എന്റെ ഹീറോസ് ഇവരാണ്, ബിജു മേനോന്റെ ഹീറോയുടെ പേര് കേട്ട് ചിരിയടക്കാനാവാതെ പൃഥ്വിരാജ്
കർണ്ണൻ നെപ്പോളിയൻ ഭഗത് സിങ് ഇവർ മൂന്ന് പേരുമാണ് എന്റെ ഹീറോസ്... പൃഥ്വിരാജിന്റെ ഈ ഡയലോഗ് കേൾക്കാത്തവരും നെഞ്ചിലേറ്റാത്തവരും എന്തിന് ഒന്ന് ട്രോളാത്തവരായും ആരും ഉണ്ടാകില്ല. മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ച പൃഥ്വിരാജിന്റെ ഡയലോഗുകളിൽ ഒന്നാണിത്. ഇപ്പോഴിത ഈ ചോദ്യം ബിജു മേനോനോട് ചോദിച്ച് പൃഥ്വിരാജ്. ക്ലബ് എഫ് എമ്മിന്റെ സ്റ്റാർ ജാമിൽ അതിഥികളായി എത്തിയപ്പോഴാണ് ബിജു മേനോനോട് പൃഥ്വി ഇക്കാര്യം ചോദിച്ചത്. അവതാരകന്റെ നിദ്ദേശത്തെ തുടർന്നാണ് പൃഥ്വി ഈ ചേദ്യം ചോദിച്ചത്.

കർണ്ണൻ നെപ്പോളിയൻ ഭഗത് സിങ് ഇവർ മൂന്ന് പേരുമാണ് എന്റെ ഹീറോസ്.. എന്നാൽ ബിജു മേനോന്റെ ഹീറോ ആരാണെന്നായിരുന്നു ചോദ്യം. വളരെ കൂളായി നസ്രുദ്ദീൻ ഷാ എന്നായിരുന്നു ബിജു മേനോൻ ഉത്തരം പറഞ്ഞത്. താരത്തിന്റെ ഉത്തരം പ്രേക്ഷകരെ മാത്രമല്ല ചോദ്യം ചോദിച്ച പൃഥ്വിയിൽ വരെ ചിരിപൊട്ടുകയായിരുന്നു. ഉത്തരം കേട്ട് പരിസരം മറന്ന് പൃഥ്വി പൊട്ടിച്ചിരിക്കുകയായിരുന്നു. ചിരിക്കല്ലേടാ പൊട്ടാ... എന്നും ബിജു മേനോൻ പൃഥ്വിയോട് പറയുന്നു.
ഇരുവരും ഒന്നിച്ചെത്തിയ അയ്യപ്പനും കോശിയും ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ക്ലബ്ബ് എഫ്എമ്മിന് നൽകിയ അഭിമുഖമായിരുന്നു ഇത്. ഈ വീഡിയോയാണ് ഇന്നും സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കൂടാതെ ഈ അഭിമുഖത്തിൽ ബിജു മേനോന്റെ മടിയെ കുറിച്ചും പൃഥ്വി പറയുന്നുണ്ട്. കുതിരയെ ഓടിക്കണമെന്നുള്ള ത് കൊണ്ട് മലയാളത്തിലെ ഒരു വലിയ ചിത്രം ബിജു മേനോൻ ഒഴിവാക്കിയതിനെ കുറിച്ചും പൃഥ്വി അഭിമുഖത്തിൽ പറയുന്നുണ്ട്.
Recommended Video
പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് പൃഥ്വിരാജ്- ബിജു മേനോനും . ഇവരുടെ കോമ്പിനേഷൻ എപ്പോഴും പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. അനാർക്കലി, അയ്യപ്പനും കോശി തുടങ്ങിയ ചിത്രങ്ങളിലെ താരങ്ങളുടെ പ്രകടനം സിനിമ ഗ്രൂപ്പുകളിൽ ചർച്ച വിഷയമാണ്. പല രംഗങ്ങളിലും രണ്ട് പേരും മത്സരിച്ച് അഭിനയിക്കുന്നതായി തോന്നാറുണ്ട്. ഇത് പ്രേക്ഷകർ പലപ്പോഴും പങ്കുവെയ്ക്കുകയും ചെയ്തിട്ടുണുണ്ട്. സിനിമയിൽ മാത്രമല്ല പുറത്തും അടുത്ത സുഹൃത്തുക്കളാണിവർ.
മലയാളത്തിലെ ഭൂരിഭാഗം യുവതാരങ്ങൾക്കൊപ്പം ബിജു മേനോൻ അഭിനയിച്ചിട്ടുണ്ട്. ആസിഫ് അലി, കുഞ്ചാക്കോ ബോബൻ, ദിലീപ് തുടങ്ങിയ വരുമായുള്ള കോമ്പിനേഷൻ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുമുണ്ട്. ഇതിൽ ഏറ്റവും കൂടുതൽ മികച്ച പ്രേക്ഷകാഭിപ്രായം ലഭിച്ചത് പൃഥ്വി-ബിജു മേനോൻ ജോഡിക്കാണ്.


Click it and Unblock the Notifications