»   » ബിജുമേനോന്‍ പ്രേഷകരുടെ പ്രിയപ്പെട്ട നടനായതെങ്ങെനെ? പിറന്നാള്‍ സ്‌പെഷ്യല്‍

ബിജുമേനോന്‍ പ്രേഷകരുടെ പ്രിയപ്പെട്ട നടനായതെങ്ങെനെ? പിറന്നാള്‍ സ്‌പെഷ്യല്‍

Posted By: AkhilaKS
Subscribe to Filmibeat Malayalam

മലയാള സിനിമയുടെ വെള്ളിമൂങ്ങ എന്ന് ബിജുമേനോനെ വിളിക്കുന്നതില്‍ തെറ്റില്ല. ബിജു മേനോന്‍ എന്ന നടനെ പോലെ നായക വേഷവും വില്ലന്‍ വേഷവും, ഹാസ്യ വേഷവും ഒരു പോലെ വെള്ളിത്തിരയില്‍ കൊണ്ടുവരാന്‍ കഴിയുന്ന മറ്റൊരു നടനെ ചൂണ്ടിക്കാണിക്കാന്‍ പ്രയാസമാണ്.

സിനിമയില്‍ എത്തിയ കാലത്ത് നായക വേഷങ്ങളില്‍ തിളങ്ങിയ താരം പിന്നീട് വില്ലന്‍ വേഷങ്ങളിലും അഭിനയിച്ചു. 2012ല്‍ പുറത്തിറങ്ങിയ ഓര്‍ഡിനറി എന്ന ചിത്രത്തിലെ ബസ് കണ്ടക്ടര്‍ സുകു എന്ന ഹാസ്യ കഥാപാത്രവതരണം ബിജു മേനോന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവായി മാറി. തുടര്‍ന്നും പല ചിത്രങ്ങളിലും ഹാസ്യ കഥാപാത്രമായി അഭിനയിച്ചു. പല ഹിറ്റ് ചിത്രങ്ങളുടെയും ഭാഗമാകുകെയും ചെയ്‌തെങ്കിലും, അടുത്ത് പുറത്തിറങ്ങിയ ചിത്രങ്ങള്‍ അത്ര ശ്രദ്ധിക്കപ്പെട്ടില്ല എന്നു വേണം പറയാന്‍.

1995 ല്‍ പുറത്തിറങ്ങിയ പുത്രന്‍ എന്ന സിനിമയിലൂടെ അഭിനയ രംഗത്ത് എത്തിയ ബിജു മേനോന്‍ മലയാളത്തിലും തമിഴിലുമായി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. കൃഷണഗുഡിയില്‍ ഒരു പ്രണയക്കാലത്ത്, മഴ,മധുരനൊമ്പരക്കാറ്റ് എന്നീ ചിത്രങ്ങള്‍ ബിജു മേനോന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട സിനിമകളാണ്.

ബിജുമേനോന്‍ പ്രേഷകരുടെ പ്രിയപ്പെട്ട നടനായതെങ്ങെനെ? പിറന്നാള്‍ സ്‌പെഷ്യല്‍

1995 ല്‍ പുറത്തിറങ്ങിയ പുത്രന്‍ എന്ന ചിത്രത്തിലെ നായക വേഷത്തിലൂടെയാണ് ബിജു മേനോന്‍ അഭിനയരംഗത്ത് എത്തുന്നത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ സബനായകനായും വില്ലനായും അഭിനയിച്ചു.

ബിജുമേനോന്‍ പ്രേഷകരുടെ പ്രിയപ്പെട്ട നടനായതെങ്ങെനെ? പിറന്നാള്‍ സ്‌പെഷ്യല്‍

കൃഷ്ണഗുഡിയില്‍ ഒരു പ്രണയക്കാലത്ത്, മഴ, മധുരനൊമ്പരക്കാറ്റ്,മേഘമല്‍ഹാര്‍ എന്നീ ചിത്രങ്ങള്‍ ബിജു മേനോന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട സിനിമളാണ്. കൃഷ്ണഗുഡിയില്‍ ഒരു പ്രണയക്കാലത്ത് എന്ന ചിത്രത്തിലെ ഭുവനചന്ദ്രന്‍ എന്ന കഥാപാത്രത്തിന് മികച്ച രണ്ടാമത്തെ നടനുള്ള ആ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിക്കൊടുത്തു.

ബിജുമേനോന്‍ പ്രേഷകരുടെ പ്രിയപ്പെട്ട നടനായതെങ്ങെനെ? പിറന്നാള്‍ സ്‌പെഷ്യല്‍

ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത മഴ എന്ന ചിത്രവും ബിജു മേനോന്റെ മികച്ച സിനിമകളില്‍ ഒന്നായിരുന്നു. സഹദര്‍മ്മിണിയായ സംയുക്ത വര്‍മ്മയാണ് ചിത്രത്തില്‍ നായിക വേഷം അവതരിപ്പിച്ചത്. ലാല്‍, തിലകന്‍ എന്നിവരും ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങള്‍ അവതരിപ്പിച്ചു.

ബിജുമേനോന്‍ പ്രേഷകരുടെ പ്രിയപ്പെട്ട നടനായതെങ്ങെനെ? പിറന്നാള്‍ സ്‌പെഷ്യല്‍

വെള്ളിത്തിരയില്‍ നായകനായി തിളങ്ങിയ ശേഷം നിരവധി വില്ലന്‍ വേഷങ്ങളും ചെയ്തു. വില്ലന്‍ അഭിനയവും വഴങ്ങുമെന്നതിനുള്ള തെളിവായിരുന്നു നസ്രാണിയിലെ ബിജു മേനോന്റെ വേഷം.

ബിജുമേനോന്‍ പ്രേഷകരുടെ പ്രിയപ്പെട്ട നടനായതെങ്ങെനെ? പിറന്നാള്‍ സ്‌പെഷ്യല്‍

ദിലീപ് നായകനായി എത്തിയ മേരിയ്ക്കുണ്ടൊരു കുഞ്ഞാട് എന്ന ചിത്രത്തില്‍ ബിജു മേനോന് 2010 ലെ മികച്ച സഹനടനുള്ള അവാര്‍ഡ് സ്വന്തമാക്കാന്‍ കഴിഞ്ഞു. ബിജു മേനോന്റെ വ്യത്യസതമായ ഒരു കഥപാത്രമായിരുന്നു ചിത്രത്തിലേത്.

ബിജുമേനോന്‍ പ്രേഷകരുടെ പ്രിയപ്പെട്ട നടനായതെങ്ങെനെ? പിറന്നാള്‍ സ്‌പെഷ്യല്‍

2012 ല്‍ സുഗീത് സംവിധാനം ചെയ്ത ഓര്‍ഡിനറി എന്ന ചിത്രമാണ് ബിജു മേനോന്റെ അഭിനയ ജീവിത്തിലെ ഒരു വഴിത്തിരിവായി മാറിയത്. കെഎ്‌സആര്‍ടിസി ബസിലെ ഡ്രൈവര്‍ സുകു എന്ന ഹാസ്യ കഥാപാത്രവതരണം പ്രേഷക മനസിനെ കീഴടക്കി.

ബിജുമേനോന്‍ പ്രേഷകരുടെ പ്രിയപ്പെട്ട നടനായതെങ്ങെനെ? പിറന്നാള്‍ സ്‌പെഷ്യല്‍

ഓര്‍ഡിനറിയിലെ ഹാസ്യ കഥാപാത്രത്തിന് ശേഷം തുടര്‍ന്നുണ്ടായ ചിത്രങ്ങളിലും ഇതേ രീതിയിലുള്ള ഹാസ്യ കഥാപാത്രങ്ങള്‍ ചെയ്തു. കുഞ്ചാക്കൊ ബോബന്റെ കൂടെ റോമന്‍സ്, മല്ലുസിങ് എന്നീ ചിത്രങ്ങളിലും ഹാസ്യ കഥാപാത്രമായി അഭിനയിച്ചു.

വെള്ളിമൂങ്ങ എന്ന ചിത്രത്തില്‍ ഒരു രാഷ്ട്രീയക്കാരന്റെ വേഷമാണ് ബിജു മേനോന്‍ അവതരിപ്പിച്ചത്. ബിജു മേനോന്റെ അടുത്തിടെ ഇറങ്ങിയ സിനിമകളില്‍ എടുത്ത് പറയേണ്ട ഒരു വേഷമായിരുന്നു വെള്ളിമൂങ്ങയിലേത്.

ബിജുമേനോന്‍ പ്രേഷകരുടെ പ്രിയപ്പെട്ട നടനായതെങ്ങെനെ? പിറന്നാള്‍ സ്‌പെഷ്യല്‍

ചെറിയ റോളുകളിലാണെങ്കിലും ഹിറ്റ് ചിത്രങ്ങളുടെയും ഭാഗമാകാന്‍ ബിജു മേനോന് കഴിഞ്ഞിട്ടുണ്ട്.

English summary
biju menon is an Indian film actor who has starred in over a 100Malayalam films, along with a couple of Tamil and Telugu films.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam