twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സംയുക്ത വര്‍മ്മ ഇനി സിനിമയിലേക്കില്ലേ? പ്രഥമ പരിഗണന ഇക്കാര്യത്തിന്! ബിജു മേനോന്‍റെ മറുപടി ഇങ്ങനെ!

    |

    വിവാഹത്തോടെ അഭിനയം അവസാനിപ്പിച്ച് കുടുംബജീവിതത്തില്‍ ഒതുങ്ങുന്ന സ്ഥിരം പതിവ് തന്നെയാണ് സംയുക്ത വര്‍മ്മയും പിന്തുടര്‍ന്നത്. വര്‍ഷങ്ങളേറെയായെങ്കിലും ഇന്നും താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഇടയ്ക്ക് പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ അധികം വൈകാതെ തന്നെ സിനിമയിലും എത്തുമെന്നായിരുന്നു എല്ലാവരും കരുതിയത്. താരത്തെക്കുറിച്ചുള്ള വിശേഷങ്ങളറിയാന്‍ പ്രേക്ഷകര്‍ക്ക് പ്രത്യേക താല്‍പര്യമാണ്. സിനിമയില്‍ സജീവമല്ലെങ്കിലും ഇന്നും അഭിനേത്രിയായി പ്രേക്ഷക മനസ്സില്‍ ഈ താരം നിറഞ്ഞുനില്‍ക്കുന്നുണ്ട്. മാതൃകാ തരദമ്പതികളായി ജീവിക്കുകയാണ് ബിജു മേനോനും സംയുക്ത വര്‍മ്മയും. മകന്‍ ദക്ഷ് ധാര്‍മ്മിക്കിന്റെ കാര്യങ്ങള്‍ക്കാണ് താനിപ്പോള്‍ പ്രഥമ പരിഗണന നല്‍കുന്നതെന്ന് സംയുക്ത വര്‍മ്മ നേരത്തെ വ്യക്തമാക്കിയിരുന്നു.

    രണ്ടുപേരും സിനിമയില്‍ സജീവമായാല്‍ മകന്റെ കാര്യം കൃത്യമായി ശ്രദ്ധിക്കാന്‍ കഴിഞ്ഞെന്ന് വരില്ല. 11 വയസ്സുകാരനായ മകനൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനും അവന്റെ സംശയങ്ങള്‍ തീര്‍ത്ത് അവന്റെ അടുത്ത സുഹൃത്തായിരിക്കാനുമാണ് തനിക്ക് താല്‍പര്യമെന്നായിരുന്നു താരം പറഞ്ഞത്. സംയുക്തയെന്ന ഭാര്യയെക്കുറിച്ച് ബിജു മേനോന്‍ നിരവധി തവണ വാചാലനായിട്ടുണ്ട്. സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോയെന്ന ചിത്രത്തിലൂടെ സംവൃത സുനില്‍ സിനിമയിലേക്ക് തിരിച്ചെത്തുകയാണ്. ബിജു മേനോനാണ് ഈ ചിത്രത്തിലെ നായകന്‍. സംവൃതയെ ഈ സിനിമയിലേക്കായി ക്ഷണിച്ചത് അദ്ദേഹമായിരുന്നു. ഷൂട്ടിംഗിനിടയില്‍ സംവൃത സംയുക്തയെ വിളിച്ചിരുന്നുവെന്ന് ബിജു മേനോന്‍ പറയുന്നു. ബിഹൈന്‍ഡ് വുഡ്സിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം കൂടുതല്‍ വിശേഷങ്ങള്‍ പങ്കുവെച്ചത്.

    സംയുക്ത വര്‍മ്മ തിരിച്ച് വരുമോ?

    സംയുക്ത വര്‍മ്മ തിരിച്ച് വരുമോ?

    നിരവധി തവണ താന്‍ ഈ ചോദ്യം അഭിമുഖീകരിച്ചിട്ടുണ്ടെന്ന് ബിജു മേനോന്‍ പറയുന്നു. അഭിമുഖങ്ങളിലെല്ലാം ഇക്കാര്യത്തെക്കുറിച്ച് ചോദിക്കാറുണ്ട്. സംയുക്ത വര്‍മ്മയെ ഇനി എന്ന് സ്‌ക്രീനില്‍ കാണാന്‍ പറ്റുമെന്നുള്ള ചോദ്യമായിരുന്നു ഇത്തവണ അവതാരക ചോദിച്ചത്. ഇക്കാര്യത്തില്‍ തനിക്ക് വ്യക്തമായ മറുപടിയുണ്ട്. താനൊരിക്കലും സംയുക്തയെ ഫോഴ്‌സ് ചെയ്യാറില്ല. സംയുക്തയ്ക്ക് അഭിനയിക്കാന്‍ താല്‍പര്യമില്ലെന്നും അദ്ദേഹം പറയുന്നു. മകന്റെ കാര്യങ്ങള്‍ നോക്കുന്നതിനാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നത്. ആരെങ്കിലും ഒരാള്‍ ഏണ്‍ ചെയ്താല്‍ മതിയെന്ന തീരുമാനത്തിലാണ് തങ്ങള്‍. ബിജു ജോലിക്ക് പോയ്‌ക്കോളൂയെന്നും മകന്റെ കാര്യം താന്‍ നോക്കിക്കോളാമെന്നുമാണ് അവള്‍ പറഞ്ഞത്. അവള്‍ക്ക് തിരികെ സിനിമയിലേക്ക് വരാന്‍ തോന്നിയാല്‍ അഭിനയിക്കാം. അതില്‍ പ്രത്യേകിച്ച് തടസ്സമൊന്നുമില്ലെന്നും ബിജു മേനോന്‍ പറയുന്നു.

    സംവൃതയുടെ തിരിച്ചുവരവിനെക്കുറിച്ച്

    സംവൃതയുടെ തിരിച്ചുവരവിനെക്കുറിച്ച്

    6 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സംവൃത സുനില്‍ മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ്. അഖിലുമായുള്ള വിവാഹത്തിന് ശേഷം താരം അമേരിക്കയിലേക്ക് പോയിരുന്നു. ഇടയ്ക്ക് നായികനായകന്റെ മെന്ററായും താരമെത്തിയിരുന്നു. ഇതിന് പിന്നാലെയായാണ് സിനിമയിലെക്കുള്ള വരവിനെക്കുറിച്ച് പ്രഖ്യാപിച്ചത്. ജി പ്രജിത്ത് സംവിധാനം ചെയ്ത സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ സിനിമയ്ക്കായി താനാണ് ആദ്യം സംവൃതയെ വിളിച്ചതെന്ന് ബിജു മേനോന്‍ പറയുന്നു. ഞങ്ങളുടെ ആവശ്യമായിരുന്നു സംവൃത ഈ ചിത്രത്തില്‍ അഭിനയിക്കണമെന്നുള്ളത്. റീ എന്‍ട്രി എന്ന നിലയില്‍ നിനക്ക് മോശം വരാത്ത സിനിമയായിരിക്കും ഇതെന്നും കഥ കേട്ടതിന് ശേഷം മാത്രം തീരുമാനിച്ചാല്‍ മതിയെന്നുമായിരുന്നു താന്‍ സംവൃതയോട് പറഞ്ഞതെന്നും താരം പറയുന്നു.

    സംയുക്തയെ വിളിച്ചു

    സംയുക്തയെ വിളിച്ചു

    കഥ കേട്ടതിന് ശേഷമാണ് സംവൃത അഭിനയിക്കാന്‍ തീരുമാനിച്ചത്. കൊച്ചുകുഞ്ഞിനേയും കൊണ്ടാണ് അഭിനയിക്കാനെത്തിയത്. തണുപ്പുള്ള കാലാവസ്ഥയില്‍ നിന്നും ഇവിടത്തെ സെറ്റിലേക്ക് എത്തിയപ്പോള്‍ പ്രശ്‌നമായിരുന്നു. സെറ്റിലെ പൊടിയൊക്കെ അടിച്ച് ആദ്യ ദിനം തന്നെ കുഞ്ഞിന് വയ്യാണ്ടായിരുന്നു. ആ സമയത്ത് സംവൃത നല്ല ടെന്‍ഷനിലായിരുന്നു. ഇതിനിടയില്‍ താന്‍ സംവൃതയെ ഫോണില്‍ വിളിച്ച് സംയുക്തയ്ക്ക് നല്‍കുകയായിരുന്നു. അവര്‍ തമ്മില്‍ സംസാരിച്ചതിന് പിന്നാലെയായി അവളുടെ ടെന്‍ഷനും മാറിയിരുന്നു. എന്തുണ്ടെങ്കിലും ബിജുവിനോട് പറഞ്ഞോളൂയെന്നായിരുന്നു സംയുക്ത പറഞ്ഞത്.

    സുരേഷ് ഗോപിയെ പിന്തുണച്ചപ്പോള്‍

    സുരേഷ് ഗോപിയെ പിന്തുണച്ചപ്പോള്‍

    അടുത്തിടെ നടന്ന ലോകസഭ തിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിയെ പിന്തുണച്ച് ബിജു മേനോന്‍ എത്തിയിരുന്നു. അദ്ദേഹത്തിനായി വോട്ട് ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ച താരത്തിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നുവന്നിരുന്നു. അദ്ദേഹത്തിനായി വോട്ട് ചോദിച്ചത് തെറ്റാണെന്ന് തോന്നുന്നില്ലെന്ന് ബിജു മേനോന്‍ പറയുന്നു. ജേഷ്ഠ്യസ്ഥാനത്താണ് അദ്ദേഹത്തെ കാണുന്നത്. അങ്ങനെയുള്ളയാള്‍ക്ക് വിജയാശംസ നേരേണ്ടത് തന്റെ ഉത്തരവാദിത്തമായാണ് തോന്നിയത്. ഇന്നസെന്റിനായി ഇറങ്ങാതിരുന്നത് എന്തുകൊണ്ടാണെന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം ചാലക്കുടിയിലല്ലെ മത്സരിച്ചതെന്നായിരുന്നു താരത്തിന്‍രെ ചോദ്യം.

    English summary
    Biju Menon's latest chat about Samyuktha Varma's comeback.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X