സംയുക്തയെ സദസ്സിലിരുത്തി, മോഹന്‍ലാലിനെ സാക്ഷിയാക്കി ബിജു മേനോന്‍ അത് പറഞ്ഞു!

By Nimisha

വിവാഹ ശേഷം അഭിനയം നിര്‍ത്തുന്ന നായികമാരുടെ സ്ഥിരം ശൈലിയായിരുന്നു സംയുക്തയും പിന്തുടര്‍ന്നത്. മികച്ച അവസരങ്ങള്‍ ലഭിച്ചാല്‍ തിരികെ സിനിമയിലേക്കെത്തുമെന്ന് പറഞ്ഞിരുന്നുവെങ്കിലും ഇതുവരെ അത് സംഭവിച്ചിട്ടില്ല. ബിജു മേനോന്‍ നായകനായി അഭിനയിക്കുന്ന സിനിമയിലേക്ക് താരത്തെ ക്ഷണിച്ചിരുന്നുവെങ്കിലും മകന്റെ കാര്യത്തെക്കുറിച്ച് പറഞ്ഞ് താരം ഒഴിവാകുകയായിരുന്നു. കുടുംബ കാര്യങ്ങള്‍ സുഗമമായി നിറവേറ്റി ബിജു മേനോന് ശക്തമായ പിന്തുണ നല്‍കി ഒപ്പമുണ്ട് ഈ താരപത്‌നി.

സംയുക്ത വര്‍മ്മയുടെ തിരിച്ചുവരവിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇന്നും സജീവമാണ്. അഭിമുഖങ്ങളിലെല്ലാം ഇക്കാര്യത്തെക്കുറിച്ച് ചോദിക്കാറുണ്ട്. യോഗ ക്ലാസും പഠനവുമൊക്കെയായി സജീവമാണ് സംയുക്ത വര്‍മ്മ. യോഗ പ്രാക്ടീസിങ്ങിനിടയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. അടുത്തിടെ ആനന്ദ് ടിവിയുടെ അവാര്‍ഡ് ചടങ്ങില്‍ ഇരുവരും ഒരുമിച്ച് പങ്കെടുത്തിരുന്നു. മുന്‍നിര താരങ്ങളെല്ലാം പങ്കെടുത്ത പരിപാടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

മോഹന്‍ലാലിനൊപ്പം വേദിയില്‍

മോഹന്‍ലാലിനൊപ്പം വേദിയില്‍

ഇന്ത്യന്‍ സിനിമയിലെ തന്നെ മുന്‍നിര താരങ്ങളെല്ലാം ഒരുമിച്ചെത്തിയ പുരസ്‌കാര രാവായിരുന്നു അത്. പരിപാടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. അവതാരകയും അഭിനേത്രിയുമായ ജ്യുവല്‍ മേരിയായിരുന്നു പരിപാടി നയിച്ചത്. വിവിധ വിഭാഗങ്ങളിലായി നല്‍കുന്ന അവാര്‍ഡ് പ്രഖ്യാപിക്കാനായി താരങ്ങള്‍ എത്തിയിരുന്നു. മോഹന്‍ലാലായിരുന്നു ജനപ്രിയ താരത്തിനുള്ള പുരസ്‌കാരം പ്രഖ്യാപിച്ചത്. സന്തോഷത്തോടെ അദ്ദേഹം ആ പേര് അനൗണ്‍സ് ചെയ്തപ്പോള്‍ നിറഞ്ഞ കൈയ്യടിയായിരുന്നു ലഭിച്ചത്.

ജനപ്രിയ നായകനുള്ള പുരസ്‌കാരം

ജനപ്രിയ നായകനുള്ള പുരസ്‌കാരം

ഏത് തരത്തിലുള്ള കഥാപാത്രമായാലും അങ്ങേയറ്റം മനോഹരമാക്കുന്ന താരമായ ബിജു മേനോനായിരുന്നു ഈ പുരസ്‌കാരം ലഭിച്ചത്. നായകനായും ഉപനയാകനായും സഹനടനായും എന്നുവേണ്ട ഏത് ലെവലായാലും ഇദ്ദേഹത്തിന്റെ കൈകളില്‍ ഭദ്രമാണെന്ന് ഇതിനോടകം തന്നെ തെളിയിച്ചുകഴിഞ്ഞിട്ടുണ്ട്. ലവകുശ, രക്ഷാധികാരി ബൈജു തുടങ്ങിയ സിനിമകളിലെ പ്രകടനത്തെ അടിസ്ഥാനമാക്കിയായിരുന്നു ഈ പുരസ്‌കാരം ലഭിച്ചത്.

ബിജു മേനോന്റെ സന്തോഷം

ബിജു മേനോന്റെ സന്തോഷം

കുട്ടിക്കാലം മുതല്‍ ഒരുപാട് ആരാധിച്ചിരുന്ന മോഹന്‍ലാലിന്റെ കൈയ്യില്‍ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു ബിജു മേനോന്‍. കാലില്‍ തൊടാന്‍ പോയെങ്കിലും മോഹന്‍ലാല്‍ അതിന് അനുവദിച്ചിരുന്നില്ല. ഒരുപാട് സന്തോഷത്തോടെയാണ് വേദിയില്‍ നില്‍ക്കുന്നതെന്നും എന്താണ് പറയേണ്ടതെന്നറിയില്ലെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

ഗാനം ആലപിച്ചു

ഗാനം ആലപിച്ചു

അഭിനേതാവ് മാത്രമല്ല നല്ലൊരു ഗായകന്‍ കൂടിയാണ് താനെന്ന് ഇദ്ദേഹം നേരത്തെ തന്നെ തെളിയിച്ചതാണ്. സ്റ്റേജ് ഷോകളില്‍ ഗാനവുമായി അദ്ദേഹമെത്താറുണ്ട്. തിരയും തീരവും എന്ന ഗാനമായിരുന്നു അദ്ദേഹം മോഹന്‍ലാലിനായി ഡെഡിക്കേറ്റ് ചെയ്തത്. അദ്ദേഹത്തിനരികില്‍ നിന്ന് ഗാനം ആലപിക്കുമ്പോള്‍ സദസ്സ് നിറഞ്ഞ കൈയ്യടി നല്‍കി കൂടെ ചേരുകയായിരുന്നു.

അഭിമാനത്തോടെ സംയുക്ത

അഭിമാനത്തോടെ സംയുക്ത

ബിജു മേനോന്‍ വേദിയില്‍ നിന്ന് പുരസ്‌കാരം വാങ്ങുമ്പോള്‍ അഭിമാനത്തോടെ സദസ്സിലിരിക്കുകയായിരുന്നു സംയുക്ത. അദ്ദേഹത്തിന്റെ സംസാരവും പാട്ടുമൊക്കെ കേട്ടപ്പോഴും താരം സന്തോഷത്തോടെ ഇരിക്കുകയായിരുന്നു. ഭര്‍ത്താവിന്റെ സിനിമാജീവിചതത്തിന് ശക്തമായ പിന്തുണയാണ് സംയുക്ത നല്‍കുന്നത്. ഷൂട്ടിങ്ങ് തിരക്കുമായി മുന്നേറുന്ന താരത്തിനെ കുടുംബകാര്യങ്ങള്‍ പറഞ്ഞ് ബുദ്ധിമുട്ടിക്കുന്നയാളല്ല താനെന്ന് നേരത്തെ അവര്‍ വ്യക്തമാക്കിയിരുന്നു.

വീഡിയോ കാണാം

പരിപാടിയുടെ വീഡിയോ കാണാം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X