സംയുക്തയെ എന്താണ് അഭിനയിക്കാന്‍ വിടാത്തതെന്ന് അയാള്‍ ചോദിച്ചുകൊണ്ടേയിരുന്നു, വെളിപ്പെടുത്തി ബിജു മേനോന്‍
മലയാളി പ്രേക്ഷകരുടെ ഒന്നടങ്കം ഇഷ്ടതാരദമ്പതികളാണ് ബിജു മേനോനും സംയുക്ത വര്‍മ്മയും. ഇവരുടെ പുതിയ വിശേഷങ്ങള്‍ അറിയാനെല്ലാം ആരാധകര്‍ കാത്തിരിക്കാറുണ്ട്. വിവാഹം ശേഷം സിനിമ വിട്ട സംയുക്ത പിന്നീട് സോഷ്യല്‍ മീഡിയയിലാണ് ആക്ടീവായത്. സംയുക്തയുടെതായി വരാറുളള പോസ്റ്റുകളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. മുന്‍പ് നടി പങ്കുവെച്ച യോഗാ ചിത്രങ്ങളെല്ലാം സമൂഹ മാധ്യമങ്ങളില്‍ ട്രെന്‍ഡിംഗായിരുന്നു. ബിജു മേനോനും മകനുമൊപ്പമുളള നടിയുടെ ചിത്രങ്ങളെല്ലാം വൈറലാകാറുണ്ട്.
മലയാള സിനിമയില്‍ നാല് വര്‍ഷം മാത്രമാണ് സംയുക്ത ഉണ്ടായിരുന്നത്. ഇക്കാലയളവില്‍ തന്നെ നിരവധി ശ്രദ്ധേയ സിനിമകളിലാണ് നടി അഭിനയിച്ചത്. അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ മികച്ച നടിക്കുളള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സംയുക്ത വര്‍മ്മ നേടിയിരുന്നു. ജയറാം നായകനായ സത്യന്‍ അന്തിക്കാട് ചിത്രം വീണ്ടും ചില വീട്ടുകാര്യങ്ങളിലൂടെയാണ് നടി മോളിവുഡിലെത്തിയത്.

തുടര്‍ന്ന് മോഹന്‍ലാല്‍, സുരേഷ് ഗോപി, ദിലീപ്, ജയറാം ഉള്‍പ്പെടെയുളള സൂപ്പര്‍താരങ്ങളുടെയെല്ലാം നായികയായി സംയുക്ത തിളങ്ങി. ബിജു മേനോനൊപ്പവും നായികയായി സംയുക്ത അഭിനയിച്ചിരുന്നു. മേഘമല്‍ഹാര്‍, മധുരനൊമ്പരക്കാറ്റ്, മഴ തുടങ്ങിയവയെല്ലാം ഈ കൂട്ടുകെട്ടില്‍ ഇറങ്ങിയ ചിത്രങ്ങളാണ്. ബോക്‌സോഫീസില്‍ വിജമായില്ലെങ്കിലും ഈ ചിത്രങ്ങളെല്ലാം നിരൂപക പ്രശംസകള്‍ നേടിയിരുന്നു.

കലാമൂല്യമുളള സിനിമകളാണ് ബിജു മേനോന്‍ സംയുക്ത വര്‍മ്മ കൂട്ടുകെട്ടില്‍ മലയാളത്തില്‍ പുറത്തിറങ്ങിയത്. ഇതില്‍ മഴ, മധുരനൊമ്പരക്കാറ്റ് എന്നീ സിനിമകളിലെ പ്രകടനത്തിന് മികച്ച നടിക്കുളള സംസ്ഥാന പുരസ്‌കാരം സംയുക്ത വീണ്ടും നേടിയിരുന്നു. തുടര്‍ന്ന് 2002ലാണ് ബിജു മേനോനുമായുളള നടിയുടെ വിവാഹം കഴിഞ്ഞത്. ദിലീപിന്റെ നായികയായുളള കുബേരനാണ് സംയുക്ത വര്‍മ്മയുടെതായി അവസാനമായി പുറത്തിറങ്ങിയ മലയാള ചിത്രം.

കുബേരന് പന്നാലെ തെങ്കാശിപ്പട്ടണത്തിന്‌റെ തമിഴ് റീമേക്കിലും നടി അഭിനയിച്ചു. അതേസമയം സംയുക്ത വര്‍മ്മയുടെ തിരിച്ചുവരവിനായി വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഇതേകുറിച്ച് ഒരഭിമുഖത്തില്‍ ബിജു മേനോന്‍ സംസാരിച്ചിരുന്നു. ഒരു സ്വകാര്യ എഫ് എം ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സംയുക്തയെ കുറിച്ച് ബിജു മേനോന്‍ മനസുതുറന്നത്.

നല്ലൊരു കഥയും തിരക്കഥയും ഒത്തുവന്നാല്‍ സംയുക്തയുമായി സിനിമ ചെയ്യുന്നതില്‍ തനിക്ക് സന്തോഷമേയുളളുവെന്ന് നടന്‍ പറയുന്നു. സംയുക്തയെ അഭിനയിക്കാന്‍ വിടാത്തതെന്താണ് എന്ന ചോദ്യം പ്രേക്ഷകരില്‍ നിന്നും ഒരുപാട് തവണ കേട്ടിട്ടുണ്ടെന്നും നടന്‍ പറയുന്നു. ഒരു കാര്‍ യാത്രയ്ക്കിടെ നടന്ന അനുഭവവും അഭിമുഖത്തില്‍ ബിജു മേനോന്‍ പങ്കുവെച്ചു.

സിനിമയുമായി ബന്ധപ്പെട്ടു ഒരു കാറില്‍ യാത്ര ചെയ്യുമ്പോള്‍ അതിന്റെ ഡ്രൈവര്‍ ഓരോ വിശേഷങ്ങള്‍ ചോദിച്ചുകൊണ്ടേയിരുന്നു. പിന്നീട് സംയുക്തയെ നിങ്ങള്‍ എന്താണ് അഭിനയിക്കാന്‍ വിടാത്തത് എന്നായി ചോദ്യം. പിന്നെയും ചോദ്യം ആവര്‍ത്തിച്ചു. അവസാനം മിണ്ടാതെയിരുന്നു വണ്ടി ഓടിക്കാന്‍ പറയേണ്ട അവസ്ഥ വന്നു. സംയുക്ത വീണ്ടും അഭിനയിച്ചേക്കാം, നല്ല ഒരു കഥയും തിരക്കഥയും വന്നാല്‍ സംയുക്തയ്ക്കും അഭിനയിക്കാന്‍ ആഗ്രഹമുണ്ട്. അഭിമുഖത്തില്‍ ബിജു മേനോന്‍ പറഞ്ഞു.
കരീന കപൂറിന്റെ ഗര്‍ഭകാല ചിത്രങ്ങള്‍ വൈറല്‍, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം


Click it and Unblock the Notifications