സംയുക്ത വര്‍മ്മയും ബിജു മേനോനും പ്രണയത്തിലാണെന്ന് പറഞ്ഞു! അതോടെ മിണ്ടാന്‍ പോലും പറ്റാറില്ലായിരുന്നു
ബിജു മേനോന് 50 ലേക്ക് കാലെടുത്ത് വെച്ചിരിക്കുകയാണ്. സഹനടനായിത്തുടങ്ങി പിന്നീട് മുന്‍നിരയിലേക്ക് എത്തുകയായിരുന്നു താരം. എല്ലാതരം കഥാപാത്രങ്ങളേയും അവതരിപ്പിക്കാന്‍ കഴിയുമെന്ന് തെളിയിച്ച് മുന്നേറുകയാണ് അദ്ദേഹം. സ്ക്രീനിലെ പ്രണയമാണ് ബിജു മേനോന് ജീവിതത്തിലേക്കും പകര്‍ത്തിയത്. ഭര്‍ത്താവിന് ശക്തമായ പിന്തുണയുമായി സംയുക്ത വര്‍മ്മ ഒപ്പമുണ്ട്. വിവാഹത്തോടെ വെള്ളിത്തിരയില്‍ നിന്നും അപ്രത്യക്ഷമായ താരം യോഗയുമായി സജീവമാണ്.
ലോക് ഡൗണായതിനാല്‍ സംയുക്ത വര്‍മ്മയ്ക്കും ദക്ഷ് ധാര്മ്മിക്കിനുമൊപ്പമാണ് ബിജു മേനോന്റെ പിറന്നാളാഘോഷം. പൊതുവെ വലിയ ആഘോഷങ്ങളോട് താല്പര്യമില്ലാത്തവരാണ് ഞങ്ങളെന്ന് ഇരുവരും പറയുന്നു. കേരളകൗമുദിക്ക് നല്കിയ അഭിമുഖത്തിനിടയിലായിരുന്നു ഇരുവരും വിശേഷങ്ങള്‍ പങ്കുവെച്ചത്. പരസ്പരം സമ്മാനങ്ങള്‍ കൊടുക്കുന്നതിലോ കാര്‍ഡ് അയയ്ക്കുന്നതിലുമല്ലല്ലോ സ്നേഹമെന്ന് ഇവര്‍ ചോദിക്കുന്നു. ചിലപ്പോള്‍ നല്ലൊരു വാക്ക് മതി മനസ്സ് നിറയാനും സന്തോഷിക്കാനും.

ദാമ്പത്യജീവിതത്തിന്റെ രഹസ്യം
ദാമ്പത്യജീവിതത്തിന്റെ രഹസ്യമെന്തെന്ന് ചോദിച്ചാല്‍ ദൈവാനുഗ്രഹമെന്നാണ് ഇരുവരും പറയുന്ന മറുപടി. പൈങ്കിളി പ്രേമത്തിനുള്ള അവസരമൊന്നും ഞങ്ങള്‍ക്ക് കിട്ടിയിരുന്നില്ലെന്ന് ഇരുവരും പറയുന്നു. മഴ, മധുര നൊമ്പരക്കാറ്റ്, മേഘമൽഹാർ അങ്ങനെ അടുപ്പിച്ച് ഞങ്ങളൊരുമിച്ച് രണ്ട് മൂന്ന് സിനിമകളിലഭിനയിച്ചപ്പോഴേ പലരും പറയാൻ തുടങ്ങി ഞാനും സംയുക്തയും തമ്മിൽ ഇഷ്ടമാണെന്ന്. ഞങ്ങൾ രണ്ടാളും തൃശൂർകാരാണ്. മിഡിൽ ക്ളാസ് കുടുംബത്തിൽ നിന്ന് വന്നവരാണ്.

ആദ്യമായി ഒരുമിച്ച് അഭിനയിച്ചത്
ചന്ദ്രനുദിക്കുന്ന ദിക്കിലാണ് ഞങ്ങൾ ആദ്യമായി ഒരുമിച്ചഭിനയിച്ചത്. ഒന്ന് രണ്ട് സിനിമകളിൽ തുടർച്ചയായഭിനയിച്ചപ്പോൾ ഞങ്ങൾ നല്ല കൂട്ടായി. ആൾക്കാരൊക്കെ ഞങ്ങൾ തമ്മിൽ പ്രണയമാണെന്ന് പറയാൻ തുടങ്ങിയപ്പോ പിന്നെ ഫ്രീയായി സംസാരിക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു. നല്ല കുട്ടിയാടാ നിനക്കാ കുട്ടിയെ കല്യാണം കഴിച്ചാലെന്തായെന്ന് ചേട്ടന്മാരുടെ ഭാര്യമാരൊക്കെ എന്നോട് ചോദിച്ചു. ജാതകം നോക്കണോയെന്നായിരുന്നു അമ്മയുടെ ചോദ്യം.

വിവാഹത്തിലേക്ക്
പരസ്പരം അറിഞ്ഞുതുടങ്ങുമ്പോഴേ കല്യാണം കഴിക്കാൻ പോകുന്നവരാണെന്ന ധാരണ ഞങ്ങൾ രണ്ടാളുടെയും മനസിലുണ്ടായിരുന്നു. ഫോൺ ചെയ്താലും കുടുംബകാര്യങ്ങളാകും സംസാരിക്കുക. ഒരിക്കലും അഞ്ചുമിനിട്ടിൽ കൂടുതൽ ഫോണിൽ സംസാരിച്ചിട്ടുമില്ല. തികച്ചും പ്രാക്ടിക്കലായിരുന്നു ഞങ്ങളുടെ പ്രേമം. എന്റെ അതേ സ്വഭാവമാണ് സംയുക്തയുടേത്. അത്ര വലിയ ആഗ്രഹങ്ങൾ ഞങ്ങൾക്കില്ല. ഇങ്ങനെയൊക്കെയങ്ങ് ജീവിച്ചു പോകണമെന്നേയുള്ളൂ.

സംയുക്തയ്ക്ക് അറിയാം
പ്രതീക്ഷിച്ചതിനെക്കാൾ കൂടുതൽ ദൈവം ഞങ്ങൾക്ക് തന്നു. ഈ സന്തോഷം എന്നുമുണ്ടാകണേയെന്ന പ്രാർത്ഥനയേയുളളൂ. ആഡംബര ജീവിതമൊന്നും ഞങ്ങൾ ആഗ്രഹിച്ചിട്ടില്ല. അങ്ങനെയൊരു ജീവിതത്തോട് പൊരുത്തപ്പെടാനും ഞങ്ങൾക്ക് പറ്റില്ല. സിനിമയിൽ നിന്ന് വന്നതുകൊണ്ട് ആ മേഖലയിലെ ടെൻഷൻ എത്രയാണെന്ന് സംയുക്തയ്ക്കറിയാം. അതുകൊണ്ടുതന്നെ കുടുംബകാര്യങ്ങളൊക്കെ സംയുക്ത കൈകാര്യം ചെയ്തോളും. വീട്ടിലെ പ്രശ്നങ്ങളൊന്നും അറിയിക്കാതിരിക്കാൻ സംയുക്ത ശ്രദ്ധിക്കും. ഒരു ഭർത്താവെന്ന നിലയ്ക്ക് ബിജുമേനോന് സംയുക്ത പത്തിൽ പത്ത് മാർക്കും കൊടുക്കും.

ദക്ഷിന്റെ ചോദ്യം
ദക്ഷ് ഒന്നിലോ രണ്ടിലോ പഠിക്കുമ്പോഴാണ് ഞാനും ബിജുവും കൂടി അവന്റെ സ്കൂളിൽ ഒരുചടങ്ങിന് മുഖ്യാതിഥികളായി പോയത്. അവൻ കുട്ടികളുടെ കൂടെയായിരുന്നു. എല്ലാവരും ഞങ്ങളെക്കണ്ട് അടുത്തുവന്നു സംസാരിക്കുന്നതും വിഷ് ചെയ്യുന്നതുമൊക്കെ കണ്ടിട്ട് ദക്ഷ് ബിജുവിനോട് ചോദിച്ചു. അപ്പോൾ അച്ഛനാണല്ലേ ഈ ബിജുമേനോൻ.
Recommended Video

നല്ല സുഹൃത്തുക്കളാവണം
ബിജുവിന് ഒരുപാട് സുഹൃത്തുക്കളുണ്ട്. എന്നെക്കാൾ ലോക പരിചയമുള്ളയാളാണ് ബിജു. കല്യാണം കഴിഞ്ഞ നാളുകളിൽപ്പോലും സുഹൃത്തുക്കളോടൊപ്പമുള്ള യാത്രകളാണ് ബിജു കൂടുതൽ ഇഷ്ടപ്പെട്ടിരുന്നത്.നല്ല കാമുകനും ഭർത്താവുമൊക്കെയാകണമെങ്കിൽ നല്ല സുഹൃത്തുക്കളുണ്ടാകണം.എന്നാലേ പരസ്പരം മനസിലാക്കാനും വ്യക്തിത്വം അംഗീകരിക്കാനും കഴിയൂമെന്നും സംയുക്ത വര്‍മ്മ പറയുന്നു.


Click it and Unblock the Notifications











