സംയുക്ത വര്‍മ്മയ്ക്ക് എന്തൊരു ജാഡയാണ്! ആദ്യമായി സംയുക്തയെ കണ്ടതിനെ കുറിച്ച് പറഞ്ഞ് ബിജു മേനോന്‍

മലയാള സിനിമയിലെ താരദമ്പതിമാരില്‍ ഏറ്റവും ആരാധകരുള്ള താരങ്ങളാണ് ബിജു മേനോനും സംയുക്ത വര്‍മ്മയും. കേവലം പതിനെട്ട് സിനിമകളില്‍ മാത്രമേ അഭിനയിച്ചുട്ടുള്ളുവെങ്കിലും സംയുക്ത വര്‍മ്മ കേരളത്തിലെ മികച്ച നടിമാരില്‍ ഒരാളാണ്. നടന്‍ ബിജു മേനോനുമായിട്ടുള്ള വിവാഹത്തോടെ സിനിമാ ജീവിതത്തില്‍ നിന്നും മാറി നിന്ന നടിയുടെ തിരിച്ച് വരവിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍.

ബിജു മേനോനുമായി നടത്തിയ അഭിമുഖങ്ങളിലെല്ലാം എല്ലാവര്‍ക്കും ചോദിക്കാനുള്ളത് സംയുക്ത മേനോന്റെ തിരിച്ച് വരവിനെ കുറിച്ചാണ്. ഇപ്പോഴിതാ സംയുക്തയെ ആദ്യം കണ്ട ദിവസത്തെ കുറിച്ച് ബിജു മേനോന്‍ തുറന്ന് പറഞ്ഞിരിക്കുകയാണ്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ബിജു മേനോന്‍ മനസ് തുറന്നത്.

 ബിജു മേനോന്‍ പറയുന്നതിങ്ങനെ

ബിജു മേനോന്‍ നായകനായി അഭിനയിച്ച ആദ്യരാത്രി എന്ന സിനിമ അടുത്തിടെയാണ് തിയറ്ററുകളിലേക്ക് എത്തിയത്. ഈ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ പുതിയ അഭിമുഖങ്ങളിലെ സംഭാഷണങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്. സിനിമയെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് പിന്നാലെ സംയുക്തയെ കുറിച്ചായിരിക്കും പലരും ചോദിക്കുന്നത്. അത്തരമൊരു ചോദ്യത്തിനുള്ള ഉത്തരമാണ് ബിജു മേനോന്‍ ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്.

ബിജു മേനോന്‍ പറയുന്നതിങ്ങനെ

ലാല്‍ ജോസ് സംവിധാനം ചെയ്ത് ചന്ദ്രനുദിക്കുന്ന ദിക്ക് എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നുമായിരുന്നു ആദ്യമായി ബിജു മേനോനും സംയുക്ത വര്‍മ്മയും കണ്ടുമുട്ടുന്നത്. ദിലീപിനും കാവ്യ മാധവനുമൊപ്പം ബിജു മേനോനും സംയുക്ത വര്‍മ്മയുമായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അന്ന് ദിലീപിന്റെ ഭാര്യയായി സംയ്കുത അഭിനയിച്ചപ്പോള്‍ കാവ്യ മാധവനും ബിജു മേനോനും ഭാര്യ ഭര്‍ത്തക്കന്മാരായി അഭിനയിച്ചു. ഇന്ന് യഥാര്‍ഥ ജീവിതത്തില്‍ ബിജുവിന്റെ ഭാര്യയായി സംയുക്തയും ദിലീപിന്റെ ഭാര്യയായി കാവ്യയും എത്തി.

ബിജു മേനോന്‍ പറയുന്നതിങ്ങനെ

'സംയുക്ത അന്നൊന്നും എന്നെ മൈന്‍ഡ് ചെയ്തിരുന്നില്ല. കുറേ ചിരി വെറുതേ ആയിട്ടുണ്ട്. സെറ്റിലന്ന് കാവ്യയുണ്ട്. ഞങ്ങള്‍ സംസാരിച്ചിരിക്കും. ആ പരിസരത്തേക്ക് സംയുക്ത വരില്ല. ഇതെന്തൊരു ജാഡയാണെന്ന് ഞാന്‍ മനസില്‍ പറഞ്ഞു. ചന്ദ്രനുദിക്കുന്ന ദിക്കില്‍ കഴിഞ്ഞ് ഒരു ദിവസം രഞ്ജി പണിക്കര്‍ സാര്‍ ചോദിച്ചു. സംയുക്തയുടെ അഭിനയം എങ്ങനെയുണ്ട്? നല്ല കുട്ടിയാണോ? അഭിനയം കുഴപ്പമൊന്നുമില്ല, പക്ഷേ ഭയങ്കര ജാഡയാണെന്ന് ഞാന്‍ പറഞ്ഞു. ഇങ്ങനെയാവുമെന്ന് അറിയില്ലല്ലോ'. എന്നും ബിജു മേനോന്‍ പറയുന്നു.

 ബിജു മേനോന്‍ പറയുന്നതിങ്ങനെ

ചന്ദ്രനുദിക്കുന്ന ദിക്കിന് ശേഷം മഴ എന്ന സിനിമയിലൂടെയായിരുന്നു ബിജു മേനോനും സംയുക്ത വര്‍മ്മയും ഒന്നിച്ചഭിനയിക്കുന്നത്. ആ വര്‍ഷം തന്നെ റിലീസ് ചെയ്ത് മധുരനൊമ്പരക്കാറ്റ് എന്ന ചിത്രത്തിലും ഇരുവരും ഒന്നിച്ചഭിനയിച്ചു. മേഘമല്‍ഹാറിലാണ് ഇരുവരും അവസാനം ഒന്നിച്ചത്. ആകെ മൂന്ന് സിനിമകളിലാണ് താരദമ്പതികള്‍ നായിക നായകന്മാരായി അഭിനയിച്ചതെങ്കിലും ഒരുപാട് സിനിമകളില്‍ ഒന്നിച്ചത് പോലെയാണ് പ്രേക്ഷകര്‍ക്ക് തോന്നിയിട്ടുള്ളത്.

ബിജു മേനോന്‍ പറയുന്നതിങ്ങനെ

മേഘമല്‍ഹാര്‍ എന്ന സിനിമയില്‍ അഭിനയിച്ച് കൊണ്ടിരിക്കുമ്പോഴാണ് ജീവിതത്തിലും തങ്ങള്‍ ഒന്നിക്കേണ്ടവരാണെന്ന സത്യം തങ്ങള്‍ തിരിച്ചറിഞ്ഞതെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ ഇരുവരും തുറന്ന് പറഞ്ഞിരുന്നു. സിനിമയിലെ പോലെ പൈങ്കിളിയായിരുന്നില്ല ഞങ്ങളുടെ പ്രണയമെന്നാണ് ഒരേ സ്വരത്തില്‍ ബിജു മേനോനും സംയുക്ത വര്‍മ്മയും പറയുന്നത്. നിങ്ങള്‍ പ്രണയത്തിലാണെന്ന് മറ്റുള്ളവര്‍ പറഞ്ഞപ്പോള്‍ ഞങ്ങള്‍ അതേ കുറിച്ച് ആലോചിട്ട് പോലുമില്ലായിരുന്നു. നീണ്ട കാലത്തെ പ്രണയത്തിനൊടുവില്‍ 2002 ലായിരുന്നു സംയുക്ത വര്‍മ്മയും ബിജു മേനോനും വിവാഹിതരാവുന്നത്. ഇരുവര്‍ക്കും ദഷ് ധര്‍മ്മിക്ക് എന്നൊരു മകനുണ്ട്.

ബിജു മേനോന്‍ പറയുന്നതിങ്ങനെ

വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന ചിത്രത്തിലൂടെ ജയറാമിന്റെ നായികയായിട്ടാണ് സംയുക്ത വര്‍മ്മ സിനിമയിലേക്ക് എത്തുന്നത്. കേവലം നാല് വര്‍ഷങ്ങള്‍ക്കുള്ളില്‍ പതിനെട്ടോളം സിനിമകളില്‍ സംയുക്ത അഭിനയിച്ചു. രണ്ട് പേരും സിനിമയില്‍ സജീവമായാല്‍ മകന്റെ കാര്യം ശ്രദ്ധിക്കാന്‍ കഴിയില്ലെന്നതിനാല്‍ താന്‍ തന്നെ മാറി നില്‍ക്കാമെന്ന് സംയുക്ത തീരുമാനിക്കുകയായിരുന്നു. ആരെങ്കിലും ഒരാള്‍ സമ്പാദിച്ചാല്‍ മതിയെന്ന തീരുമാനമാണ് തങ്ങള്‍ക്ക്. ബിജു ജോലിയ്ക്ക് പോയിക്കോളു എന്നും മകന്റെ കാര്യം താന്‍ നോക്കിക്കോളാമെന്നുമാണ് അവള്‍ പറഞ്ഞിട്ടുള്ളത്. സംയുക്തയ്ക്ക് സിനിമയിലേക്ക് വരാന്‍ തോന്നിയാല്‍ അഭിനയിക്കാം. അതില്‍ വേറെ തടസങ്ങളൊന്നുമില്ലെന്നും ബിജു മേനോന്‍ അന്ന് വ്യക്തമാക്കിയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X