സുരേഷ് ഗോപിയുടെ ഒറ്റക്കൊമ്പനിൽ ബിജു മേനോനും, കലിപ്പ് ലുക്കിൽ നടൻ, ചിത്രം വൈറലാകുന്നു...
ഏറെ പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്ന സുരേഷ് ഗോപി ചിത്രമാണ് ഒറ്റക്കൊമ്പൻ. നവാഗതനായ മാത്യൂ തോമസ് സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ടോമിച്ചൻ മുളക് പാടമാണ്. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷമുള്ള സുരേഷ് ഗോപിയുടെ മാസ് ആകാഷൻ ചിത്രമാണ് ഒറ്റക്കൊമ്പൻ. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തു വന്നിരുന്നു. മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. സുരേഷ് ഗോപിയുടെ 250ാം മത്തെ ചിത്രമാണ് ഒറ്റക്കൊമ്പൻ.
സുരേഷ് ഗോപിക്കൊപ്പം വൻ താരനിരയാണ് ചിത്രത്തിലെത്തുന്നത്. ഇപ്പോഴിത ചിത്രത്തിനെ കുറിച്ചുളള ഒരു സുപ്രധാന വിവരം പുറത്ത്. സുരേഷ് ഗോപിയുടെ ഒറ്റക്കൊമ്പനിൽ ബിജു മേനോനും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. സുരേഷ് ഗോപി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ബിജു മേനോന്റെ ചിത്രത്തില പോസ്റ്റർ പങ്കുവെച്ച് കൊണ്ടാണ് സന്തോഷ വാർത്ത താരം പങ്കുവെച്ചിരിക്കുന്നത്. കലിപ്പ് ലുക്കിൽ നിൽക്കുന്ന ബിജു മേനോനെയാണ് പോസ്റ്ററിൽ കാണുന്നത്. ഏറെ സന്തോഷത്തോടെയാണ് ബിജു മേനോൻ ചിത്രത്തിന്റെ ഭാഗമാകുന്ന വിവരം സുരേഷ് ഗോപി പങ്കുവെച്ചിരിക്കുന്നത്. പ്രേക്ഷകരും ഇത് ആഘോഷമാക്കിയിരിക്കുകയാണ്.യൂത്തിനും കുടുംബ പ്രേക്ഷകർക്കും ഒരുപോലെ ഇഷ്ടപ്പെട്ട താരമാണ് ബിജു മേനോൻ.

സുരേഷ് ഗോപിയുടെ മാസ് ക്ലാസ് ചിത്രമായ ഒറ്റക്കൊമ്പനിൽ വൻ താരനിരയാണ് അണിനിരക്കുന്നത്. മുകേഷും ജോജു ജോർജ്ജും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. എന്നാൽ മറ്റ് താരങ്ങളെ കുറിച്ചുള്ള വിവരം പുറത്ത് വിട്ടിട്ടില്ല. എന്നാൽ ചിത്രീകരണം തുടങ്ങുന്ന മുറയ്ക്ക് മറ്റ് താരങ്ങളുടെ പേര് വിവരങ്ങൾ പുറത്തു വിടുമെന്നാണ് ലഭിക്കുന്ന സൂചന. ചിത്രത്തിൽ പാലക്കാരൻ അച്ചായനായിട്ടാണ് സുരേഷ് ഗോപി എത്തുന്നത്. ഉടൻ തന്നെ ചിത്രീകരണം ആരംഭിക്കുമെന്നാണ് ലഭിക്കുന്ന വിവരം.

ഒറ്റക്കൊമ്പന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററും മോഷൻ പോസ്റ്ററും പുറത്തു വന്നിരുന്നു. പുറത്തു വന്ന വീഡിയോയിൽ മാസ് ലുക്കിലാണ് നടൻ പ്രത്യക്ഷപ്പെട്ടത്. ഇത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചാ വിഷയമായിരുന്നു. നടന്റെ ഗെറ്റപ്പും പ്രേക്ഷകരുടെ ഇടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2019ൽ ചിത്രത്തിന്റെ കുറച്ച് ഭാഗങ്ങൾ ചിത്രീകരിച്ചിരുന്നു. നടൻ അടുത്തതായി ജോയിൻ ചെയ്യാൻ പോകുന്നത് ഒറ്റക്കൊമ്പനിലാണ്. നിതിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്ത കാവലാണ് ഏറ്റവും ഒടുവിൽ അഭിനയിച്ച ചിത്രം.
ഹൈറേഞ്ച് പശ്ചാത്തലത്തിൽ രണ്ടു കാലഘട്ടത്തിന്റെ കഥ പറയുന്ന ഒരു ആക്ഷൻ ഫാമിലി ഡ്രാമ ചിത്രമാണ് കാവൽ.. ചിത്രത്തിൽ ലാലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
Recommended Video

2020ൽ പുറത്തു വന്ന വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് ഒരു ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി വെള്ളിത്തിരയിലേയ്ക്ക് മടങ്ങി എത്തിയത്. ദുല്‍ഖര്‍ സല്‍മാന്‍, കല്ല്യാണി പ്രിയദര്‍ശന്‍, ശോഭന എന്നിവരാണ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. വൻ വിജയമായിരുന്നു ചിത്രം. 2020 ൽ തിയേറ്ററുകളിൽ വൻ വിജയമായ ചിത്രങ്ങളിൽ ഒന്നായിരുന്നു ഇത്.


Click it and Unblock the Notifications











