ബിജു മേനോന്റെ 'ആദ്യ രാത്രി'യ്ക്ക് തുടക്കമായി! നാല് വര്‍ഷങ്ങള്‍ക്ക് ശേഷം കൂട്ടുകെട്ട് ഒന്നിക്കുന്നു!
ഒരു കാലത്ത് നായകനായി തിളങ്ങി നിന്ന നടന്‍ ബിജു മേനോന്‍ ഇന്നത്തെ ഹാസ്യ താരങ്ങളില്‍ പ്രമുഖനാണ്. ബിജു മേനോന്റെ സിനിമകള്‍ക്ക് വമ്പന്‍ സ്വീകരണമാണ് ലഭിക്കാറുള്ളത്. അതില്‍ ജിബു ജേക്കബിന്റെ സംവിധാനത്തിലെത്തിയ വെള്ളിമൂങ്ങ ആരും മറക്കില്ല. പ്രേക്ഷകരെ ചിരിപ്പിച്ച് വശത്താക്കിയ വെള്ളിമൂങ്ങയ്ക്ക് ശേഷം ഈ കൂട്ടുകെട്ട് ഒന്നിക്കുന്നത് കാത്തിരിക്കുകയായിരുന്നു ആരാധകര്‍.
ഒടുവില്‍ നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ഞങ്ങളൊന്നിക്കുകയാണെന്ന് ബിജു മേനോന്‍ തന്നെ പറഞ്ഞിരുന്നു. ആദ്യ രാത്രി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെയാണ് ബിജു മേനോനും ജിബു ജേക്കബ്ബും വീണ്ടുമൊന്നിക്കുന്നത്. സിനിമയുടെ ടൈറ്റില്‍ പ്രഖ്യാപിച്ചെങ്കിലും കൂടുതല്‍ വിവരങ്ങള്‍ വന്നിരുന്നില്ല. ഇപ്പോഴിതാ ആദ്യരാത്രിയുടെ ഷൂട്ടിംഗ് ആരംഭിച്ചു എന്ന വാര്‍ത്തയാണ് വന്നിരിക്കുന്നത്. കൊച്ചി നവോദയ സ്റ്റുഡിയോയിലാണ് പൂജ നടന്നത്.

സെന്‍ഡ്രല്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അനശ്വര രാജനാണ് നായിക. ഷാരീസ്, ജെബിന്‍ എന്നിവര്‍ ചേര്‍ന്നാണ് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ശ്രീജീത്ത് നായര്‍ ഛായാഗ്രഹണവും ബിജിപാല്‍ സംഗീതവും നിര്‍വഹിക്കും. മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ ആണ് ജിബു ജേക്കബിന്റെ സംവിധാനത്തിലെത്തിയ അവസാന ചിത്രം.
സിനിമയെ കുറിച്ച് ബിജു മേനോന്‍ പറഞ്ഞത്..
കഴിഞ്ഞ 4 വര്‍ഷമായി എന്റെ ഒരുപാടു സുഹൃത്തുക്കളും പ്രേക്ഷകരും ചോദിക്കുന്ന ഒരേ ചോദ്യം. 'എന്നാണ് ഇനി നിങ്ങള്‍ ഒരുമിച്ച് ഒരു ചിത്രം?' അത്രമാത്രം സ്‌നേഹം ഞങ്ങള്‍ ഒരുമിച്ച ആദ്യ സിനിമയായ ആ കൊച്ചു ചിത്രത്തിന് പ്രേക്ഷകര്‍ നല്‍കി.. ഒരുപാട് സന്തോഷത്തോടെ ,അതിലേറെ പ്രതീക്ഷയോടെ നിങ്ങളെ അറിയിക്കുന്നു.. 'മാമച്ചനെ' സമ്മാനിച്ച 'വെള്ളിമൂങ്ങ' യ്ക്കു ശേഷം ഞാനും എന്റെ പ്രിയ സുഹൃത്തും സംവിധായകനുമായ ജിബു ജേക്കബും ഒരുമിക്കുന്ന, സെന്‍ട്രല്‍ പിക്‌ച്ചേഴ്‌സ് നിര്‍മ്മിക്കുന്ന ചിത്രം. 'ആദ്യരാത്രി' എല്ലാ സുഹൃത്തുക്കളും പ്രേക്ഷകരും കൂടെയുണ്ടാകും എന്ന പ്രതീക്ഷയോടെ... ബിജു മേനോന്‍


Click it and Unblock the Notifications











