മമ്മൂക്കയ്‌ക്കൊപ്പം പടയോട്ടത്തിനിറങ്ങി ബിജു മേനോന്റെ മാസ്! ആദ്യ പ്രേക്ഷക പ്രതികരണമിങ്ങനെ..

Recommended Video

കുട്ടനാടൻ ബ്ലോഗും പടയോട്ടവും എത്തി | filmibeat Malayalam

പ്രളയക്കാലം കഴിഞ്ഞു. ഇനി ഉയിര്‍ത്തേഴുന്നേല്‍പ്പിന്റെ കാലമാണ്. സിനിമാ മേഖലയിലുണ്ടായ തകര്‍ച്ച മറികടക്കാന്‍ സെപ്റ്റംബറോട് കൂടി സിനിമകളെല്ലാം തിയറ്ററുകളിലേക്ക് എത്തി കൊണ്ടിരിക്കുകയാണ്. ഓണത്തിന് റിലീസ് തീരുമാനിച്ച ബിജു മേനോന്‍ ചിത്രമാണ് പടയോട്ടം. ചിത്രമിന്ന് തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്.

ഈ വര്‍ഷമെത്തിയ ബിജു മേനോന്റെ ആദ്യ രണ്ട് ചിത്രങ്ങളും വലിയ വിജയമായിരുന്നില്ലെങ്കിലും അതിനെ മറികടക്കാനുള്ള മരുന്നുമായിട്ടാണ് പടയോട്ടം എത്തിയിരിക്കുന്നത്. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഒരു കുട്ടനാടന്‍ ബ്ലോഗും ഇന്ന് റിലീസിനെത്തിയിരിക്കുകയാണ്. സിനിമയെ കുറിച്ചുള്ള ആദ്യ പ്രേക്ഷക പ്രതികരണം പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്.

 പടയോട്ടം

പടയോട്ടം

ബിജു മേനോന്‍ നായകനായി അഭിനയിക്കുന്ന ഗ്യാങ്സ്റ്റര്‍ കോമഡി ഴേണറിലുള്ള ചിത്രമാണ് പടയോട്ടം. നവാഗതനായ റഫീക് ഇബ്രാഹിം സംവിധാനം ചെയ്യുന്ന ചിത്രം മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന സിനിമയ്ക്ക് ശേഷം സോഫിയ പോള്‍ ആണ് നിര്‍മ്മിച്ചിരിക്കുന്നത്. ഓഗസ്റ്റ് 17 റിലീസ് തീരുമാനിച്ചിരുന്ന സിനിമ കേരളത്തിലുണ്ടായ പ്രളയം കാരണം മാറ്റി വെക്കുകയായിരുന്നു. ഒടുവില്‍ സെപ്റ്റംബര്‍ പതിനാലിന് ചിത്രം തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്.

  വമ്പന്‍താരനിര

വമ്പന്‍താരനിര

ബിജു മേനോന്‍ നായകനാവുമ്പോള്‍ അനു സിത്താരയാണ് നായിക. ലിജോ ജോസ് പെല്ലിശ്ശേരി, ദിലീഷ് പോത്തന്‍, സൈജു കുറുപ്പ്, സുരേഷ് കൃഷ്ണ, ഹരീഷ് കണാരന്‍, അയ്മ റോസ്മി കെവിന്‍, ബേസില്‍ ജോസഫ്, സുധി കോപ്പ തുടങ്ങി വമ്പന്‍ താരനിരയാണ് പടയോട്ടത്തില്‍ അണിനിരക്കുന്നത്.

കോമഡി ചിത്രം

കോമഡി ചിത്രം

സീരിയസ് കഥാപാത്രങ്ങളില്‍ നിന്നും കോമഡി കഥാപാത്രങ്ങള്‍ തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച നടനാണ് ബിജു മേനോന്‍. പടയോട്ടം അത്തരത്തിലൊരു സിനിമയായിരിക്കുമെന്ന് നേരത്തെ തന്നെ അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. ഹാസ്യത്തിന് പ്രധാന്യം നല്‍കിയൊരുക്കിയ കുടുംബ ചിത്രമാണ് പടയോട്ടം.

വേറിട്ട ഗെറ്റപ്പ്

വേറിട്ട ഗെറ്റപ്പ്

സിനിമയില്‍ നിന്നും മോഷന്‍ പോസ്റ്റര്‍ പുറത്ത് വന്ന് ഹിറ്റായിരുന്നു. ബിജു മേനോന്‍ വേറിട്ടൊരു ലുക്കിലെത്തുന്നു എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. ചെങ്കല്‍ രഘുവെന്ന കഥാപാത്രത്തെയാണ് ബിജു മേനോന്‍ അവതരിപ്പിക്കുന്നത്. പടയോട്ടത്തില്‍ തിരുവനന്തപുരം സ്ലാങ്ങിലാണ് ബിജു മേനോന്‍ സംസാരിക്കുന്നത്. ചിത്രത്തിലെ ദിലീഷ് പോത്തന്റെ വേറിട്ട ലുക്കും ചര്‍ച്ചയായിരുന്നു.

  ബിജു മേനോന് കഴിയുമോ?

ബിജു മേനോന് കഴിയുമോ?

ഈ വര്‍ഷം തിയറ്ററുകളിലേക്ക് എത്തിയ ബിജു മേനോന്റെ ആദ്യ രണ്ട് സിനിമകളായിരുന്നു റോസപ്പൂ, ഒരായിരം കിനാക്കള്‍. രണ്ട് ചിത്രങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നെങ്കിലും ബോക്‌സോഫീസില്‍ കാര്യമായ ചലനമുണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ പടയോട്ടത്തില്‍ നിന്നും പുറത്ത് വന്ന പോസ്റ്ററുകളും ട്രെയിലറും ശ്രദ്ധേയമായിരുന്നു. രഘുവും പിള്ളേരും കളത്തിലേക്ക് ഇറങ്ങിയതോടെ ചിരിയുടെ അങ്കത്തട്ട് ഒരുങ്ങിയിരിക്കുകയാണ്.

ചിരിക്കാന്‍ വേണ്ടി കയറാം..

ചിരിക്കാന്‍ വേണ്ടി കയറാം..

ബിജു മേനോന്‍ മാത്രമല്ല ദിലീഷ് പോത്തന്‍, സൈജു കുറുപ്പ്, സുധി കോപ്പ, ഹരീഷ് കണാരന്‍, തുടങ്ങി മലയാളികളെ ചിരിപ്പിക്കാന്‍ പറ്റുന്ന കഥാപത്രങ്ങളെല്ലാം പടയോട്ടത്തിലുണ്ട്. എല്ലാവരും ഒന്നിനൊന്ന് വ്യത്യസ്ത പുലര്‍ത്തുമെന്ന കാര്യത്തില്‍ ആദ്യം മുതലേ സംശയമില്ലായിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X