twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഒട്ടും പറ്റാതെ വന്നപ്പോള്‍ സുഹൃത്തുക്കളെ വിളിച്ചു വരുത്തി, തെലുങ്ക് സിനിമ സെറ്റിനെ കുറിച്ച് ബിജു മേനോൻ

    |

    മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ബിജു മേനോൻ. നടൻ, സഹനടൻ വില്ലൻ എന്നിങ്ങനെ സിനിമയിൽ എല്ലാ വേഷത്തിലും നടന് തിളങ്ങാൻ കഴിഞ്ഞിരുന്നു. മലയാളത്തിൽ മാത്രമല്ല മറ്റ് തെന്നിന്ത്യൻ ഭാഷകളിലും ബിജു മേനോൻ സജീവമാണ്. ലൂസിഫറിന്റെ തമിഴ് റീമേക്കിലാണ് നടൻ നിലവിൽ അഭിനയിക്കുന്നത്. വിവേക് ഓബ്റോയി മലയാളത്തിൽ അവതരിപ്പിച്ച ബോബി എന്ന നെഗറ്റീവ് കഥാപാത്രത്തെയാണ് നടൻ തെലുങ്കിൽ അവതരിപ്പിക്കുന്നത്.

    Biju Menon

    ഇപ്പോഴിത തെലുങ്ക് സിനിമ സെറ്റുകളെ കുറിച്ചുള്ള നടന്റെ വാക്കുകൾ വൈറലാവുകയാണ്. കാന്‍ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സിനിമയിലെ കംഫര്‍ട്ട് സോണുകളെ കുറിച്ച് പറയുമ്പോഴായിരുന്നു നടൻ ഇക്കാര്യം വെളിപ്പെടുത്തിയത്. ദൃശ്യം സിനിമ നടൻ ഒഴിവാക്കി എന്ന തരത്തിലുളള വാർത്തകൾ പ്രചരിച്ചിരുന്നു. ഇത് മറുപടി നൽകുമ്പോഴായിരുന്നു സിനിമയിലെ കംഫര്‍ട്ട് സോണുകളെ കുറിച്ച് നടൻ വെളിപ്പെടുത്തിയത്. നടന്റെ വാക്കുകള്‍ ഇങ്ങനെ...

    ഏഴ് വര്‍ഷം എങ്കിലും എനിക്ക് കിട്ടി, ജീവിതം അങ്ങനെയാണ്, ചിലത് സംഭവിക്കുന്നു, അച്ഛനെ കുറിച്ച് രഞ്ജിനി ഹരിദാസ്ഏഴ് വര്‍ഷം എങ്കിലും എനിക്ക് കിട്ടി, ജീവിതം അങ്ങനെയാണ്, ചിലത് സംഭവിക്കുന്നു, അച്ഛനെ കുറിച്ച് രഞ്ജിനി ഹരിദാസ്

    മനപൂര്‍വം നമ്മള്‍ സിനിമ മാറ്റിവെക്കുകയോ ചെയ്യാതിരിക്കുകയോ ചെയ്തിട്ടില്ല. അതിന് ഒരു കാരണമുണ്ടാകും. ഒന്നുകില്‍ ആ കഥാപാത്രം ഞാന്‍ ചെയ്യുന്നതില്‍ അവര്‍ കോണ്‍ഫിഡന്‍സ് ആയിരിക്കും എന്നാല്‍ ഞാന്‍ ആയിരിക്കില്ല. അങ്ങനെ മാറിയിട്ടുള്ള സിനിമകളുണ്ട്. പിന്നെ എനിക്ക് കംഫര്‍ട്ടബിള്‍ ആയിട്ടുള്ള ഒരു സ്ഥലം ഇതൊക്കെ ഒരു ഘടകമാണ്. നാളെ എന്നെ വേറെ ഒരു വലിയ ഡയരക്ടര്‍ വേറെ ഒരു ലാംഗ്വേജിലേക്ക് വിളിക്കുമ്പോള്‍ എനിക്ക് അവിടെ പോകാന്‍ തോന്നുന്ന ഒരു ഘടകമുണ്ടാകണം. ഒരു ക്യാരക്ടര്‍ മാത്രമായി എന്നെ മോഹിപ്പിക്കില്ല. ഒരു കംഫര്‍ട്ട് സോണ്‍ എന്ന് പറയാം. പലപ്പോഴും ഞാന്‍ കംഫര്‍ട്ടിബിള്‍ ആവില്ല.

    ഷാരൂഖ് ഖാനെ സിനിമയിൽ നിന്ന് പുറത്താക്കുമെന്ന് കരുതി, അന്ന് തെറ്റായി ചിന്തിച്ചിരുന്നുവെന്ന് ഗൗരിഷാരൂഖ് ഖാനെ സിനിമയിൽ നിന്ന് പുറത്താക്കുമെന്ന് കരുതി, അന്ന് തെറ്റായി ചിന്തിച്ചിരുന്നുവെന്ന് ഗൗരി

    തെലുങ്കിലൊക്കെ പോയ സമയത്ത് ആദ്യത്തെ രണ്ട് ദിവസമൊക്കെ കഴിഞ്ഞപ്പോള്‍ തിരിച്ചുവന്നാലോ എന്ന് ഞാന്‍ ആലോചിച്ചിരുന്നു. ഭാഷ കംഫര്‍ട്ടിബിള്‍ ആവുന്നുണ്ടായിരുന്നില്ല. പിന്നെ അവിടെ ഭയങ്കര ബഹുമാനവും ഒക്കെയാണ്. ഇവിടെ കാരവനൊക്കെ ഇപ്പോഴാണ് ഉള്ളത്. നാളുകള്‍ക്ക് മുന്‍പേ അവിടെ നമ്മള്‍ ചെല്ലുമ്പോഴേ കാരവനുണ്ടാകും. സീന്‍ ആവുമ്പോള്‍ മാത്രം അതില്‍ നിന്ന് ഇറങ്ങി വരുക. അത് കഴിഞ്ഞാല്‍ തിരിച്ച് കയറുക. നമുക്ക് മാത്രമായി ഒരു ലോഡ് ഭക്ഷണം കൊണ്ടുവെക്കുക. അതൊക്കെ ഒരു ശ്വാസംമുട്ടലാണ്. ഒട്ടും പറ്റാതെ വന്നപ്പോള്‍ തൃശൂരില്‍ നിന്ന് സുഹൃത്തുക്കളെ വിളിച്ചുവരുത്തിയ അവസരമൊക്കെ ഉണ്ടായിട്ടുണ്ട്, ബിജു മേനോന്‍ പറയുന്നു.

    ദൃശ്യം 2 വേണ്ടെന്ന് വയ്ക്കാനുള്ള കാരണം പ്രതിഫലം കുറഞ്ഞതിന്റെ പേരിൽ അല്ലെന്നും താരം അഭിമുഖത്തിൽ പറയുന്നു.'' ആ സമയത്ത് മറ്റൊരു സിനിമയുമായി ബന്ധപ്പെട്ട് കാര്യമായ സംസാരം നടക്കുകയായിരുന്നെന്നും അതുകൊണ്ടാണ് ദൃശ്യം ചെയ്യാന്‍ പറ്റാതെ പോയതെന്നും ബിജു മേനോന്‍ പറയുന്നു. പ്രതിഫലം കൂട്ടി ചോദിച്ചതുകൊണ്ടാണെന്നൊക്കെയുള്ള വാര്‍ത്തകള്‍ വന്നിരുന്നല്ലോ എന്ന ചോദ്യത്തിന് തന്നെ അറിയുന്നവര്‍ക്ക് അത് മനസിലാകുമെന്നായിരുന്നു'' നടന്റെ മറുപടി.

    Recommended Video

    Biju Menon to play Vivek Oberoi’s role in 'Lucifer's Telugu version | FilmiBeat Malayalam

    'അങ്ങനെയുള്ള മാനദണ്ഡമൊന്നും നമുക്കില്ല. അര്‍ഹിക്കുന്ന പ്രതിഫലം അവര്‍ തരും. അല്ലാതെ മറ്റൊന്നുമില്ല. ഏറ്റവും കൂടുതല്‍ ആളുകള്‍ കാണുകയും ശ്രദ്ധിക്കുകയും ചെയ്യുമ്പോഴാണ് അത് നമുക്ക് കിട്ടുന്ന അംഗീകാരമായി മാറുക. ആ രീതിയില്‍ ബ്രില്ല്യന്റ് ആയിട്ടുള്ള സിനിമയായിരുന്നു ദൃശ്യം 2. ഒരുപാട് പേര്‍ കണ്ട സിനിമയായിരുന്നു. അതുകൊണ്ട് തന്നെ അതിന്റെ ഭാഗമാകാമായിരുന്നു എന്ന് തോന്നിയിരുന്നു. അത്തരം കഥാപാത്രങ്ങളൊക്കെ ചെയ്യാന്‍ പറ്റാതെ പോകുന്നത് നഷ്ടം തന്നെയാണെന്നും ബിജു മേനോൻ പറയുന്നു. ദൃശ്യം 2 വില്‍ മുരളിഗോപി ചെയ്ത വേഷത്തിൽ ആദ്യം പരിഗണിച്ചത് നടന്‍ ബിജു മേനോനെയായിരുന്നു. പിന്നീടാണ് മുരളി ഗോപി കഥാപാത്രത്തിൽ എത്തുന്നത്.

    Read more about: biju menon
    English summary
    Biju Menon Opens Up Hospitality About Telugu cinema Industry, Goes Viral,
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X