ബിജു മേനോനും അജു വര്‍ഗീസും പൊളിക്കും! തനി നാടന്‍ ചിത്രവുമായി വെളളിമൂങ്ങ ടീം

By Midhun Raj

ഓണത്തിന് പിന്നാലെ വീണ്ടുമൊരു സിനിമാക്കാലം വന്നെത്തിയിരിക്കുകയാണ്. നവരാത്രിയോടനുബന്ധിച്ച് നിരവധി സിനിമകളാണ് തിയ്യേറ്ററുകളിലേക്ക് എത്തിയിരിക്കുന്നത്. വെളളിമൂങ്ങയ്ക്ക് ശേഷം ബിജു മേനോനും ജിബു ജേക്കബും ഒന്നിച്ച ആദ്യരാത്രി ഇന്നാണ് റിലീസ് ചെയ്തിരിക്കുന്നത്. ബിജു മേനോനൊപ്പം തണ്ണീര്‍മത്തന്‍ നായിക അനശ്വര രാജനും അജു വര്‍ഗീസും സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

കല്യാണ ബ്രോക്കറായ മനോഹരന്റെ ജീവിതത്തിലൂടെയാണ് സിനിമയുടെ കഥ പറയുന്നത്. കുട്ടനാടിന്റെ പശ്ചാത്തലത്തില്‍ ഹാസ്യത്തിന് കൂടി പ്രാധാന്യം നല്‍കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ആദ്യരാത്രിയുടെതായി പുറത്തിറങ്ങിയ ട്രെയിലറിനും ഗാനങ്ങള്‍ക്കുമെല്ലാം തന്നെ മികച്ച സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരിക്കുന്നത്. റിലീസിന് മുന്‍പ് പ്രേക്ഷകര്‍ ഒന്നടങ്കം ആകാംക്ഷകളോടെ കാത്തിരുന്നൊരു ചിത്രം കൂടിയാണ് ആദ്യരാത്രി.

120തിലധികം തിയ്യേറ്ററുകളിലാണ്

120തിലധികം തിയ്യേറ്ററുകളിലാണ് സിനിമ ഇന്ന് റിലീസ് ചെയ്തിരിക്കുന്നത്. വിജയരാഘവന്‍, മനോജ് ഗിന്നസ്, സര്‍ജാനോ ഖാലിദ്, ബിജു സോപാനം, ജാതവേദ്, അല്‍ത്താഫ് മനാഫ്, അശ്വിന്‍, ചെമ്പില്‍ അശോകന്‍, ശ്രീലക്ഷ്മി, പൗളി വില്‍സണ്‍, സ്നേഹ ബാബു തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ഷാരിസ്, ജെബിന്‍ തുടങ്ങിയവരാണ് സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം തുടങ്ങിയവ എഴുതിയിരിക്കുന്നത്.

മുന്തിരിവളളികള്‍ തളളിര്‍ക്കുമ്പോള്‍

മുന്തിരിവളളികള്‍ തളളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിന് ശേഷമാണ് സംവിധായകന്‍ പുതിയ സിനിമയുമായി എത്തിയിരിക്കുന്നത്. ബിജിബാല്‍ സംഗീതം നല്‍കിയിരിക്കുന്ന സിനിമ ക്വീനിലൂടെ ശ്രദ്ധേയരായ ഷാരിസ്, ജെബിന്‍ തുടങ്ങിയവരുടെ തിരക്കഥയിലാണ് ഒരുക്കിയിരിക്കുന്നത്. ശ്രീജിത്ത് നായരാണ് സിനിമയുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. വെളളിമൂങ്ങ മലയോര ഗ്രാമത്തിന്റെ പശ്ചാത്തലത്തിലാണ് കഥ പറഞ്ഞതെങ്കില്‍ ആദ്യരാത്രി കുട്ടനാട്ടിലെ ജനങ്ങളുടെ കഥയാണ് പറയുന്നത്.

കാവാലത്താണ് സിനിമ

കാവാലത്താണ് സിനിമ ഷൂട്ട് ചെയ്തിരുന്നത്. ആദ്യരാത്രിയില്‍ കുഞ്ഞുമോന്‍ എന്ന ബിസിനസുകാരനായിട്ടാണ് അജു വര്‍ഗീസ് എത്തുന്നത്. ഹൗസ് ബോട്ടിന്റെ ബിസിനസുമായിട്ടൊക്കെ നടക്കുന്ന കഥാപാത്രമാണ് അജുവിന്റെത്. അജുവിന്റെ കല്യാണം ആലോചിക്കാനായി ബിജു മേനോന്‍ വരുന്നതും തുടര്‍ന്നുനടക്കുന്ന സംഭവങ്ങളും ചിത്രത്തില്‍ കാണിക്കുന്നുണ്ട്. ബിജു മേനോനൊപ്പം മനോജ് ഗിന്നസാണ് ആദ്യരാത്രിയില്‍ ത്രൂഔട്ട് വേഷത്തില്‍ എത്തുന്നത്.

താരങ്ങള്‍ എന്നതിലുപരി

താരങ്ങള്‍ എന്നതിലുപരി ഒരുപാട് നല്ല അഭിനേതാക്കളളുളള ഒരു ചിത്രമാണ് ആദ്യരാത്രിയെന്ന് അജു വര്‍ഗീസ് മുന്‍പ് വെളിപ്പെടുത്തിയിരുന്നു. ആദ്യരാത്രിയിലെ ഞാനെന്നും കിനാവ്' എന്നു തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോയ്ക്ക് മികച്ച സ്വീകാര്യതയായിരുന്നു നേരത്തെ സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. ബാഹുബലിയിലെ ഗാനരംഗത്തെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലാണ് ആദ്യരാത്രിയിലെ പാട്ടിന്റെ സീനുകള്‍ സംവിധായകന്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്.

അജു വര്‍ഗീസും അനശ്വര രാജനുമാണ്

അജു വര്‍ഗീസും അനശ്വര രാജനുമാണ് ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നത്. ബിജിബാലിന്റെ സംഗീതത്തില്‍ ആന്‍ ആമി, രഞ്ജിത്ത് ജയരാമന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് ഈ പാട്ട് പാടിയിരിക്കുന്നത്. സന്തോഷ വര്‍മ്മയുടെതാണ് വരികള്‍. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ ബ്ലോക്ക്ബസ്റ്ററായതിന് ശേഷമാണ് അനശ്വര രാജന്‍ ആദ്യരാത്രിയിലേക്ക് എത്തിയിരുന്നത്. വെളളിമൂങ്ങ പുറത്തിറങ്ങി നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ബിജു മേനോന്‍ അജു വര്‍ഗീസ് കൂട്ടുകെട്ടില്‍ ഒരു ചിത്രം എത്തുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X