ആവശ്യം സംയുക്തയെ പോലെ ഒരാളെ!!ഓർമ ആ മുഖം, അന്ന് സംവൃതയോട് പറഞ്ഞത് ഇങ്ങനെ...
പ്രേക്ഷകർ ഏറെ ആകാംക്ഷയോടേയും പ്രതീക്ഷയോടേയും കാത്തിരുന്ന ചിത്രമാണ് ജി പ്രജിത്ത് സംവിധാനം ചെയ്ത് സജീവ് പാഴൂർ തിരക്കഥ എഴുതിയ ബിജു മേനോൻ- സംവൃത സുനിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച സത്യം പറഞ്ഞാൽ വിശ്വസിക്കുമോ. നാട്ടിൻ പുറത്തെ വാർക്കപ്പണിക്കാരുട ജീവിത കഥ പറയുന്ന ചിത്രത്തിൽ സുനി എന്ന നടൻ കഥാപാത്രത്തെയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്,. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്നത്.
ഏറെ പ്രത്യേകത നിറഞ്ഞ ചിത്രമാണ് സത്യം പറഞ്ഞാൽ വിശ്വസിക്കുമോ എന്ന ചിത്രം. ചിത്രത്തന്റെ കഥ, അണിയറ പ്രവർത്തകർ, താരങ്ങൾ എന്നിവയെല്ലാം ചിത്രത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ഏഴ് വർഷങ്ങൾക്ക് ശേഷമുളള സംവൃതയുടെ റീ എൻട്രിയായിയായിരുന്നു ചിത്രത്തിലെ പ്രധാന ഹൈലൈറ്റ്. ഇപ്പോഴിത ചിത്രത്തിൽ സംവൃത എത്തിയതിനെ കുറിച്ച് ബിജുമേനോൻ തുറന്നു പറയുകയാണ്. മാതൃഭൂമി ഡോട്കോമിന് നൽകിയ അഭിമുഖത്തിലാണ് താരം ഇത് വെളിപ്പെടുത്തിയത്.

ഫുള്ള് കോൺക്രീറ്റ് ചെയ്തു
വാർക്കപ്പണി കാണാത്തവരായി ആരും തന്നെയില്ല, അവരുടെ ജീവിതത്തിൽ ഇറങ്ങി ചെന്നപ്പോഴാണ് ഇത്ര ഭാരിച്ച ജോലിയാണ് ഇതെന്ന് മനസ്സിലായത്. കെട്ടിടം വാർക്കാനുളള പലകയടി മുതൽ, കമ്പിക്കെട്ട്, കോൺക്രീറ്റ് തുടങ്ങിയ എല്ലാ പണിയും ഈ സിനിമയുടെ ഭാഗമായി പഠിക്കേണ്ടി വന്നു. ഞങ്ങൾ ഒരു വീട് പണിഞ്ഞ് ഫുൾ കോൺക്രീറ്റ് നടത്തിയതിനു ശേഷമാണ് പിരിഞ്ഞത്.

സംയുക്തയെ പോലെയൊരു നായിക
അടുക്കളപ്പണി, കുട്ടികളെ നോക്കുക എന്നിങ്ങനെ സാധാരണക്കാരന്റെ കൊച്ചുകൊച്ചു പ്രാരാബാധങ്ങളുമായി ജീവിക്കുന്ന നാട്ടിൻ പുറത്തുകാരിയായ നായികയെയായിരുന്നു ചിത്രത്തിൽ ആവശ്യം. ഈ റോളിനായി പല നായികമാരേയും ആലോചിച്ചിരുന്നു. ഏറെ മലയാളിത്വമുളള സംയുക്തയെപ്പോലെയുള്ള നായികയായിരുന്നു സംവിധായകന്റെ ആഗ്രഹം. അങ്ങനെ നടന്ന ആലോചനയിലാണ് സംയുക്തയുടെ മുഖം മനസ്സിൽ തെളിഞ്ഞത്.

സംവൃതയോട് പറഞ്ഞത്
ഈ സിനിമയെ കുറിച്ച് പറഞ്ഞപ്പോൾ സംവൃത അമേരിക്കയിലായിരുന്നു. സിനിമയിൽ റീ എൻട്രിക്ക് താൽപര്യമുണ്ടെങ്കിൽ നല്ലൊരു കഥാപാത്രം വന്നിട്ടുണ്ടെന്ന് ഞാൻ അവരോട് പറയുകയായിരുന്നെന്ന് ബിജു മേനോൻ പറഞ്ഞു. ചിത്രത്തിന്റെ കഥ കേട്ടപ്പോൾ തന്നെ അഭിനയിക്കാമെന്ന് സമ്മതിക്കുകയായിരുന്നു.ചിത്രത്തിൽ അതിഗംഭീരമായി തന്നെ അവർ അഭിനയിച്ചിട്ടുമുണ്ട്. കൂടാതെ സംവൃതയുടെ തിരികെ വരവ് സിനിമയിൽ ഗുണം ചെയ്തിട്ടുണ്ടെന്നും ബിജു മോനോൻ പറഞ്ഞു.

പ്രശ്നക്കാരനായ നടൻ
വ്യക്തിപരമായി എല്ലാ സംവിധായകരുമായി അടുപ്പമുള്ള നടനാണ് ഞാൻ. അഭിനേതാവെന്ന നിലയിൽ പ്രിയങ്കരനാകുന്നത് നല്ല കഥാപാത്രമവതരിപ്പിക്കുമ്പോഴും രസകരമാ സിനിമകളുടെ ഭാഗമാതകുമ്പോഴുമാണ്. പ്രശ്നക്കാരൻ എന്ന ഇമേജ് ഇതുവര ലഭിച്ചിട്ടില്ല. തുടക്കംമുതൽ അവസാനംവരെ ഞാൻ സിനിമയ്ക്കൊപ്പംനിൽക്കുന്ന ആളാണ് ഞാൻ. അതിന്റെ ഗുണം തന്റെ കരിയറിൽ ലഭിച്ചിട്ടുമുണ്ടെന്നും താരം പറഞ്ഞു.


Click it and Unblock the Notifications











