ബിജു മേനോന്റെ കൈയ്യും പിടിച്ച് സംയുക്ത, പിന്നിലായി മഞ്ജുവും, ചിത്രം വൈറലാകുന്നു
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ബിജു മേനോനും സംയുക്ത വര്‍മ്മയും. മികച്ച ജോഡികളായി സിനിമയിൽ തിളങ്ങിയ ഇവർ പിന്നീട് ജീവിതത്തിലും ഒന്നാവുകയായിരുന്നു. നീണ്ടനാളത്തെ പ്രണയത്തിന് ശേഷമായിരുന്നു സംയുക്തയും ബിജു മേനോനും വിവാഹിതരാകുന്നത്. സിനിമയിൽ തിളങ്ങി നിന്നിരുന്ന സമയത്തായിരുന്നു സംയുക്തയെ നടൻ വിവാഹം കഴിക്കുന്നത്. തുടർന്ന് സിനിമയിൽ നിന്ന് മാറി നിൽക്കുകയായിരുന്നു.

ഇന്നും മലയാളി പ്രേക്ഷകർ ആഗ്രഹിക്കുന്ന മടങ്ങി വരവാണ് സംയുക്തയുടേത്. ഇതിനെ കുറിച്ച് സംയുക്തയോട് അഭിമുഖങ്ങളിൽ ചോദിക്കാറുണ്ട്. എന്നാൽ സിനിമയിലേക്ക് മടങ്ങി വരുന്നതിനെക്കുറിച്ച് ഇതുവരെ ആലോചിട്ടില്ല എന്നാണ് പലപ്പോഴും പറയാറുളളത്. അതേസമയം അഭിനയം നിർത്താൻ ബിജുമേനോൻ ആവശ്യപ്പെട്ടിട്ടില്ലെന്നും നടി പറയാറുണ്ട്. സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയാണെങ്കിലും പ്രേക്ഷകരുടെ ഇടയിൽ ഇന്നും സംയുക്ത ചർച്ചാ വിഷയമാണ്.
സിനിമ അഭിനയത്തിന് മാത്രമാണ് നടി ഇടവേള കൊടുത്തത്. എന്നാൽ പൊതുപരിപാടികളിലും മറ്റും നടി സജീവമാണ്. സുഹൃത്തുക്കളുടെ വിവാഹത്തിന് ബിജു മേനോനോടൊപ്പം നടി എത്താറുണ്ട്. ഇവരുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുമുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ബിജു മേനോൻ പങ്കുവെച്ച ചിത്രമാണ്. ബിജു മേനോന്റെ കൈയ്യില്‍ പിടിച്ചുള്ള സംയുക്തയുടെ ഫോട്ടോയാണ് നടൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്.
ഭാവനയുടെ വിവാഹ വിരുന്നിലെ ചിത്രമാണിത്. നടൻ പങ്കുവെച്ച ചിത്രം സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയായിട്ടുണ്ട്. താരങ്ങൾക്കൊപ്പം ചിത്രത്തിൽ നടി മഞ്ജു വാര്യരേയും കാണാൻ സാധിക്കുന്നുണ്ട്. തൊട്ടു പിന്നിൽ നിൽക്കുന്ന മഞ്ജുവിനേയും ചൂണ്ടികാണിക്കുന്നുണ്ട്. നീണ്ട ഇടവേളയ്ക്ക് ശേഷം അടുത്തിടെ സംയുക്ത ഒരു പരസ്യ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു. വിഷു ദിവസമായിരുന്നു പരസ്യചിത്രം പുറത്തു വന്നത്.
ബിജു മേനോന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ് കാണാം


Click it and Unblock the Notifications