വർഷങ്ങൾക്ക് മുൻപ് മമ്മൂട്ടി ചാർത്തി തന്ന ആ കിരീടത്തെ കുറിച്ച് ബിജു മേനോൻ, ശരിയാണെന്ന് പൃഥ്വിരാജ്
പ്രേക്ഷകരെ വിറപ്പിക്കുകയും വെറുപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്ത നടനാണ് ബിജു മേനോൻ. ഒരു കാലത്ത് വില്ലൻ, അല്ലെങ്കിൽ സീരിയസ് റോളുകളിൽ മാത്രം പ്രത്യേക്ഷപ്പെട്ടിരുന്ന താരത്തിന്റെ മറ്റൊരു മുഖമായിരുന്നു സീനിയേഴ്സിന് ശേഷം കണ്ടത്. പ്രേക്ഷകരെ വിറപ്പിക്കാൻ മാത്രമല്ല ചിരിപ്പിക്കാനും താരത്തിന് കഴിയുമെന്ന് തെളിയിച്ചു. വില്ലൻ വേഷം ചെയ്യുന്നവർ പലരും പിന്നീട് കോമഡി കഥാപാത്രങ്ങൾ ചെയ്യുന്നുണ്ട്. എന്നാൽ ബിജു മേനോൻ കോമഡി കഥാപാത്രങ്ങൾക്കായി പ്രത്യേകം ഒന്നും ചെയ്യുന്നില്ലെന്നാണ് പറയുന്നത് . പലതും സംഭവിച്ചു പോകുന്നതാണെന്നാണ് താരം പറയുന്നത്.
സിനിമയ്ക്ക് പിന്നാലെ പോകാത്ത നടനാണ് ബിജു മേനോൻ. ചെയ്ത ചിത്രങ്ങളെല്ലാം താരത്തെ തേടിയെത്തിയവയായിരുന്നു. സിനിമ അവസരങ്ങൾക്ക് പിന്നാല പോയിട്ടില്ലെന്ന് താരം പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരത്തിന്റെ പഴയ വീഡിയോയാണ്, തനിയ്ക്ക് നടൻ മമ്മൂട്ടി ചാർത്തി നൽകിയ പട്ടത്തെ കുറിച്ചാണ് താരം പറയുന്നത്. റേഡിയോ മാംഗോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറയുന്നത്. ഇതേ കാര്യം ശരിവെച്ച് പൃഥ്വിയും എത്തിയിരുന്നു. ക്ലബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

മമ്മൂക്ക സ്ഥിരം നൽകാറുള്ള ഉപദേശത്തെ കുറിച്ച് അവതാരകൻ ചോദിച്ചപ്പോഴാണ്, തനിയ്ക്ക് ചാർത്തി നൽകിയ കിരീടത്തെ കുറിച്ച് താരം പറഞ്ഞത്. പണ്ട് അദ്ദേഹം എനിയ്ക്ക് ചാർത്തി നൽകിയ ഒരു കിരീടമാണ് മടിയൻ എന്നുള്ളത്. ഷൂട്ടിങ് നടക്കുമ്പോൾ കിട്ടുന്ന സമയത്തൊക്കെ ഞാൻ കിടന്ന് ഉറങ്ങും. അതുപോലെ പണ്ടൊന്നും കൂടുതൽ ഒന്നും ചിന്തിക്കില്ലായിരുന്നു. തനിയ്ക്ക് കിട്ടുന്ന എല്ലാ കഥാപാത്രങ്ങൾ ചെയ്യുക എന്നല്ലാതെ അതിനെ കുറിച്ചൊന്നും അധികം ചിന്തിക്കില്ലായിരുന്നു. എന്നാൽ ഇന്ന് അതൊക്കെ മാറിയെന്നും താരം അഭിമുഖത്തിൽ പറയുന്നു.

അയ്യപ്പനും കോശിയുടേയും പ്രമോഷന്റെ ഭാഗമായി ക്ലബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിലാണ് ബിജു മേനോന്റെ മടിയെ കുറിച്ച് പൃഥ്വിരാജ് പറഞ്ഞത്. സിനിമയ്ക്ക് വേണ്ടി പൃഥ്വിയെ പോലെ മെലിയാൻ പറ്റുമോ എന്ന അവതാരകന്റെ ചോദ്യത്തിനാണ് ബിജു മേനോന്റെ മടിയെ കുറിച്ച് പൃഥ്വിരാജ് പറഞ്ഞത്. വലിയ മടിയൊന്നുമില്ലെന്ന് താരം പറഞ്ഞെങ്കിലും പൃഥ്വി അത് സമ്മതിക്കാൻ തയ്യാറായില്ല. നല്ല മടിയാണെന്നും കുതിരയെ ഓടിക്കണം എന്നുളത് കൊണ്ട് മലയാളത്തിലെ ഒരു മികച്ച ചിത്രം ബിജു മേനോൻ വേണ്ടെന്ന് വെച്ചെന്നും പൃഥ്വി പറഞ്ഞു.
Recommended Video

എല്ലാ താരങ്ങളുമായി മികച്ച കെമിസ്ട്രി ക്രിയേറ്റ് ചെയ്യാൻ ബിജു മേനോന് കഴിയാറുണ്ട്. പണ്ട് മുതൽ ഇന്ന് വരെ അത് എടുത്ത് നോക്കുമ്പോൾ അത് കൃത്യമായി കാണാറുമുണ്ട്. ഒരു കാലത്ത് മലയാളത്തിലെ ഹിറ്റ് കോമ്പോയായിരുന്നു മമ്മൂട്ടി ബിജു മേനോൻ . അഴകിയ രാവണനിലെ ഇവരുടെ കഥാപാത്രങ്ങൾ ഇന്നും പ്രേക്ഷകരുടെ മുന്നിൽ ചർച്ച വിഷയമാണ്. അതുപോലെ നിരവധി ചിത്രങ്ങളിലും നായകനായും പ്രതിനായകനായും മമ്മൂട്ടിയ്ക്കൊപ്പം ബിജു അഭിനയിച്ചിട്ടുണ്ട്. കൂടാതെ അടുത്ത സുഹൃത്തുക്കൾ കൂടിയാണിവർ.

പ്രേക്ഷകർ ഇരു കൈകളും നീട്ടി സ്വീകരിച്ച മറ്റൊരു കോമ്പോയാണ് പൃഥ്വിരാജ്- ബിജു മേനോൻ. അനാർക്കലി, അയ്യപ്പനും കോശി തുടങ്ങിയ ചിത്രങ്ങളിലെ താരങ്ങളുടെ പ്രകടനം സിനിമ ഗ്രൂപ്പുകളിൽ ചർച്ച വിഷയമാണ്. പല രംഗങ്ങളിലും രണ്ട് പേരും മത്സരിച്ച് അഭിനയിക്കുന്നതായി തോന്നാറുണ്ട്. ഇത് പ്രേക്ഷകർ പലപ്പോഴും പങ്കുവെയ്ക്കുകയും ചെയ്തിട്ടുണുണ്ട്


Click it and Unblock the Notifications