാര്യങ്ങളിലൂടെയാണ് സംയുക്ത വര്‍മ്മ തുടക്കം കുറിച്ചത്. ശാലീനതയുമായെത്തിയ ഭാവനയെ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. പിന്നീടങ്ങോട്ട് നിരവധി സിനിമകളിലാണ് താരം അഭിനയിച്ചത്. താരം അഭിനയിച്ച ചിത്രങ്ങളിലെല്ലാം മനോഹരമായ ഗാനങ്ങളുമുണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X