സംയുക്തയ്ക്ക് പിറന്നാൾ ആശംസയുമായി ബിജു മേനോൻ, നടിയുടെ ചിത്രം വൈറലാകുന്നു...

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ബിജു മേനോനും സംയുക്ത വർമയും. മലയാള സിനിമയിലെ മാതൃക ദമ്പതികൾ എന്നാണ് താരങ്ങൾ അറിയപ്പെടുന്നത്. അധികം സിനിമകളിൽ ഇരുവരും ഒന്നിച്ച് പ്രത്യക്ഷപ്പെട്ടിട്ടില്ലെങ്കിലും അഭിനയിച്ച ചിത്രങ്ങളെല്ലാം ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ്. സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴാണ് സംയുക്ത വിവാഹിതയാകുന്നത്. തുടർന്ന് സിനിമ വിട്ട് കുടുംബിനിയായി മാറുകയായിരുന്നു.

biju menon

ഇന്ന് മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട സംയുക്ത വർമയുടെ 41ാം പിറന്നാളാണ്. തൻറെ പ്രിയപ്പെട്ടവൾക്ക് ഹൃദയ സ്പർശിയായ പിറന്നാൾ ആശംസ നേർന്ന് ബിജു മേനോൻ രംഗത്തെത്തിയിട്ടുണ്ട്. സംയുക്തയുടെ ചിത്രം പങ്കുവെച്ച് കൊണ്ടാണ് ബിജു മേനോൻ ആശംസ നേർന്നത്. എന്റെ പ്രണയത്തിന് പിറന്നാൾ ആശംസകൾ. ലവ് യൂ എന്നാണ് ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്. നടന്റെ പിറന്നാൾ ആശംസയ്ക്കൊപ്പം തന്നെ നടിയുടെ ചിത്രവും വൈറലായിട്ടുണ്ട്. സംയുക്തയ്ക്ക് പിറന്നാൾ ആശംസ നേർന്ന് ആരാധകരും സിനിമ ലോകവും രംഗത്തെത്തിയിട്ടുണ്ട്.

നവംബർ21 ന് ആയിരുന്നു സംയുക്തയുടേയും ബിജു മേനോന്റേയും വിവാഹ വാർഷികം. സംയുക്തയ്ക്കൊപ്പമുള്ള രസകരമായ കുടുംബജീവിതത്തെ കുറിച്ച് പങ്കുവെച്ച് കൊണ്ട് താരം ബിജു മേനോൻ രംഗത്തെത്തിയിരുന്നു. ജീവിതകാലം മുഴുവൻ പ്രണയവും സാഹസികവുമായി നിന്റെ കൂടെ ജീവിക്കാൻ വിധിക്കപ്പെട്ടതിൽ ഞാൻ ഭാഗ്യവാനാണ്. എന്നാണ വിവാഹ വാർഷിക ആശംസ നേർന്ന് കൊണ്ട് നടൻ കുറിച്ചത്.

2000 ൽ പുറത്തിറങ്ങിയ മഴ എന്ന ചിത്രത്തിലാണ് സംയുക്തയും ബിജു മേനോനും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്നത്. ആദ്യം സുഹൃത്തുക്കളാവുകയും, പിന്നീട് സൗഹൃദം പ്രണയമായി മാറുകയായിരുന്നു. അടുത്തടുത്ത് ഒരുമിച്ച് സിനിമകള്‍ ചെയ്ത് തുടങ്ങിയപ്പോള്‍ തന്നെ ഞങ്ങള്‍ പ്രണയത്തിലാണെന്നുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. ഒരുമിച്ച് അഭിനയിച്ച് കഴിഞ്ഞതിന് ശേഷമായാണ് ഞങ്ങള്‍ നല്ല കൂട്ടായതെന്നും താരങ്ങൾ പറഞ്ഞിരുന്നു.കേരളകൗമുദിയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു പ്രണയത്തെ കുറിച്ച് താരങ്ങൾ വെളിപ്പെടുത്തിയത്. ഭാര്യയെന്ന നിലയില്‍ സംയുക്തയ്ക്ക് ബിജു പത്ത് മാര്‍ക്കാണ് കൊടുക്കുന്നത്.

Recommended Video

സംയുക്ത വര്‍മ്മക്കുറിച്ച് ബിജു മേനോന് പറയാനുള്ളത്

1999 ൽ പുറത്തിറങ്ങിയ സത്യൻ അന്തിക്കാട് ചിത്രമായ വീണ്ടും ചില വീട്ടു കാര്യങ്ങളിലൂടെയാണ് സംയുക്ത സിനിമയിൽ എത്തുന്നത്. ജയറാമിന്റെ നായികയായിട്ടായിരുന്നു തുടക്കം. എന്നാൽ പിന്നീട് സുരേഷ് ഗോപി, മോഹൻലാൽ, ദിലീപ് , ബിജു മേനോൻ തുടങ്ങിയ താരങ്ങളുടെ ഭാഗ്യനായികയായി തിളങ്ങാൻ നടിക്ക് കഴിഞ്ഞിരുന്നു.

ബിജു മേനോൻ ഇൻസ്റ്റഗ്രാം പോസ്റ്റ്

More from Filmibeat

Read more about: biju menon samyuktha varma
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X